കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് മിഷന്‍ പദ്ധതി: 2 ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി, മൂന്നാം ഘട്ടത്തിന് തുടക്കം

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഈ മാസം 29 ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് വെച്ച് നല്‍കുന്നതാണ് പദ്ധതി.

pinarayi-vijayan

ഇപ്പോഴും പലരും വീടിനായി കാത്തിരിക്കുന്നുണ്ട്. ഇതിനായി ലൈഫിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. അവർക്കും ലൈഫ് നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കിടപ്പാടമില്ലാത്തവരെ ചേർത്തുനിർത്തി
തല ചായ്ക്കാനൊരിടവും ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് ഈ സർക്കാരിന്റെ വികസനനയം, മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം പേര്‍ക്ക് വീടുകള്‍ ഒരുങ്ങും. കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് വീട് നഷ്ടമായത്. ഇവര്‍ക്കും വീടുകള്‍ ഒരുക്കേണ്ടതുകൊണ്ടാണ് ലൈഫ് മിഷന്‍ ഭവനങ്ങളുടെ നിര്‍മ്മാണം അല്‍പ്പം വൈകിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഒറ്റക്കെട്ട്,പാകിസ്താന്‍ യുഎസിന്‍റെ സുഹൃത്തെന്നും ട്രംപ്ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും യുഎസും ഒറ്റക്കെട്ട്,പാകിസ്താന്‍ യുഎസിന്‍റെ സുഹൃത്തെന്നും ട്രംപ്

കോണ്‍ഗ്രസിന് ഞെട്ടല്‍; സിഎഎ നടപ്പാക്കണമെന്ന് ദിഗ്വിജയ് സിംഗിന്‍റെ സഹോദരന്‍

കെ സുരേന്ദ്രന് ആദ്യ 'അടി' കുണ്ടാര്‍ വക; ആദ്യ തീരുമാനം തന്നെ നയിച്ചത് പൊട്ടിത്തെറിയിലേക്ക്

English summary
2 lakh houses completed in LIFE Mission Housing Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X