കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് വഴി സൗഹൃദം; പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു, സംഭവം മാളയിൽ...

Google Oneindia Malayalam News

പഴയ സൗഹൃദങ്ങളെ കണ്ടെത്താനും പങ്കുവെക്കാനും വേണ്ടി തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഫേസ്ബുക്കിന്റെ കുരുക്കിൽ പലപ്പോഴും പെൺകുട്ടികൾ പെടാറുണ്ട്. സ്വയം പ്രകടിപ്പിക്കാനും നടപടികള്‍ സ്വീകരിക്കാനും അവസരം നല്‍കുന്നു എന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ ഗുണവശമെന്നും എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ജനാധിപത്യത്തെ ശോഷിപ്പിക്കാനുള്ള കഴിവാണ് അതിന്റെ ഏറ്റവും വലിയ ദോഷമെന്നും ചൂണ്ടികാണിച്ചത് ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍ സമിഥ് ചക്രവര്‍ത്തി തന്നെയാണ്.

കോഴിക്കോട് കെഎസ് യു-എംഎസ്എഫ് പ്രകടനത്തിൽ പാക് പതാക, 30 പേർക്കെതിരെ കേസ്, കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തി, എൻഐഎ അന്വേഷിക്കണെമെന്ന് ബിജെപി!കോഴിക്കോട് കെഎസ് യു-എംഎസ്എഫ് പ്രകടനത്തിൽ പാക് പതാക, 30 പേർക്കെതിരെ കേസ്, കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തി, എൻഐഎ അന്വേഷിക്കണെമെന്ന് ബിജെപി!

ഒരു ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് ചക്രവർത്തി ഇക്കാര്യം സമ്മതിക്കുന്നത്. തങ്ങളുടെ വേദി ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയുന്നതില്‍ ഫേസ്ബുക്ക് വൈകിയെന്ന് കമ്പനിക്ക് നേരെയുള്ള വിമര്‍ശനങ്ങളെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇക്കാര്യങ്ങൾ സമ്മതിച്ചത്. എന്നാൽ പിന്നീട് പല മാറ്റങ്ങളും ഫേസ്ബുക്ക് വരുത്തി.

പെൺകുട്ടികൾക്ക് ഭീഷണി

പെൺകുട്ടികൾക്ക് ഭീഷണി

എങ്കിലും പെൺകുട്ടികൾക്കെതിരെ ഫേസ്ബുക്കിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കും വെല്ലുവിളികൾക്കും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് കാണാൻ സാധിക്കും. ഫേസ്ബുക്ക് വഴി സൗഹൃദങ്ങൾ സ്ഥാപിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്നവരുടെ ഗ്രൂപ്പ് തന്നെ ഫേസ്ബുക്കിലുണ്ടെന്നതാണ് സത്യം. നിരവധി വാർത്തകളാണ് ഇത്തരത്തിൽ പുറത്ത് വരുന്നത്. കേരളത്തിലെ മാളയിൽ നിന്നും ഇത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

പരാതിയുമായി പത്തൊമ്പത്കാരി രംഗത്ത്

പരാതിയുമായി പത്തൊമ്പത്കാരി രംഗത്ത്


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിന് ശേഷം പല സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പത്തൊമ്പത് കാരിയായ പെൺകുട്ടിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്.

പിന്നിൽ സെക്സ് റാക്കറ്റ്

പിന്നിൽ സെക്സ് റാക്കറ്റ്


പിന്നിൽ സെക്സ് റാക്കറ്റാണെന്നാണ് ആരോപണം. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പതിനൊന്ന് അംഗ സെക്സ് റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി സ്ഥാപിച്ച ബന്ധം മുതലെടുക്കുകായിരുന്നു. ഭീഷമിപ്പെടുത്തി പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുനെന്ന് പരാതിയിൽ പറയുന്നു.

മൂന്നാം ദിവസം മരിച്ച നിലയിൽ

മൂന്നാം ദിവസം മരിച്ച നിലയിൽ


കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വന്നിരുന്നു. തെലുങ്കാരയിൽ ഫേസ്ബുക്ക് സുഹൃത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി എന്ന വാർത്തയായിരുന്നു പുറത്ത് വന്നത്. മകളെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകി മൂന്നാം ദിവസമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലൈംഗീക പീഡനശ്രമം

ലൈംഗീക പീഡനശ്രമം

വീടിന് ആര കിലോമീറ്റർ അകലെ താമസിക്കുന്ന നവീൻ റെഡ്ഡിയാണ് കൊലപാതകത്തിന് പന്നിലെന്നാണ് ആരോപണം. ഫേസ്ബുകക് വഴി പരിചയപ്പെട്ട ഇയാളെ കാണാനയി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പെൺകുട്ടിയെ കാണാതായത്. ലൈംഗീക പീഡന ശ്രമം പ്രതിരോധിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

മൂന്ന് മാസത്തെ സൗഹൃദം

മൂന്ന് മാസത്തെ സൗഹൃദം


ഇവരുവരും മൂന്ന് മാസത്തോളമായി ഫേസ്ബുക്ക് വഴി സുഹൃത്തുകളായിരുന്നു. ഇരുവരും സംസാരിക്കാൻ തുറന്ന സ്ഥലതേത്ക്ക പോകാൻ തീരുമാനിച്ചു. കറിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുമായി ലൈംഗീക ബന്ധപത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇത് അംഗീകരിക്കാൻ പെൺകുട്ടി തയ്യാറായില്ല. തുടർന്ന് നടന്ന മൽപ്പിടുത്തത്തിനിടെ പെൺകുട്ടി ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

English summary
19 years old girl committed suicide in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X