കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദന മാഫിയയെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമായിരുന്ന 19കാരനെ കൊന്ന് തള്ളി

  • By Desk
Google Oneindia Malayalam News

മറയൂര്‍: ചന്ദന മോഷണം പുറത്തറിയാതിരിക്കാന്‍ യുവാവിനെ കൊന്ന് ചന്ദന മാഫിയ റെയില്‍വേ ട്രാക്കില്‍ തള്ളി. സംഭവത്തില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. മറയൂര്‍ പള്ളനാട് സ്വദേശി മുരുകന്‍-ശാന്തി ദമ്പതികളുടെ മകന്‍ ചന്ദ്രബോസ്(18) ആണ് കൊല്ലപ്പെട്ടത്.നിരവധി ചന്ദന മോഷണ കേസിലെ പ്രതികളായ മറയൂര്‍ മേലാടിയില്‍ മണികണ്ഠന്‍ (20),നാഗരാജ്(21) ചട്ടമൂന്നാര്‍ സ്വദേശി വിനോദ് കുമാര്‍(25)എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി തമിഴ്നാട് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയഴ്ച ഉദുമലപേട്ട റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.കഴുത്തറുത്ത് കൊലപെടുത്തിയ നിലയിലായിരുന്നു മൃതദേഹം.ഉദുമലപ്പേട്ടയിലേയ്ക്ക് പോയ ചന്ദ്രബോസിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിയ്ക്കാന്‍ മറയൂര്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ ഉദുമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തി. കഴിഞ്ഞ ആഴ്ച റെയില്‍വേ ട്രാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട യുവാവിന്‍റെ ഫോട്ടോ ഉദുമല പൊലീസ് ബന്ധുക്കളെ കാണിച്ചു.

Chandra Bose, Murder
ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ബന്ധുക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ്, പ്രതികളെ പിടികൂടിയത്. ഫെബ്രുവരി ഏഴിന് ചന്ദ്രബോസിന്റെ ബന്ധുവായ സ്ത്രീയും
കൗമാരക്കാരായ രണ്ടുപേരും ഉള്‍പെടെ ആറുപേരെ മറയൂര്‍ റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്ചന്ദന മോഷണത്തെ കുറിച്ച് അറിയാമായിരുന്ന ചന്ദ്രബോസ്
ഒളിവില്‍പോയി.

ചന്ദ്രബോസിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും വനപാലകര്‍ പിടികൂടിയിരുന്നു. പിടിയിലായ മണികണ്ഠന്‍, നാഗരാജ്,വിനോദ്കുമാര്‍ എന്നിവര്‍ ചന്ദനമോഷണം നടത്തുകയും അവരുടെഓട്ടോറിക്ഷകളിലാണ് ചന്ദനം കടത്തികൊണ്ടുപോകുകയും ചെയ്തത്.എന്നാല്‍ ഇവര്‍ക്കെതിരെ കേസുണ്ടായില്ല. താന്‍ കീഴടങ്ങിയാല്‍ നിങ്ങളുടെ ഓട്ടോറിക്ഷകളിലാണ് ചന്ദനം കടത്തിയതെന്ന് പറയുമെന്ന് ചന്ദ്രബോസ്ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.

ചന്ദ്രബോസ് കീഴടങ്ങിയാല്‍ തങ്ങളും കേസില്‍ അകപ്പെടുമെന്നും ഓട്ടോറിക്ഷകള്‍ നഷ്ടമാവും എന്നു മനസ്സിലാക്കിയ പ്രതികള്‍ ചന്ദ്രബോസിനെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു.തിരുപ്പൂരില്‍ മാതാവിനോടൊപ്പം ജോലിസ്ഥലത്ത് ഉണ്ടായിരുന്നചന്ദ്രബോസിനെ അനുനയിപ്പിച്ച് ഉദുമലപെട്ടയില്‍ എത്തിച്ച് കൊലപെടുത്തുകയായിരുന്നു എന്ന് ഉദുമലപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍തവമണൈ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

English summary
19 year old man killed by sandal mafia in Marayoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X