കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് സമ്പർക്കത്തിലൂടെ 35 കൊവിഡ് രോഗികൾ! കേരളത്തിൽ ആശങ്ക കനക്കുന്നു, ഇന്നും 100ന് മുകളിൽ രോഗികൾ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 100 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് 193 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 167 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. സമ്പര്‍ക്കത്തിലൂടെയുളള രോഗബാധയില്‍ ഇന്നും വര്‍ധനവുണ്ട് എന്നത് ആശങ്കാജനകമാണ്. ഇന്ന് 35 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സുളള മുഹമ്മദ് മഞ്ചേരി മെഡിക്കല്‍ കോളേജിലും 66 വയസ്സുളള യൂസഫ് സെയ്ഫുദ്ദീന്‍ എറണാകുളം മെഡിക്കല്‍ കോളേജിലും മരണപ്പെട്ടു. മുഹമ്മദ് സൗദിയില്‍ നിന്നും വന്നതാണ്. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പര്‍ ആയിരുന്നു യൂസഫ് സെയ്ഫുദ്ദീന്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും വന്നവര്‍ ആണ്. 62 പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയിട്ടുളളത്. ഇന്നും മലപ്പുറം ജില്ലയില്‍ ആണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത്. 35 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Kerala Extends Covid Restrictions Till July 2021 | Oneindia Malayalam
covid

കൊല്ലം-11, ആലപ്പുഴ-15, തൃശൂര്‍- 14, കണ്ണൂര്‍- 11, എറണാകുളം- 25, തിരുവനന്തപുരം- 7, പാലക്കാട്- 8, കോട്ടയം- 6, കോഴിക്കോട-് 15, കാസര്‍കോട്- 6, പത്തനംതിട്ട- 26, ഇടുക്കി- 6, വയനാട്- 8 എന്നിങ്ങനെ ആണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍. കൊവിഡ് രോഗം ഭേദമായവരെ പെട്ടെന്ന് തന്നെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 5622 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2252 പേരാണ് ചികിത്സയില്‍ ഉളളത്. ഇന്ന് 384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 30 വരെയുളള കണക്കുകള്‍ പ്രകാരം ഉറവിടം അറിയാത്ത 41 കേസുകള്‍ ആണ് സംസ്ഥാനത്തുളളത്. 18 കേസുകളുടെ ഉറവിടം അജ്ഞാതമാണ്. മറ്റുളളവയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായംകുളത്തുളള പച്ചക്കറി വ്യാപാരിയുടെ വീട്ടില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂറനാട് ഐറ്റിബിപി ക്യാമ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് കണ്ടെത്തി. തിരൂരില്‍ രണ്ട് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,823 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4179 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60,006 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 57,804 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 21, 22, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8), കരുവാറ്റ (4), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ,25, 26), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), ചെന്നിത്തല (14), പുന്നപ്ര സൗത്ത് (2), കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ (3, 9), തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി (16, 19, 21, 30, 31, 35, 36), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (27) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 157 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

English summary
193 Covid positive cases reported in Kerala Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X