മകളുമായി അടുപ്പും; വാക്കേറ്റത്തിനിടെ പെൺകുട്ടിയുടെ പിതാവിന്റെ കുത്തേറ്റ് 19 കാരൻ മരിച്ചു
കൊല്ലം: വാക്ക് തർക്കത്തിനിടെ പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19 കാരൻ മരിച്ചു. കൊല്ലം ഇരവിപുരം വടക്കുംഭാഗം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ (19) ആണ് മരിച്ചത്. അരുണിനെ കുത്തിയ ഇരവിപുരം വഞ്ചിക്കോവില്‍ വെളിയില്‍ വീട്ടില്‍ പ്രസാദ് (46) ശക്തികുളങ്ങര പോലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ കൊല്ലം ഇരട്ടക്കടയിലാണ് സംഭവം നടന്നത്. പ്രസാദിന്റെ മകളും അരുണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പ്രസാദ് മകളെ ബന്ധുവീട്ടിലാക്കി. എന്നാൽ ഇവിടെ ചെന്ന് അരുൺ പെൺകുട്ടിയെ കണ്ടു. ഇതോടെ അരുണിനെ ഫോണിൽ വിളിച്ച് പ്രസാദ് ദേഷ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്യാനായിട്ടാണ് വെള്ളിയാഴ്ച വൈകീട്ട് അരുൺ പ്രസാദിന്റെ ബന്ധുവീട്ടിലെത്തി.

അരുണും സുഹൃത്തായ ആള്‍ഡ്രിനും ചേർന്നാണ് ഇരട്ടക്കടയിലെ വീട്ടിലെത്തിയത്. എന്നാൽ ഇവിടെ വെച്ചും അരുണും പ്രസാദും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചത്ത് പ്രസാദ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.












Click it and Unblock the Notifications