കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുട്ടി പോലുമില്ലാതെ കേരളത്തിൽ 19 സ്കൂളുകൾ..! വിദ്യാഭ്യാസ വകുപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: ഇടത്പക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇടത് പക്ഷ ജനപ്രതിനിധികളും നേതാക്കളും അടക്കമുള്ളവര്‍ മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്ത് മാതൃകയാവുകയുമുണ്ടായി. എന്നാല്‍ സംസ്ഥാനത്ത് ഒരു കുട്ടി പോലും പഠിക്കാനില്ലാത്ത 19 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ നാല് സര്‍ക്കാര്‍ സ്‌കൂളുകളും 15 എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. സംസ്ഥാനത്തെ 8 ജില്ലകളിലായാണ് ഈ സ്‌കൂളുകള്‍.

ദിലീപിനെ പിന്തുണയ്ക്കുന്ന നടിമാർ കൂടുന്നു..! താനറിയുന്ന ദിലീപ് ഈ ക്രൂരത ചെയ്യില്ലെന്ന് യുവനടി..!ദിലീപിനെ പിന്തുണയ്ക്കുന്ന നടിമാർ കൂടുന്നു..! താനറിയുന്ന ദിലീപ് ഈ ക്രൂരത ചെയ്യില്ലെന്ന് യുവനടി..!

school

ദിലീപിനെ പിസി ജോർജ് കൈവിട്ടോ? നിരപരാധിയെന്ന നിലപാടിൽ മലക്കം മറിച്ചിൽ.. പുതിയ വാദം!ദിലീപിനെ പിസി ജോർജ് കൈവിട്ടോ? നിരപരാധിയെന്ന നിലപാടിൽ മലക്കം മറിച്ചിൽ.. പുതിയ വാദം!

ഇത്തരം സ്‌കൂളുകളില്‍ 9 എണ്ണത്തിലും കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ത്ഥികളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയട്ടുണ്ട്. ഈ സ്‌കൂളുകളെക്കുറിച്ച് പഠനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒരു വിദ്യാര്‍ത്ഥി പോലുമില്ലാത്ത സ്‌കൂളുകളില്‍ ആറെണ്ണം പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയിലെ പുതുശ്ശേരി സിറിയന്‍ എംഎഡിഎല്‍പി സ്‌കൂള്‍, പതിക്കാട് എംഡിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു വിദ്യാര്‍ത്ഥി പോലും പഠിക്കാനെത്തിയിട്ടില്ല.

English summary
Education department listed 19 schools in Kerala working with out a single student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X