കേരളത്തിലേക്കു വന്നത് 2.25 ലക്ഷം കോടി, അതിഥി തൊഴിലാളികൾ അയച്ചത് 40000 കോടി, വിഡി സതീശന് മറുപടി
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കേരളത്തിൽ വന്ന് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഭീമമായ തുകയാണ് കൂലി ഇനത്തിൽ സംസ്ഥാനത്ത് നിന്ന് അടിച്ച് മാറ്റുന്നത് എന്നായിരുന്നു എൻഡിടിവി സമ്മിറ്റിൽ വിഡി സതീശൻ പറഞ്ഞത്.
പണം അടിച്ചു മാറ്റുന്നു എന്ന് അറബ് രാജ്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ഗതി എന്താകുമെന്ന് തോമസ് ഐസക് ചോദിക്കുന്നു. '' കേരള വികസനത്തിന് എന്താണ് യുഡിഎഫിന്റെ പരിപാടി? ബിജെപിയെപ്പോലെ വലിയ തിട്ടമൊന്നുമില്ല. സംസ്ഥാന സർക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും വിമർശിച്ച് വിമർശിച്ച് ക്രിയാത്മകമായി തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നതെന്നു പറയാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഒന്നാംതരം ഉദാഹരണമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ NDTV സമിറ്റിൽ നടത്തിൽ സംഭാഷണം.
കേരള സർക്കാരിന്റെ നയം അതിഥി തൊഴിലാളികൾക്ക് സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുക എന്നുള്ളതാണ്. അതിനെ വിമർശിക്കണമല്ലോ. അതിനു സതീശൻ കണ്ട മാർഗ്ഗമാണ് അവർ ഇവിടെ നിന്ന് പണം അടിച്ചുമാറ്റുകയാണെന്ന ആക്ഷേപം. ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് പരാതി ഇല്ലാതിരിക്കാൻ അദ്ദേഹം പറഞ്ഞതു തന്നെ ഉദ്ധരിക്കട്ടെ:

"കേരളത്തിൽ ഇന്ന് റിവേഴ്സ് റെമിറ്റൻസ് ആണ് നടക്കുന്നത്. സർക്കാർ കണക്ക് പ്രകാരം 30 ലക്ഷം അതിഥി തൊഴിലാളികൾ കേരളത്തിലുണ്ട്. എല്ലാ ശനിയാഴ്ചയും അവർക്ക് ആഴ്ചക്കൂലി ലഭിക്കും. എല്ലാ തിങ്കളാഴ്ചയും അവർ അത് നാട്ടിലേക്ക് അയക്കും. ഭീമമായ തുകയാണ് സംസ്ഥാനത്തു നിന്നും അടിച്ചുമാറ്റുന്നത് (syphoning). നമ്മൾ ആ തുക ഇനിയും കണക്ക് കൂട്ടിയിട്ടില്ല....
പക്ഷേ, അത് സംസ്ഥാന സമ്പദ്ഘടനയിൽ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. അത്ര വലിയ തുകയാണ് സംസ്ഥാനത്തു നിന്നും സൈഫൺ ചെയ്യുന്നത്. ഇതിനെയാണ് ഞാൻ റിവേഴ്സ് റെമിറ്റൻസ് എന്നു വിളിക്കുന്നത്."
പ്രതിപക്ഷ നേതാവിന്റെ കേരള സമ്പദ്ഘടനയെക്കുറിച്ചുള്ള ധാരണ ബാലിശമാണ്. കേരളത്തിലുള്ള അതിഥി തൊഴിലാളികളെല്ലാം തിരിച്ചു പോയെന്നിരിക്കട്ടെ. അത് നമ്മുടെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചാൽ കാര്യങ്ങൾ ഏതാണ്ട് പിടികിട്ടും. അവരുടെ സാന്നിദ്ധ്യം ഇന്ന് അനിവാര്യമാണ്. അത് അല്ലാതായി മാറണമെങ്കിൽ അവർ ചെയ്യുന്ന തൊഴിലുകളെല്ലാം ആധുനികവൽക്കരിക്കപ്പെട്ട് അഭ്യസ്തവിദ്യർക്ക് അനുയോജ്യമാക്കണം. ഈയൊരു രൂപാന്തരം വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമാണ്.
എന്തായാലും പണം അടിച്ചുമാറ്റുന്നു എന്നൊക്കെ ആക്ഷേപിക്കുന്നത് ശരിയാണോ? ഇതുപോലെ അറബ് രാജ്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ ഗതി എന്താകും? കുടിയേറ്റം എന്നു പറയുന്നത് കുറയാനല്ല വർദ്ധിക്കാനാണ് പോകുന്നത്. കുടിയേറ്റ തൊഴിലാളികളും മനുഷ്യരാണ്. കേരളത്തിലുള്ള കുടിയേറ്റക്കാർ ഇന്ത്യക്കാരുമാണ്. ഇന്ത്യൻ പൗരർ എന്ന നിലയിൽ നമ്മുടെ നാട്ടിലെ തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും അവർക്കും ബാധകമാണ്.
എന്നെ അത്ഭുതപ്പെടുത്തിയത് മലയാളി കുടിയേറ്റക്കാർ വഴി വിദേശത്തു നിന്ന് കേരളത്തിലേക്ക് വരുന്ന പണവും അതിഥി തൊഴിലാളികൾ വഴി കേരളത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പണവും തമ്മിലുള്ള താരതമ്യമാണ്. "അത് തുല്യമാകണമെന്നില്ല." പക്ഷേ, വളരെ ഗണ്യമായ ശതമാനം ആയിരിക്കുമെന്നാണ് സതീശൻ ചിന്തിക്കുന്നത്. പ്രവാസികൾ അയക്കുന്ന പണം പുറത്തേക്ക് പോകുന്നതിൽ അതിഥി തൊഴിലാളികളുടെ മണിയോർഡറുകൾ വഴി താരതമ്യേന ചെറിയ ശതമാനമേ വരൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്ന ഉപഭോക്തൃ സാമഗ്രികളുടെ വിലയായിട്ടാണ് വിദേശ പണവരുമാനത്തിന്റെ സിംഹപങ്കും പുറത്തേക്ക് പോകുന്നത്. അതിന്റെ പേര് റിവേഴ്സ് റെമിറ്റൻസ് എന്നല്ല, വ്യാപാര കമ്മി (trade deficit) എന്നാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വ്യാപാര കമ്മി (ജിഡിപിയുടെ ശതമാനമായി) ഉള്ള സംസ്ഥാനമാണ് കേരളം.
2022-ൽ ഏതാണ്ട് 2.25 ലക്ഷം കോടി രൂപയാണ് വിദേശത്തു നിന്നും കേരളത്തിലേക്കു വന്ന റെമിറ്റൻസ്. അതിഥി തൊഴിലാളികൾ അയച്ച പണം ഏതാണ്ട് 40,000 കോടി രൂപ വരും. വിദേശത്തുനിന്നും വരുന്ന പണത്തിന്റെ ഏതാണ്ട് 20 ശതമാനത്തിൽ താഴെ. എന്നാൽ വ്യാപാര കമ്മി നികത്താനായിട്ട് ചെലവാക്കുന്ന പണം ഏതാണ്ട് ഒരുലക്ഷം കോടിയിലേറെ രൂപ വരും. വിദേശ റെമിറ്റൻസിന്റെ 50 ശതമാനത്തോളം.
എന്തായിരിക്കണം കേരളത്തിന്റെ വികസന തന്ത്രം? ഈ വ്യാപാര കമ്മി ഗണ്യമായി കുറയ്ക്കുന്ന രീതിയിൽ ആഭ്യന്തര ഉല്പാദനത്തെ ഉയർത്തണം. അതിനു നാം അവലംബിക്കുന്ന ഉല്പാദന രീതികളും മേഖലകളും അഭ്യസ്തവിദ്യർക്ക് അനുയോജ്യമായിരിക്കണം. ഇതിന് പ്രവാസി പണത്തിൽ ബാങ്കിംഗ് ചാനൽ വഴി പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന പണത്തെ കേരളത്തിൽ തന്നെ നിക്ഷേപമാക്കി മാറ്റണം (ഈ ചാനലും കഴിഞ്ഞേ അതിഥി തൊഴിലാളികളുടെ മണിയോർഡറിനു പ്രാധാന്യം വരൂ). അഭ്യന്തര സമ്പദ്ഘടനയുടെ മേൽപ്പറഞ്ഞ രൂപാന്തരത്തിന് വലിയ തോതിൽ പശ്ചാത്തലസൗകര്യ വികസനം കൂടിയേതീരൂ. ഇതിന് ഇന്ന് അതിഥി തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നത് അനിവാര്യമാണ്.
അതിഥി തൊഴിലാളികൾ ഇന്നത്തെപ്പോലെ എല്ലാ കാലത്തും കേരളത്തിലേക്കു വരാൻ തയ്യാറാകുമോ? അതിനും ഉറപ്പില്ല. 30 വർഷം മുമ്പുവരെ കേരളത്തിലെ അതിഥി തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നായിരുന്നില്ലേ? ഇപ്പോൾ ആരെങ്കിലും കേരളത്തിൽ തൊഴിൽ ചെയ്യാൻ വരുന്നുണ്ടോ? വി.ഡി. സതീശൻ കരുതുന്നതുപോലെ റിവേഴ്സ് റെമിറ്റൻസിന്റെ പ്രശ്നമല്ല അത്. അതിലളിതവൽക്കരിച്ച വികസന സൂത്രവാക്യങ്ങളാണ് അദ്ദേഹത്തിനുള്ളത്.
യഥാർത്ഥ പ്രശ്നം, കേരള സർക്കാരിന്റെ എല്ലാ വികസന നയങ്ങളെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത് എന്നതാണ്. ഇത്തരമൊരു സമീപനം സ്വീകരിച്ചാൽ പിന്നെ ക്രിയാത്മകമായിട്ട് എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടാണ്. അപ്പോഴാണ് 'നിയോ കേരള", "റിവേഴ്സ് റെമിറ്റൻസ്" തുടങ്ങിയ സങ്കല്പങ്ങൾ പടച്ചുണ്ടാക്കേണ്ടി വരുന്നത്''.
-
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
പൊട്ടിയെന്നുറപ്പിച്ചോ! പൊട്ടിത്തെറിച്ച് അച്ഛൻ– മകൻ കോംബോ, പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടുകൾ വീണില്ലേ? -
തരംഗമെങ്കില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് മുസ്ലീം ലീഗ്; 'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി' -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
25,000 ന് മുകളിൽ ബിജെപി വോട്ടുകൾ, ട്വൻ്റി 20 വോട്ടുകളും; തൃക്കാക്കരയിൽ വിജയിക്കുമെന്ന് അഖിൽ മാരാർ -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'ജോയ് മാത്യു ഈ സ്കൂളുകളൊക്കെ ഒന്നുപോയി കാണണം, കണ്ണുണ്ടായാൽ മാത്രം പോര', മറുപടിയുമായി ഐസക് -
കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി -
3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ












Click it and Unblock the Notifications