കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങള്‍ക്ക് ലഭിച്ച വീടുകളില്‍ താമസിക്കാനാകാതെ 20കുടുംബങ്ങള്‍ വാടക വീട്ടില്‍ നരകയാതനയില്‍

തങ്ങള്‍ക്ക് ലഭിച്ച വീടുകളില്‍ താമസിക്കാനാകാതെ 20കുടുംബങ്ങള്‍ വാടക വീട്ടില്‍ നരകയാതനയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: തങ്ങള്‍ക്ക് സ്വന്തമായി ലഭിച്ച വീടുകളില്‍ താമസിക്കാന്‍ കഴിയാതെ 20കുടുംബങ്ങള്‍ വാടക വീട്ടില്‍ നരകയാതനയില്‍ കഴിയുന്നു. വേങ്ങര അരിക്കുളം ലക്ഷംവീട് കോളനിയിലെ 20 വീട്ടുകാരാണ് സ്വന്തമായി കിട്ടിയ വീട്ടില്‍ എന്നു താമസിക്കാനാകുമെന്നറിയാതെ 21മാസമായി വാടക വീടുകളില്‍ കഴിയുന്നത് നീണ്ട കാലത്തെ പരാതികള്‍ക്കും, പ്രക്ഷോഭങ്ങള്‍ക്കും ശേഷം കഴിഞ്ഞ യുഡിഎഫ്. സര്‍ക്കാറിന്റെ അവസാന കാലത്താണ് അരിക്കുളം ലക്ഷംവീട് ഒറ്റ വീടാക്കി 20 വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒരു വീടിന് അഞ്ചുലക്ഷം രൂപ എന്ന കണക്കില്‍ ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

 പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവിനെ തേടി എന്‍ഐഎ; പിശാചുവല്‍ക്കരണമെന്ന് സൈനബ പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവിനെ തേടി എന്‍ഐഎ; പിശാചുവല്‍ക്കരണമെന്ന് സൈനബ

2016ല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഴയ വീട് പൊളിച്ച് പുതിയ വീടുകള്‍ക്കായുള്ള പ്രവൃത്തി തുടങ്ങി. ഇതില്‍ താമസിച്ചിരുന്ന ഇരുപത് കുടുംബങ്ങളും ഇതോടെ ലഭ്യമായ വാടക വീടുകളിലേക്കും, ക്വാട്ടേഴ്‌സുകളിലേക്കും മാറി താമസിച്ചു, ആദ്യമാസങ്ങളില്‍ വാടക ഇനത്തില്‍ ചെറിയ ധനസഹായം പഞ്ചായ ത്തുനല്‍കിയിരുന്നെങ്കിലും ഇന്ന് ഇതും ലഭിക്കുന്നില്ല.
ഫണ്ടിന്റെ അപര്യാപ്തത മൂലം വീടുകളുടെ പ്രവൃത്തി ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല.

house

വേങ്ങര അരിക്കുളം ലക്ഷംവീട് കോളനിയില്‍ പണി തീര്‍ന്നു വരുന്ന വീടുകള്‍

കുറച്ചു നാളുകളായി പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഏതാനും വീടുകളുടെ തേപ്പ് കൂടി പൂര്‍ത്തീകരിച്ച് നിലം ടൈല്‍ വിരിക്കാനും ശുചി മുറികളടക്കമുള്ള ജോലിയും ബാക്കി നില്‍ക്കുകയാണ്. നിത്യജീവിതത്തിന് തന്നെ പാടുപെടുന്ന കുടുംബങ്ങളാണ് ഇവിടുത്തെ താമസക്കാരിലധികവും, ജീവിതചിലവിനൊപ്പം വാടക കൂടി അടക്കേണ്ടതിനാല്‍ നരകയാതനയിലാണു ഈ കുടുംബങ്ങള്‍ കഴിയുന്നത്. ഏറെ പ്രയാസം സഹിച്ചം സ്വന്തം വീട്ടില്‍ താമസിക്കാമെന്ന വലിയ മോഹവുമായി കാത്തിരിക്കയാണ് ഈ 20 കുടുംബങ്ങള്‍.

1972ല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ് മന്ത്രിയായിരിക്കെയാണ് പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരമായി ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്. അന്ന്. ആയിരത്തി ഇരുനൂറ് രൂപ മുതല്‍ ആയിരത്തി അഞ്ഞുറ് രൂപ വരെയാണ് ഒരു വീടിന് ചിലവ് കണക്കാക്കിയത

English summary
20 families adjusting so badly in rented homes, as they are not able to stay in the house which is provided to them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X