Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥികളുടെ ദേഹത്തേയ്ക്ക് കാര്‍ പാഞ്ഞു കയറി, 2 കുട്ടികള്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന അയല്‍ക്കാരായ രണ്ട് വിദ്യാര്‍ഥികളാണ് കാറിടിച്ച് മരിച്ചത്. മൊകേരി മീത്തലെ മാവുള്ളതില്‍ ആദില്‍ (10), അപ്പാത്തെ മാവുള്ളതില്‍ അര്‍ച്ചിദ് (12) എന്നിവരാണ് മരിച്ചത്.

ആദില്‍ വട്ടോളി നാഷണല്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ഥിയും അര്‍ച്ചിദ് ഇതേ സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിയുമാണ്. കനത്ത മഴയുള്ളതിനാല്‍ സ്‌കൂള്‍ നേരത്തെ വിട്ടിരുന്നു. മൊകേരിയിലെ വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന കുട്ടികളെ കക്കട്ടിലേയ്ക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

blood

നിര്‍ത്തിയിട്ടിരുന്ന സൈക്കിളില്‍ ഇടിച്ച ശേഷമാണ് കാര്‍ കുട്ടികളെ ഇടിച്ച് വീഴ്ത്തിയത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കക്കട്ടില്‍ സ്വദേശികളായ കാറിലെ രണ്ട് യാത്രക്കാര്‍ അപകടം നടന്നയടനെ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിയ്ക്കും. ആദിലിന്റെ അച്ഛന്‍: ചന്ദ്രന്‍, അമ്മ: രജനി, അര്‍ച്ചിദിന്റെ അച്ഛന്‍: സതീശന്‍ (വയനാട് കുഞ്ഞോ എയുപി സ്‌കൂള്‍ അധ്യാപകന്‍). അമ്മ സുനിത (വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അധ്യാപിക )
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+