Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാരിയുടെ കാമുകനുമായി 19കാരിക്ക് പ്രണയം... ഒടുവില്‍ ഒളിച്ചോട്ടം, നടന്നത് കൂട്ടബലാല്‍സംഗം...

കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്

മുണ്ടക്കയം: കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ച യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായി. കോട്ടയം ജില്ലയിലെ മുണ്ടക്കയത്താണ് സംഭവം നടന്നത്. കാമുകനും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തത്. പിന്നാക്ക വിഭാഗത്തില്‍ പെട്ട യുവതിയാണ് പീഡനത്തിനു ഇരയായത്.

നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായത്

അറസ്റ്റിലായത്

പൂഞ്ഞാര്‍ പെരിങ്ങളം ഓഴാങ്കാല്‍ എം അനീഷ് (29), സുഹൃത്തുക്കളായ മൂന്നിലവ് കാനവരക്കല്‍ കെ യു അനൂപ് (25), പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍ (19), അനീഷിന്റെ ബന്ധുവായ ഓഴാങ്കല്‍ എസ് അനീഷ് (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

19 കാരി ഒന്നാം പ്രതിയായ എം അനീഷുമായി ഫോണിലൂടെയാണ് പ്രണയത്തിലാവുന്നത്. ഒരു മാസം മുമ്പായിരുന്നു ഇതെന്നും പോലീസ് പറയുന്നു.

കൂട്ടുകാരിയുടെ കാമുകന്‍

കൂട്ടുകാരിയുടെ കാമുകന്‍

19 കാരിയുടെ കൂട്ടുകാരിയുടെ കാമുകനായിരുന്നു അനീഷ്. ഒരിക്കല്‍ 19 കാരിയുടെ ഫോണില്‍ നിന്നും കൂട്ടുകാരി അനീഷിനെ വിളിച്ചിരുന്നു. പിന്നീട് ഈ നമ്പറിലേക്ക് അനീഷ് വിളിക്കുകയും 19 കാരിയുമായി പ്രണയത്തിലാവുകയുമായിരുന്നു.

വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി

വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി

സപ്തംബര്‍ 30ന് അനീഷും സുഹൃത്തായ അനൂപും ചേര്‍ന്ന് യുവതിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ച് അനീഷ് യുവതിയെ പീഡിപ്പിച്ചു. ചിത്രങ്ങള്‍ അനൂപ് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കാണിച്ച് അനൂപും യുവതിയെ പീഡിപ്പിച്ചു.

രാത്രി കൂട്ടിക്കൊണ്ടുപോയി

രാത്രി കൂട്ടിക്കൊണ്ടുപോയി

വ്യാഴാഴ്ച രാത്രി അനീഷ് സുഹൃത്തുക്കളായ രണ്ടു പേരെയും അനീഷിനെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. വീട്ടില്‍ നിന്നും വിളിച്ചിറക്കി ഇവര്‍ യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

വീണ്ടും പീഡനം

വീണ്ടും പീഡനം

ഇളംകാട് എസ് വളവിനു സമീപത്തുള്ള പഴയ വിറകുപുരയില്‍ വച്ച് നാലു പേരും കൂടി യുവതിയെ പീഡിപ്പിച്ചു. ഇതിനിടെ യുവതിയുടെ അമ്മ മകളെ കാണാനില്ലെന്നു അയല്‍വാസികളെ വിവരമറിയിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ യുവതിയെ വീടിന് അടുത്തള്ള റോഡില്‍ കണ്ടെത്തുകയായിരുന്നു.

കാര്‍ നമ്പര്‍

കാര്‍ നമ്പര്‍

ഇതിനിടെ അതിലൂടെ വേഗത്തില്‍ ഓടിച്ചുപോയ കാറിന്റെ നമ്പര്‍ നാട്ടുകാര്‍ ശ്രദ്ധിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് കാറിലുള്ളവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. അനീഷിന്റെ കാറും യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+