കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദുമയിലെ കോളനികളുടെ വികസനത്തിന് രണ്ട് കോടിയുടെ പദ്ധതി

  • By Desk
Google Oneindia Malayalam News

ഉദുമ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര കോളനി വികസനത്തിനായി ഉദുമ മണ്ഡലത്തിൽ കുറ്റിക്കോൽ പഞ്ചായത്തിലെ രാമനടുക്കം,ചൂളൻ കല്ല് കോളനിയും ദേലംബാടി പഞ്ചായത്തിലെ വെള്ളരിക്കയ കോളനിയും ഉൾപ്പെടുത്തി ഓരോ കോടിവീതം അനുവദിച്ചു.

സൗദിയെ കാത്തിരിക്കുന്നത് വന്‍ വിപത്ത്; തുടക്കമിട്ടത് രണ്ടു കത്തുകള്‍!! കൊട്ടാര വിപ്ലവം നടക്കുമോ?സൗദിയെ കാത്തിരിക്കുന്നത് വന്‍ വിപത്ത്; തുടക്കമിട്ടത് രണ്ടു കത്തുകള്‍!! കൊട്ടാര വിപ്ലവം നടക്കുമോ?

ഉദുമ നിയോജക മണ്ഡലത്തിൽ കർണാടക സംസ്ഥാനത്തോട് ചേർന്ന് വനാതിർത്തി പങ്കിടുന്നതും ബന്തടുക്കയിൽ നിന്നും 6 കിലോമീറ്റർ ദൂരത്തിൽ ടൗണുമായി ബന്ധപ്പെടാൻ യാതൊരു സൗകര്യവും ഇല്ലാത്ത തോടിനോട് അപ്പുറവും ഇപ്പുറവുമായി 40 കുടുംബങ്ങൾ താമസിക്കുന്ന കോളനിയാണ് കുറ്റിക്കോൽ പഞ്ചായത്തിലെ രാമനടുക്കം,ചൂളൻ കല്ല് കോളനി.

kasargod

ദേലംബാടി പഞ്ചായത്തിൽ നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ട് പുറം ലോകമായി ബന്ധപ്പെടാൻ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടതും മഴക്കാലത്ത് മറ്റ് പ്രദേശങ്ങളിൽ നിന്ന് തീർത്തും ഒറ്റപ്പെട്ട് കിടക്കുന്നതുമായ കോളനിയാണ് വെള്ളരിക്കയ കോളനി. മേൽ പദ്ധതിയിൽ രണ്ട് കോളനികളുടെ പേര് നിർദ്ദേശിക്കാൻ കെ.കുഞ്ഞി രാമൻ എം.എൽ.എയോട് ആവശ്യപ്പെട്ടിരുന്നു.

കോളനികളുടെ ദയനീയ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിലാണ് വളരെ പിന്നോക്കം നിൽക്കുന്ന രണ്ട് കോളനി എം.എൽ.എ നിർദ്ദേശിച്ചത്.

English summary
2 crore ruppees development plan for uduma colonies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X