അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: സിബിഎസ്ഇയുടെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കാമെന്ന് ഹൈക്കോടതി. രണ്ട് വിദ്യാര്‍ഥിനികള്‍ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്
മലപ്പുറം കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികളാണ് സിബിഎസ്ഇയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഈ വരുന്ന 25ാം തീയ്യതിയാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷ എഴുതുമ്പോള്‍ മുഴുക്കൈ വസ്ത്രമോ ശിരോവസ്ത്രമോ ധരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം തങ്ങളുടെ മതവിശ്വാസത്തെ ഹനിക്കുന്നുവെന്നാണ് ഈ രണ്ട് വിദ്യാര്‍ഥികള്‍ കോടതിയെ അറിയിച്ചത്.
രണ്ടുപേര്‍ക്കു മാത്രമേ ഹൈക്കോടതി ഇളവ് അനുവദിച്ചിട്ടുള്ളൂ. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷാ ഹാളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications