നിസാര പരിക്കിന് പ്ളാസ്റ്റിക്ക് സര്‍ജ്ജറി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി 'കൊന്നത്' 2വയസുകാരനെ
ചേമഞ്ചേരി: മുഖത്ത് നിസാര പരിക്കേറ്റ രണ്ട് വയസുകാരനെ പ്ളാസ്റ്റിക്ക് സര്‍ജ്ജറി നടത്താന്‍ നിര്‍ദ്ദേശിച്ചു. സര്‍ജറി തുടങ്ങും മുമ്പേ കുഞ്ഞ് മരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിസാര പരിക്കുമായി എത്തിയ കുഞ്ഞിന് ജീവന് നഷ്ടമായത്. പൂക്കാട് ബീച്ച് റോഡ് ഉണുത്താളി നാസറിന്റെ മകന് ഷഹലിനെയാണ് മുഖത്ത് മുറിവേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.
ഗ്ളാസ് വീണാണ് കുട്ടിയ്ക്ക് മുറിവേറ്റത്. ചെറിയ മുറിവായിരുന്നെങ്കിലും തുന്നിക്കെട്ടുന്നതിന് പകരം പ്ളാസ്റ്റിക് സര്‍ജറി നടത്തുകയാവും നല്ലതെന്നാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.
വീട്ടുകാര്‍ സമ്മതിയ്ക്കുകയും ചെയ്തു. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കാണ് കുട്ടിയെ റഫര്‍ ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ അനസ്തേഷ്യ കൊടുത്തു. രണ്ടു മണിയ്ക്കൂറിന് ശേഷം ഡോക്ടര്‍മാര്‍ വന്ന് കുട്ടിയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നും ഹൃദ്രോഗം ഉണ്ടായിരുന്നോ എന്നും അന്വേഷിച്ചത്രേ.

പിന്നീട് സ്ഥിതി വഷളാവുകയും മിംസ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാന്‍ നിര്ദ്ദേശിയ്ക്കുകയും ചെയ്തു. സ്വന്തം നിലയില്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകാതിരുന്നതോടെ ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയെ മിംസിലേയ്ക്ക് കൊണ്ടുപോയി. 12 ഓടെ കുട്ടി മരിച്ചതായി മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications