കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫില്‍ 2 ലക്ഷം വീട്; പ്രഖ്യാപന ചടങ്ങിനായി സര്‍ക്കാര്‍ ചിലവഴിച്ചത് 33 ലക്ഷം രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് സര്‍ക്കാര്‍ ചിലവഴിച്ചത്ത് 33.21 ലക്ഷം രൂപ. ലൈഫ് ഭവനപദ്ധതിയിലൂടെ പൂർത്തിയാക്കിയ 2 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിനും തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിനുമായാണ് ഇത്രയും വലിയ തുക ചിലവഴിച്ചത്. ഉദ്ഘാടന ചടങ്ങിനു ലൈഫ് മിഷനു 23.21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും 5 ലക്ഷം രൂപ വീതവുമാണ് ചിലവഴിച്ചത്.

സോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻസോളാറിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ ബലിയാടായി, വമ്പന്മാർ പുറത്ത്; വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണൻ

പദ്ധതിയുടെ ചെലവിനായി ആദ്യം 30 ലക്ഷംരൂപയാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്ന് ലക്ഷത്തിന് മുകളിലുള്ള തുക അധികമായി വരികയായിരുന്നു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി 1 ലക്ഷം ചതുരശ്ര അടിയുള്ള പന്തൽ, സ്റ്റേജ്, ഡൂം, മേശകൾ, കസേരകൾ, കാർപെറ്റ്, ഡിജിറ്റൽ പ്ലാറ്റ്ഫോം, സൗകര്യം ക്രമീകരിക്കൽ, ഡിജിറ്റൽ ഡിസ്പ്ലൈ, ലൈറ്റ് ആൻഡ് സൗണ്ട് എന്നീ കാര്യങ്ങള്‍ക്കായാണ് ഇത്രയും വലിയ തുക ചിലവഴിച്ചത്.

 pinarayi-vijayan

തിരുവനന്തപുരം ജില്ലയിലെ മാത്രം പരിപാടിയുടെ കണക്കാണി ഇപ്പോള‍് പുറത്തു വന്നിരിക്കുന്നത്. അന്നേദിവസം തന്നെ സംസ്ഥാന എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിച്ചു. ഇതിന്‍റെ കൂടി കണക്കുകള്‍ പുറത്തു വരുമ്പോള്‍ മാത്രമേ പരിപാടിക്കായി സംസ്ഥാന തലത്തില്‍ തന്നെ എത്ര തുക ചിലവഴിച്ചെന്ന കാര്യം പുറത്തു വരികയുള്ളു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഒരു പരിപാടിക്കായി മാത്രം ഇത്ര വലിയ തുക ചിലവഴിച്ചതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

English summary
2 lakh houses in Life project; government spent Rs 33 lakh for the announcement ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X