Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശ്ശേരിയില്‍ പാര്‍ക്കില്‍ ഒളിക്യാമറ വെച്ച് കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 2 പേർ അറസ്റ്റിൽ

തലശേരി; തലശ്ശേരിയിലെ പാര്‍ക്കിലെത്തുന്ന കമിതാക്കളുടെയും മറ്റും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്പാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കമിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

പാർക്കിലെത്തിയ ഇരുവരുടേയും ദൃശ്യങ്ങൾ വിജീഷ് ചിത്രീകരിക്കുകയായിരുന്നു. ഇവ അനീഷാണ് സോഷ്യസ്‍ മീഡിയയിൽ പ്രചരിപ്പിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. ഇരുവർക്കും പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിച്ചു.

arrest11-1653038695.jpg -Propertie

തലശ്ശേരിയിൽ നിന്നും എടുത്ത കമിതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമങ്ങളും വ്യാപകമായതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. അന്വേഷണത്തിൽ പാർക്കുകളിൽ ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്ന ഇടങ്ങളും മറ്റും കണ്ടെത്തി. ഒളിച്ചിരുന്നാണ് ഇവർ ദൃശ്യങ്ങൾ പകർത്തുക.

കമിതാക്കളുടെ രഹസ്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. നിരവധി കമിതാക്കളുടെ ദൃശ്യങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ

ദൃശ്യങ്ങൾ പകർത്തുന്നതിനായി രാവിലെയോടെ ചിലർ പാർക്കിൽ എത്തും. ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കും. വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും ഇത്തരത്തിൽ പകർത്തിയിട്ടുണ്ടെന്നാണ് റിപോർട്ട്. സൈബർ പോലീസിന്റെ സഹായത്തോടെ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+