നാണക്കേട്!!! 20കാരനായ പൂജാരി 70കാരിയെ പീഡിപ്പിച്ചു, സംഭവം ഇടുക്കിയിൽ...!!!
പ്രദേശത്തെ ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്നു വൈശാഖ്.
ചെറുതോണി: എഴുപതുകാരിയായ ക്ഷേത്രം ജീവനക്കാരിയെ പീഡിപ്പിച്ച ശാന്തിക്കാരന്‍ അറസ്റ്റില്‍. ശാന്തിക്കാരന്റെ പ്രായം കേട്ടാല്‍ ഞെട്ടും, വെറും 20 വയസ്സ്!!!

മുണ്ടക്കയം-മടുക്കപള്ളിക്കാട്ടില്‍ വൈശാഖ്(20)ആണ് അറസ്റ്റിലായത്. പ്രദേശത്തെ ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്നു വൈശാഖ്. ക്ഷേത്രത്തിലെ ജോലിക്കാരിയായ 70കാരിയെ യുവാവ് പീഡിപ്പിയ്ക്കുകയായിരുന്നു.

വൃദ്ധ കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ആയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനം വിവരം അറിയുന്നത്. തുടര്‍ന്ന് ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ പീഡനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസിനേയും വിവരം അറിയിച്ചു.

വനിതാപോലീസ് എത്തിയ മൊഴി എടുത്തപ്പോള്‍ അമ്പലത്തിലെ ശാന്തിക്കാരനായ വൈശാഖ് ആണ് പീഡിപ്പിച്ചതെന്ന് വൃദ്ധ വ്യക്തമാക്കി. പോലീസ് എത്തി മുണ്ടക്കയത്തെ വീട്ടില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ഇടുക്കി സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications