കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ബദിയടുക്കയില്‍ രണ്ട് പേര്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍

  • By Desk
Google Oneindia Malayalam News

ബദിയടുക്ക: രണ്ട് ലക്ഷത്തി അഞ്ഞൂറ് രൂപയുടെ നിരോധിത നോട്ടുകളുമായി കര്‍ണ്ണാടക സ്വദേശികളായ രണ്ട് പേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. നാരമ്പാടി സ്വദേശിയെ അന്വേഷിച്ച് വരുന്നു. ബെല്‍ത്തങ്ങാടി ചോമന്തടുക്ക മുണ്ടാജെയിലെ ബഷീര്‍ (42), ഉജിറെ ഹൈദരലി കോമ്പൗണ്ടിലെ ഹക്കിം (43) എന്നിവരാണ് അറസ്റ്റിലായത്. നാരമ്പാടി സ്വദേശി നിസാമിനെയാണ് പൊലീസ് അന്വേഷിക്കുന്നത്.

 മാലിന്യം സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന എക്‌സ്‌ക്യൂസ് ഇനി നടപ്പില്ല; സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ കലക്റ്ററുടെ കര്‍ശന നിര്‍ദേശം മാലിന്യം സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന എക്‌സ്‌ക്യൂസ് ഇനി നടപ്പില്ല; സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കാന്‍ കലക്റ്ററുടെ കര്‍ശന നിര്‍ദേശം

ബദിയടുക്ക പൊലീസ് ഉക്കിനടുക്കയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് നിരോധിച്ച അഞ്ഞൂറ് രൂപയുടെ നോട്ടുകളുമായി രണ്ട് പേര്‍ പിടിയിലായത്. വാഹന ബ്രോക്കറായ ബഷീര്‍ 4.10 ലക്ഷം രൂപക്ക് നിസാമിന് റിട്‌സ് കാര്‍ വില്‍പ്പന നടത്തിയിരുന്നതായും നേരത്തെ 1.18 ലക്ഷം രൂപ നല്‍കിയിരുന്നതായും പറയുന്നു. ബാക്കിതുക ഇന്നാണ് നല്‍കേണ്ടിയിരുന്നത്.

arrest

ഇന്നലെ എത്തിയപ്പോള്‍ ഒരു ഉറപ്പിനായി 2.05 ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ നല്‍കിയെന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കര്‍ണ്ണാടകയില്‍ നിന്ന് നാരമ്പാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഘത്തെ പിടിച്ചതെന്ന് പൊലീസ് പറയുന്നു.

പ്രതികളുടെ മൊഴി ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ. കെ. പ്രശാന്ത്, എ.എസ്.ഐ. വേലായുധന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാമചന്ദ്രന്‍, വി.വി മുരളീധരന്‍, സി.പി.ഒ രജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒളിവില്‍ പോയ നിസാമിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

English summary
2 arrested for keeping banned notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X