ഉദയ്പൂരിന്റെ ചുവടുപിടിച്ച് കേരളവും; കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ശനിയാഴ്ച
തിരുവനന്തപുരം: കേരളത്തിലും കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം. അടുത്ത ശനി, ഞായര്‍ ദിവസങ്ങളിലാണ് കോഴിക്കോട് നഗരത്തില്‍ ചിന്തന്‍ ശിബിരം നടത്തുന്നത്. ബീച്ചിന് സമീപത്തുള്ള ആസ്പിന്‍ കോര്‍ട്ടിയാര്‍ഡിലാണ് ചിന്തന്‍ ശിബിരം നടത്തുന്നത്. സംഘടന സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പുറമെ കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള പ്രതിനിധികളും രണ്ട് ദിവസത്തെ ശബിരത്തില്‍ പങ്കെടുക്കും. 191 പ്രതിനിധികലാണ് യോഗത്തില്‍ പങ്കെടുക്കുക.
മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍

ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന്റെ ചുവടുപിടിച്ചാണ് കോഴിക്കോടും ചര്‍ച്ചകള് നടക്കുക. സംഘടന സംവിധാനത്തിലും പ്രവര്‍ത്തന ശൈലിയിലും വരുത്തേണ്ട മാറ്റം അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായേക്കും. കെ പി സി സി ഭാരവാഹികള്‍, നിര്‍വാഹക സമിതിയംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷക സംഘടന ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications