Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഇന്ന് 19 ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി, കൂടുതല്‍ വിവരങ്ങള്‍ അറിയാം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ആയിരത്തോളം കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ദേവികുളം (കണ്ടൈന്‍മെന്റ് സോണ്‍: 15), നെടുംകണ്ടം (10, 11), കരുണാപുരം (3), പാമ്പാടുംപാറ (4) കോഴിക്കോട് ജില്ലയിലെ പെരാമ്പ്ര (3, 10), കീഴരിയൂര്‍ (10), നരിപ്പറ്റ (14), പനങ്ങാട് (13, 16), തൃശൂര്‍ ജില്ലയിലെ കൊടശേരി (10, 11), അവനൂര്‍ (10), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6), പെരളശേരി (6), വയനാട് ജില്ലയിലെ പൊഴുതന (1, 2, 3, 4, 5, 6, 10, 11, 12, 13), കോട്ടത്തറ (5), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (12, 13, 14), മുണ്ടൂര്‍ (1), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മുണ്ടക്കല്‍ (20), എറണാകുളം ജില്ലയിലെ കോട്ടപ്പടി (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

C

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പവറട്ടി (വാര്‍ഡ് 3), എടത്തുരത്തി (9), കടപ്പുറം (6, 7, 10), കാടുകുറ്റി (1, 9, 16), കൊല്ലം ജില്ലയിലെ നെടുമ്പന (4, 6, 19), കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി (എല്ലാ വാര്‍ഡുകളും), കരിപ്ര (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് (11), ആലപ്പുഴ ജില്ലയിലെ തൃപ്പെരുന്തുറ (5), എറണാകുളം ജില്ലയിലെ വടക്കേക്കര (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 506 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 84 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+