കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാവരുപള്ളിയില്‍ നിന്ന് യുവതികളെ കസ്റ്റഡിയിലെടുത്തോ? സത്യാവസ്ഥ എന്താണ്, നടക്കുന്നത് വ്യാജപ്രചരണം

Google Oneindia Malayalam News

Recommended Video

cmsvideo
വാവര് പള്ളിയിൽ യുവതികൾ കയറിയോ? | #VavarMosque | #Sabarimala | Oneindia Malayalam

പാലക്കാട്: ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി വലിയ വിവാദമായിക്കൊണ്ടിരിക്കെയാണ് എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ സുശീലാ ദേവി, രേവതി, തിരുനെല്‍വേലി സ്വദേശിനി ഗാന്ധിമതി എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതേ തുടര്‍ന്ന് വലിയ രീതിയിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നടന്നത്.

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കാന്‍ പരിശ്രമിക്കുന്നവര്‍ തന്നെ സ്ത്രീകളെ തടയുന്നു. ഹൈന്ദവ വികാരങ്ങളെ വൃണപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ മത വികാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാവരുപള്ളി ജമാഅത്ത് പ്രസിഡന്റ് പിഎച്ച് ഷാജഹാന്‍..

സ്ത്രീകളെ കസ്റ്റഡിയിലെടുത്തോ

സ്ത്രീകളെ കസ്റ്റഡിയിലെടുത്തോ

എരുമേലി വാവരുപള്ളിയില്‍ നിന്ന് സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തു എന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണെന്നാണ് ജമാഅത്ത് പ്രസിഡന്റ് പിഎച്ച് ഷാജഹാന്‍ വ്യക്തമാക്കുന്നത്. എരുമേലി മസ്ജിദ് സന്ദര്‍ശിക്കുന്നതിനു സ്ത്രീകള്‍ അടക്കം ആര്‍ക്കും വിലക്കില്ലെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍ക്കും പ്രവേശിക്കാം

ആര്‍ക്കും പ്രവേശിക്കാം

പള്ളി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ജമാഅത്തിനെ ആഗമന ഉദ്ദശ്യവും മേല്‍വിലാസവും ബോധ്യപ്പെടുത്തി പ്രവേശിക്കാം. പള്ളിക്കുള്ളിലെ പ്രാര്‍ത്ഥനകള്‍ക്ക് തടസ്സമില്ലാതെ ശരീരശുദ്ധിയുടെ സന്ദര്‍ശനം നടത്താന്‍ അനുമതിയുള്ളതാണെന്നും ജമാഅത്ത് വ്യക്തമാക്കി.

ദുരുദ്ദേശത്തോടെ പടച്ചു വിടുന്നത്

ദുരുദ്ദേശത്തോടെ പടച്ചു വിടുന്നത്

ഇപ്പോള്‍ നടക്കുന്ന പ്രചരങ്ങള്‍ ചിലര്‍ ദുരുദ്ദേശത്തോടെ പടച്ചു വിടുന്നതാണ്. സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ വന്നെന്നും ചിലരെ പള്ളിയില്‍നിന്നു കസ്റ്റഡിയില്‍ എടുത്തെന്നുമൊക്കെ പോലീസ് പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു വ്യാജപ്രചരാണമാണ്.

ഡിജിപിക്ക് പരാതി

ഡിജിപിക്ക് പരാതി

മതമൈത്രി തകര്‍ത്തു ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ജമാഅത്ത് ഭാരവാഹികള്‍ ആരോപിക്കുന്നു. സംഭവം സംബന്ധിച്ചു ഡിജിപി ഉള്‍പ്പടെ ഉന്നത് കേന്ദ്രങ്ങള്‍ക്കു പരാതി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

സംഭവം പാലക്കാട്

സംഭവം പാലക്കാട്

ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ സന്ദര്‍ശിക്കുന്ന മുസ്ലിം പള്ളിയില്‍ നിന്ന് സ്ത്രീകളെ കസ്റ്റഡിയില്‍ എടുത്തെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എരുമേലി പോലീസും വ്യക്തമാക്കുന്നു. പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വെച്ചാണ് യുവതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും എരുമേലി പോലീസ് വ്യക്തമാക്കുന്നു.

ശബരിമലയില്‍ പ്രവേശിച്ചു

ശബരിമലയില്‍ പ്രവേശിച്ചു

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. സന്നിധാനത്ത് മാത്രം പ്രവേശിക്കാതെ വാവരു പള്ളിയില്‍ പ്രവേശിക്കാന്‍ എത്തുന്നത് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടെന്നാണ് ആരോപണം.

ഹിന്ദുമക്കള്‍കക്ഷി

ഹിന്ദുമക്കള്‍കക്ഷി

ഹിന്ദുമക്കള്‍കക്ഷിയുടെ നേതൃത്വത്തിലുള്ള വനിതാ ആക്ടിവിസ്റ്റുകളാണ് ഇവര്‍. ഇവര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് പോലീസ് മേഖലയില്‍ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാളയാര്‍ വഴി വരാതെ വേലാന്തളം വഴി കേരളത്തിലേക്ക് എത്താന്‍ ശ്രമിച്ചപ്പോഴാണ് മേഖലയിലുണ്ടായിരുന്നു പോലീസുകാര്‍ ഇവരെ കസ്റ്റഡിയലെടുത്തത്.

കോടതിവിധിക്ക് എതിര്

കോടതിവിധിക്ക് എതിര്

ഹിന്ദുമക്കള്‍കക്ഷി സുപ്രീംകോടതിവിധിക്ക് എതിരേയുള്ള നിലപാടാണ് എടുത്തിരുന്നത്. യുവതികള്‍ ശബരിമലയില്‍ കയറിയതോടെയാണ് തങ്ങള്‍ എരുമേലി വാവരുപള്ളിയില്‍ കയറാനായി എത്തിയതെന്നായിരുന്നു യുവതികളുടെ വിശദീകരണം.

യുവതികള്‍ പള്ളിയിലെത്തിയാല്‍

യുവതികള്‍ പള്ളിയിലെത്തിയാല്‍

യുവതികള്‍ പള്ളിയിലെത്തിയാല്‍ അത് സാമൂഹികപ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുര്‍ന്നാണ് അതിര്‍ത്തിയില്‍ അവരെ തടയാന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയത്. തിരച്ചിലിനായി തമിഴ്‌നാട് പോലീസും അതിര്‍ത്തിയിലെത്തിയിരുന്നു.

ഇനിയുമെത്തും

ഇനിയുമെത്തും

തിങ്കളാഴ്ച്ച രാവിലെ യുവതികളുടെ ഒരും സംഘത്തെ വാളയാറില്‍ തടഞ്ഞ് തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംഭവം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലും കൂടുതല്‍ വനിതാ ആക്ടിവിസ്റ്റുകള്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
2 young women under police custody from palakkad for entering vavar mosque erumely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X