കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 446 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് 1000ത്തിലധികം കൊറോണ രോഗികള്‍ എറണാകുളത്ത് മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6000 കടന്ന് കൊറോണ രോഗം. എറണാകുളം ജില്ലയില്‍ മാത്രമണ് 1000ത്തിലധികം രോഗികള്‍. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.

k

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനംഉമ്മന്‍ ചാണ്ടി കളത്തില്‍; പുതുപ്പള്ളിയില്‍ പദയാത്ര, കോണ്‍ഗ്രസില്‍ ആവേശം, പിണറായിക്ക് രൂക്ഷ വിമര്‍ശനം

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,891 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.01 ആണ്. 25 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3209 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 551 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല.

കോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറുംകോഴിക്കോട് കളിമാറ്റി മുസ്ലിം ലീഗ്; അധികം ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍, രണ്ടെണ്ണം കിട്ടണം, ഒന്ന് വച്ചുമാറും

51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 11, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍ 6 വീതം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം, ഇടുക്കി 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 65,057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,22,421 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1352 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
2 more places designated as hotspot in Kerala today; total 446
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X