• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ 419 ആയി കുറഞ്ഞു; ഇനി ചികില്‍സയിലുള്ളത് 67500 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5600ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.94 ആണ്. 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3415 ആയി.

ഒവൈസിയും കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു; കൂടെ സിപിഎമ്മും... ഹൈക്കമാന്റ് തീരുമാനം ഉടന്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 758, കോഴിക്കോട് 622, കോട്ടയം 512, തൃശൂര്‍ 489, മലപ്പുറം 461, കൊല്ലം 461, പത്തനംതിട്ട 395, ആലപ്പുഴ 344, തിരുവനന്തപുരം 189, ഇടുക്കി 280, വയനാട് 225, കണ്ണൂര്‍ 167, പാലക്കാട് 114, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 67,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,65,757 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1308 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
2 more places designated as hotspot in Kerala today; total 419
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X