രണ്ട് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ബദിയടുക്കയില്‍ രണ്ട് പേര് അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍
ബദിയടുക്ക: രണ്ട് ലക്ഷത്തി അഞ്ഞൂറ് രൂപയുടെ നിരോധിത നോട്ടുകളുമായി കര്‍ണ്ണാടക സ്വദേശികളായ രണ്ട് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. നാരമ്പാടി സ്വദേശിയെ അന്വേഷിച്ച് വരുന്നു. ബെല്‍ത്തങ്ങാടി ചോമന്തടുക്ക മുണ്ടാജെയിലെ ബഷീര്‍ (42), ഉജിറെ ഹൈദരലി കോമ്പൗണ്ടിലെ ഹക്കിം (43) എന്നിവരാണ് അറസ്റ്റിലായത്. നാരമ്പാടി സ്വദേശി നിസാമിനെയാണ് പൊലീസ് അന്വേഷിക്കുന്നത്.
ബദിയടുക്ക പൊലീസ് ഉക്കിനടുക്കയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് നിരോധിച്ച അഞ്ഞൂറ് രൂപയുടെ നോട്ടുകളുമായി രണ്ട് പേര് പിടിയിലായത്. വാഹന ബ്രോക്കറായ ബഷീര്‍ 4.10 ലക്ഷം രൂപക്ക് നിസാമിന് റിട്സ് കാര്‍ വില്‍പ്പന നടത്തിയിരുന്നതായും നേരത്തെ 1.18 ലക്ഷം രൂപ നല്‍കിയിരുന്നതായും പറയുന്നു. ബാക്കിതുക ഇന്നാണ് നല്‍കേണ്ടിയിരുന്നത്.

ഇന്നലെ എത്തിയപ്പോള്‍ ഒരു ഉറപ്പിനായി 2.05 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ നല്‍കിയെന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്ന് നാരമ്പാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഘത്തെ പിടിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രതികളുടെ മൊഴി ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ. കെ. പ്രശാന്ത്, എ.എസ്.ഐ. വേലായുധന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാമചന്ദ്രന്, വി.വി മുരളീധരന്, സി.പി.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവില്‍ പോയ നിസാമിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications