Get Updates
Get notified of breaking news, exclusive insights, and must-see stories!

'സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ' ? - വിമർശിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: രണ്ട് ദിവസത്തെ പണിമുടക്കിൽ ഹൈക്കോടതിയെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സര്‍ക്കാര്‍ ജീവനക്കാർക്ക് എതിരെ നടപടി എടുത്ത് ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

സമരം ചെയ്യാന്‍ അവകാശം ഇല്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്ന ചോദ്യം ഉന്നയിച്ചാണ് ജയരാജൻ പ്രതികരിച്ചത്. ഹൈക്കോടതിയ്ക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തുകയായിരുന്നു.

'കോടതിയിൽ ജഡ്ജിമാര്‍ പോലും ജോലി ചെയ്യുന്നത് പല സമരത്തിലൂടെ നേടിയ എടുത്ത സ്വാതന്ത്രമാണ്. ഇവിടെ പണിമുടക്കാന്‍ അവകാശം ഇല്ലെന്ന ഹൈക്കോടതി പറയുന്നു. ഈ പരാമര്‍ശം അപലപനീയം ആണ്.

1

കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ' - എവി ജയരാജന്‍ വ്യക്തമാക്കി. അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് ആനത്തലവട്ടം ആനന്ദനും രംഗത്ത് എത്തിയിരുന്നു. പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ഹൈക്കോടതിയ്ക്ക് എതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ഹൈക്കോടതിയെ പേടിച്ച് സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറേണ്ട ആവിശ്യമില്ല. പണി എടുക്കാനുളള അവകാശം പോലെയാണ് പണിമുടക്കാനുളള അവകാശമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2

ഹൈക്കോടതി പറഞ്ഞാല്‍ ആരെങ്കിലും പണിമുടക്കേണ്ടെന്ന് അനുസരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പണിമുടക്കേണ്ടെന്ന് പറയാന്‍ ഹൈക്കോടതിയ്ക്ക് എന്താണ് അധികാരം ഉളളത്. പണി എടുക്കണം എന്ന് ആരാണ് നിര്‍ബന്ധിക്കുന്നത്. എനിക്ക് ഇന്ന് പണിയെടുക്കാന്‍ മനസ്സില്ല. പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് അവകാശം. ഇത് വിലപ്പോകില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

3

അതേസമയം, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്ക് എതിരെ നടത്തുന്ന 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്നും തുടരുകയാണ്. പണിമുടക്കിൽ കേരളത്തിലെ എല്ലാ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ല. ഈ സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ പോലും ജോലിക്ക് പോകുന്നു. എന്നാൽ, വ്യാപാരികള്‍ മാത്രം കട അടക്കുന്നത് എന്തിന് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

4

സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി 12 മണി വരെ പണിമുടക്ക് ഉണ്ടാകും. കേരളത്തിൽ ഇന്ന് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍ക്കാര്‍ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഉയര്‍ത്തുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

5

പണിമുടക്കിന്റെ രണ്ടാം ദിവസം കോഴിക്കോട് ചില പെട്രോൾ പമ്പുകളും എറണാകുളത്ത് ചില കടകളും തുറന്നു. കെ എസ് ആർ ടി സിയുടെ സർവ്വീസ് ഇന്നും ഉണ്ടാകില്ല. എന്നാൽ, പണിമുടക്കുമെന്ന് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിക്ക് എത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്ത് വിട്ടിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി എടുത്തിരുന്നത്. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും ജീവനക്കാരുടെ ഹാജർ ഉറപ്പ് വരുത്താനും വേണ്ട നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം ജില്ലാ കലക്ടർ നിർദേശം നൽകിയിരുന്നു. ജീവനക്കാർക്ക് ജോലിയ്ക്ക് എത്താൻ വേണ്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

Recommended Video

cmsvideo
    എന്താണ് കോടതി പ്രഖ്യാപിച്ച ഡയസ്നോണ്‍? അറിയേണ്ടതെല്ലാം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+