പ്ലസ് വൺ പരീക്ഷയ്ക്ക് ചോദ്യങ്ങൾ ചുവപ്പ് നിറത്തിൽ; ചുവപ്പിനെന്താണ് കുഴപ്പമെന്ന് മന്ത്രി ശിവൻകുട്ടി
ഇത്തവണ ചോദ്യങ്ങൾ കറുത്ത അക്ഷരങ്ങളിൽ ആയിരുന്നില്ല, ചുവന്ന അക്ഷരങ്ങളിൽ ആയിരുന്നു.

തിരുവനന്തപുരം: ഇത്തവണത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ തുറന്നുനോക്കിയ കുട്ടികൾ ഒന്നുഞെട്ടി. വ്യത്യസ്തമായിരുന്നു ചോദ്യപേപ്പർ... രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർ എത്തിയത്. നടപടിക്രമം ഒക്കെ പൂർത്തിയാക്കി കെട്ട് പൊട്ടിച്ചു. ചോദ്യം കണ്ടപ്പോൾ അധ്യാപകർക്കും ഞെട്ടൽ. ചോദ്യം കട്ടിയുള്ളതായതുകൊണ്ടൊന്നുമല്ല. ഇത്തവണ ചോദ്യങ്ങൾ കറുത്ത അക്ഷരങ്ങളിൽ ആയിരുന്നില്ല, ചുവന്ന അക്ഷരങ്ങളിൽ ആയിരുന്നു.
അധ്യാപകർ പരസ്പരം സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം ചോദ്യപേപ്പർ കുട്ടികൾക്ക് വിതരണം ചെയ്തു. ചോദ്യം പേപ്പർ കണ്ട കുട്ടികളിലും ഞെട്ടി. ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം. വെള്ള പേപ്പറിൽ ചുവന്ന നിറത്തിൽ ചോദ്യങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നു. ചിലർ ഇത് വളരെ നന്നായി എന്നും ചിലർ വായിക്കാൻ ബുദ്ധിമുട്ടായി എന്നും പറഞ്ഞു.
Hair Care: താരൻ പറപറക്കും; തൈര് മുതൽ ആപ്പിൾ സിഡർ വിനാഗിരി വരെ വഴികൾ
എന്നാൽ ഇക്കാര്യം മന്ത്രിയോട് ചോദിച്ചപ്പോൾ ചുവപ്പിനെന്താണ് പ്രശ്‌നം എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഴയപോലെ കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത്. വി എച്ച് എസ് ഇ കുട്ടികൾക്കും മാറ്റമില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കണ്ടറി മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് അധ്യാപക സംഘടനയായ എ എച്ച് എസ് ടി എ ആരോപിച്ചു.
മാർച്ച് 9 ന് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിച്ചിരുന്നു. മാർച്ച് 29 ന് അവസാനിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 നാണ് ആരംഭിച്ചത്. മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 നാണ് പരീക്ഷ.
4,19,554 പേർ എസ്.എസ്.എൽ.സിയും 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർസെക്കണ്ടറി പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയും ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെയും നടക്കും












Click it and Unblock the Notifications