പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട, ഈ പണം ഒഴുകിയെത്തുന്നത് എന്തിന്?
ആലത്തൂര്‍: പാലക്കാട് ആലത്തൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടു കോടി 17 ലക്ഷം രൂപ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പണം കടത്തിയ കൊടുവള്ളി സ്വദേശികളായ നൗഫല്‍, മുഹമ്മദ് അലി എന്നിവര്‍ അറസ്റ്റിലായി.
പാലക്കാട് നിന്നും 2016 മാര്‍ച്ചിലും രണ്ട് കോടി 97 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു. ചിറ്റൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അന്ന് പണം കണ്ടെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

ഇവര്‍ ഹവാല സംഘത്തിന്റെ കാരിയര്‍മാരാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.ആലത്തൂരിലെ കുഴല്‍പ്പണ വേട്ടയില്‍ രണ്ട് യുവാക്കളാണ് പിടിയിലായത്. പണം കടത്തിയ കൊടുവള്ളി സ്വദേശികളായ നൗഫല്‍, മുഹമ്മദ് അലി എന്നിവരാണ് അറസ്റ്റിലായത്.












Click it and Unblock the Notifications