കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാര പരിക്കിന് പ്ളാസ്റ്റിക്ക് സര്‍ജ്ജറി, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി 'കൊന്നത്' 2വയസുകാരനെ

Google Oneindia Malayalam News

ചേമഞ്ചേരി: മുഖത്ത് നിസാര പരിക്കേറ്റ രണ്ട് വയസുകാരനെ പ്‌ളാസ്റ്റിക്ക് സര്‍ജ്ജറി നടത്താന്‍ നിര്‍ദ്ദേശിച്ചു. സര്‍ജറി തുടങ്ങും മുമ്പേ കുഞ്ഞ് മരിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നിസാര പരിക്കുമായി എത്തിയ കുഞ്ഞിന് ജീവന്‍ നഷ്ടമായത്. പൂക്കാട് ബീച്ച് റോഡ് ഉണുത്താളി നാസറിന്റെ മകന്‍ ഷഹലിനെയാണ് മുഖത്ത് മുറിവേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.

ഗ്‌ളാസ് വീണാണ് കുട്ടിയ്ക്ക് മുറിവേറ്റത്. ചെറിയ മുറിവായിരുന്നെങ്കിലും തുന്നിക്കെട്ടുന്നതിന് പകരം പ്‌ളാസ്റ്റിക് സര്‍ജറി നടത്തുകയാവും നല്ലതെന്നാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു.

വീട്ടുകാര്‍ സമ്മതിയ്ക്കുകയും ചെയ്തു. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കാണ് കുട്ടിയെ റഫര്‍ ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ അനസ്‌തേഷ്യ കൊടുത്തു. രണ്ടു മണിയ്ക്കൂറിന് ശേഷം ഡോക്ടര്‍മാര്‍ വന്ന് കുട്ടിയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്നും ഹൃദ്രോഗം ഉണ്ടായിരുന്നോ എന്നും അന്വേഷിച്ചത്രേ.

Kozhicode

പിന്നീട് സ്ഥിതി വഷളാവുകയും മിംസ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. സ്വന്തം നിലയില്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറാകാതിരുന്നതോടെ ആശുപത്രി അധികൃതര്‍ തന്നെ കുട്ടിയെ മിംസിലേയ്ക്ക് കൊണ്ടുപോയി. 12 ഓടെ കുട്ടി മരിച്ചതായി മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

English summary
2 year old boy died after Plastic Surgery in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X