കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവറട്ടി കസ്റ്റഡിമരണം: ആരോപണ വിധേയരായ 2 എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍, ജീപ്പ് കസ്റ്റഡിയിലെടുത്തു

Google Oneindia Malayalam News

തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിനേയും കൊണ്ട് എക്സൈസ് സംഘം സഞ്ചരിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ജീപ്പില്‍ വെച്ചാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. മൂന്ന് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരുള്‍പ്പടെ 7 എക്സൈസ് ജീവനക്കാരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്‍റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, ജോളിയുടെ രണ്ടാം ഭര്‍ത്താവും കസ്റ്റഡിയില്‍14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, ജോളിയുടെ രണ്ടാം ഭര്‍ത്താവും കസ്റ്റഡിയില്‍

കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കേസില്‍ പ്രതിയാകില്ലെന്നും രഞ്ജിത്തിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു. കസ്റ്റഡി മരണക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. ഗുരുവായൂര്‍ എസിപി ബിജു ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

custody

ജീപ്പിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം. മൂന്നാമത്തെ പ്രിവന്‍റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ തുടക്കത്തില്‍ത്തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ പ്രശാന്തിന്‍റെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ മറ്റുള്ളവര്‍ മര്‍ദ്ദനം തുടരുകയായിരുന്നു. പോലീസ് ഇന്ന് പ്രശാന്തിനെ വിശധമായ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കടക്കുക. ഈ മാസം ഒന്നിനായിരുന്നു കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്.

കുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെകുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെ

English summary
2 excise officers accused in pavaratti custody death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X