കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമേഷ്യയെ കൊലക്കളമാക്കിയ ഭൂചലനത്തില്‍ ഇടുക്കിയും കുലുങ്ങി? കേരളം ഭയക്കണോ വന്‍ ദുരന്തത്തെ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇറാഖ് ഭൂചലനത്തിന് പിന്നാലെ ഇടുക്കിയിലും പ്രകമ്പനം | Oneindia Malayalam

തൊടുപുഴ/തിരുവനന്തപുരം: ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയില്‍ പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും ഉണ്ടായി.

മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!മേജറാണ്, മൈനറാണ്, സംഘിയാണ്, തുപ്പലാണ്... ഇപ്പോൾ സമ്മർദ്ദമാണ് രവി!!! മേജര്‍ രവിയെ വലിച്ചൊട്ടിച്ചു!!

എന്നാല്‍ കേരളത്തിലും ഏതാണ്ട് അതേ സമയത്ത് ഭൂചലനം ഉണ്ടായി. ഇടുക്കിയില്‍ ആണ് ഭൂചലനം രേഖപ്പെടുത്തിയത്. അതും ഏറെ നിര്‍ണായകമായ ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശത്ത്.

ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

പുലര്‍ച്ചെ നാലേ മുക്കാലോടെ ആയിരുന്നു ഇടുക്കിയില്‍ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.86 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ ഇടക്കിടെ ഇത്തരത്തിലുള്ള ചെറിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്താറുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

മുമ്പ് നേപ്പാളില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായപ്പോള്‍ അതിന്റെ കമ്പനങ്ങള്‍ കൊച്ചിയില്‍ വരെ അനുഭവപ്പെടുകയുണ്ടായിട്ടുണ്ട്. കേരളം ശരിക്കും ഭൂചലനങ്ങളെ ഭയക്കേണ്ടതുണ്ടോ ?

പ്രവചിക്കാന്‍ സാധിക്കുമോ

പ്രവചിക്കാന്‍ സാധിക്കുമോ

ഭൂചലനം മുന്‍കൂട്ടി പ്രവചിക്കുന്ന ഒരുപാട് പേര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ ആ പ്രവചനങ്ങളില്‍ എല്ലാം എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന കാര്യം ആണ് അന്വേഷിക്കേണ്ടത്. ശാസ്ത്രീയമായി പറഞ്ഞാല്‍, ഭൂചലനങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ ഭൂചലനം സംബന്ധിച്ച് ചില നിഗമനങ്ങളില്‍ എത്താന്‍ സാധിക്കും എന്ന് മാത്രം.

ഇടുക്കിയില്‍ സംഭവിച്ചത്

ഇടുക്കിയില്‍ സംഭവിച്ചത്

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ ഭൂചലനവുമായി ഇടുക്കിയിലെ ഭൂചലനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പറയാന്‍ സാധിക്കില്ല. ഇടുക്കിയില്‍ അണക്കെട്ടിന്റെ പ്രദേശത്ത് മുമ്പും ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇത്തവണ സംഭവിച്ചത്

ഇത്തവണ സംഭവിച്ചത്

ഇത്തവണ ഇടുക്കിയില്‍ രേഖപ്പെടുത്തിയത് 2.86 തീവ്രതയുള്ള ഭൂചലനം ആണ്. ചെറുതോണി, മൂലമറ്റം, കുളമാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അുഭവപ്പെട്ടിട്ടുണ്ട്. അഞ്ച് സെക്കന്റ് മുതല്‍ ഏഴ് സെക്കന്റ് വരെ ആയിരുന്നു ഭൂചലനത്തിന്റെ ദൈര്‍ഘ്യം. നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ശക്തമായിരുന്നില്ല ഈ ഭൂചലനം. കുളമാവ് വനത്തിലുള്ളിലായിരുന്നു പ്രഭവ കേന്ദ്രം.

ഇടക്കിടെ ഭൂചലനങ്ങള്‍

ഇടക്കിടെ ഭൂചലനങ്ങള്‍

കേരളത്തിന്റെ പല ഭാഗങ്ങളിലും ഇടക്കിടയ്ക്ക് ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരിടക്ക് തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി ചെറിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത് ഏറെ ഭീത പരത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും തന്നെ കാര്യമായ നാശനഷ്ടങ്ങളോ ആള്‍ നഷ്ടമോ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

 സാധ്യതകള്‍ തള്ളാമോ?

സാധ്യതകള്‍ തള്ളാമോ?

കേരളം സീസ്മിക് സോണ്‍ 3 ല്‍ ആണ് ഉള്ളത്. എന്നാല്‍ ഇത് അത്ര സുരക്ഷിതമാണെന്ന് പറയാന്‍ ആവില്ല. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലനങ്ങള്‍ വരെ ഇത്തരം പ്രദേശങ്ങളില്‍ ഉണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്രയും തീവ്രതയുള്ള ഭൂചലനം ഉണ്ടായാല്‍ കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.

ചെറിയ ചലനങ്ങള്‍ നല്ലതാണ്?

ചെറിയ ചലനങ്ങള്‍ നല്ലതാണ്?

ഇടക്കിയെ ഉണ്ടാകുന്ന ചെറിയ ചെറിയ ഭൂചലനങ്ങള്‍ അത്ര പ്രശ്‌നക്കാരല്ലെന്നും വിലയിരുത്തുന്നുണ്ട്. മാത്രമല്ല, വന്‍ ദുരന്തം ഉണ്ടാകുന്നതില്‍ നിന്ന് തടയുന്നതും ഇവയാണെന്ന് പറയപ്പെടുന്നു. ഭൂമിക്കടിയില്‍ രൂപം കൊള്ളുന്ന മര്‍ദ്ദം പാറകള്‍ക്കിടയിലൂടെ പുറം തള്ളുമ്പോഴാണ് ഇത്തരം ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്. മദ്ദം കൂടി നിന്ന് വന്‍ ദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇത്തരം ചെറിയ ഭൂചലനങ്ങള്‍ ഇല്ലാതാക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കേരളത്തിന്റെ ഭാഗ്യം

കേരളത്തിന്റെ ഭാഗ്യം

കേരളത്തിന്റെ ഭൂഘടന തന്നെ ഇക്കാര്യത്തില്‍ ഏറെ ആശ്വാസം പകരുന്ന ഒന്നാണ്. പീഠഭൂമിയുടെ പാര്‍ശ്വഭാഗത്തായാണ് കേരളം വരുന്നത്. പാറകള്‍ക്കിടയില്‍ ഒട്ടേറെ വിള്ളലുകള്‍ ഉള്ള പ്രദേശം ആണ് ഇത്. ഭൂമിക്കടിയില്‍ രൂപം പ്രാപിക്കുന്ന മര്‍ദ്ദം മുഴുവന്‍ ഇത്തരം വിള്ളലുകള്‍ വഴി പുറം തള്ളപ്പെടുന്നുണ്ട്.

ഹാര്‍ഡ് റോക്ക്

ഹാര്‍ഡ് റോക്ക്

ഭൂമിശാസ്ത്ര പരമായി കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഹാര്‍ഡ് റോക്ക് മേഖലയില്‍ ആണ്. അതുകൊണ്ട് തന്നെ കേരളം ഭൂചലനത്ത അത്രയധികം ഭയക്കേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മറ്റ് പല നാടുകളേയും അപേക്ഷിച്ച്, കെട്ടി നിര്‍മാണത്തില്‍ കേരളം പാലിക്കുന്ന ചിട്ടകളും ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്. ശക്തമായ അടിത്തറയോട് കൂടിയാണ് കേരളത്തില്‍ വീടുകള്‍ നിര്‍മിക്കുന്നത്. ചെറിയ ഭൂചലനങ്ങളെയൊക്കെ പ്രതിരോധിക്കാന്‍ കേരളത്തിലെ വീടുകള്‍ക്ക് സാധിക്കും.

English summary
2.86 Magnitude Earthquake reported in Idukki District. The Earthquake happened around 4.48 AM on November 13
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X