പാവറട്ടി കസ്റ്റഡിമരണം: ആരോപണ വിധേയരായ 2 എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍, ജീപ്പ് കസ്റ്റഡിയിലെടുത്തു
തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിനേയും കൊണ്ട് എക്സൈസ് സംഘം സഞ്ചരിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ജീപ്പില്‍ വെച്ചാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരുള്‍പ്പടെ 7 എക്സൈസ് ജീവനക്കാരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കേസില്‍ പ്രതിയാകില്ലെന്നും രഞ്ജിത്തിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു. കസ്റ്റഡി മരണക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. ഗുരുവായൂര്‍ എസിപി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജീപ്പിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. മൂന്നാമത്തെ പ്രിവന്റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ തുടക്കത്തില്‍ത്തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രശാന്തിന്റെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ മറ്റുള്ളവര്‍ മര്‍ദ്ദനം തുടരുകയായിരുന്നു. പോലീസ് ഇന്ന് പ്രശാന്തിനെ വിശധമായ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കടക്കുക. ഈ മാസം ഒന്നിനായിരുന്നു കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications