കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജെയെന്ന് പരിചയപ്പെടുത്തി 20 കാരന്‍ വലയിലാക്കിയത് നിരവധി സ്ത്രീകളെ; പോലീസും ഞെട്ടി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇരുപതുകാരൻ ഡിജെയെന്ന് വിശ്വസിപ്പിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ | Oneindia Malayalam

കോഴിക്കോട്: ചേവായൂരിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിടിയിലായ ഇരുപതുകാരനിൽ നിന്നും പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരേ സമയം നിരവധി സ്ത്രീകളെ പിടിയിലായ ഫയാസ് മുബീൻ സൗഹൃദം നടിച്ച് പറ്റിക്കുകയായിരുന്നു. ഡിജെ ആണെന്ന് പറഞ്ഞാണ് ഫയാസ് എല്ലാവരെയും സ്വയം പരിചയപ്പെടുത്തിയിരുന്നത്.

ഇനിയെങ്കിലും ഇത് നമുക്ക് തുറന്ന് പറഞ്ഞേ മതിയാവൂ? സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാംഇനിയെങ്കിലും ഇത് നമുക്ക് തുറന്ന് പറഞ്ഞേ മതിയാവൂ? സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം

രണ്ടായിരത്തിൽ അധികം സുഹൃത്തുക്കളാണ് ഫേസ്ബുക്കിൽ ഫയാസിനുള്ളത്. ഡിജെ ലുക്കിലുള്ള ഫോട്ടോകളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബോളിവുഡ് നടന്മാരുടേതെന്ന് തോന്നിപ്പിക്കുന്ന രീതിയലാണ് ഫയാസിന്റെ ഫേസ്ബുക്കിലുള്ളത്. തട്ടിപ്പിലൂടെയാണ് ഇയാൾ ആഡംബര ജീവിതത്തിന് പണം കണ്ടെത്തിയിരുന്നത്.

സിറിയയില്‍ പുതിയ പോര്‍മുഖം; സിറിയന്‍ മിസൈലേറ്റ് റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നു, 15 പേര്‍ കൊല്ലപ്പെട്ടു, കാരണക്കാര്‍ ഇസ്രായേലെന്ന് റഷ്യസിറിയയില്‍ പുതിയ പോര്‍മുഖം; സിറിയന്‍ മിസൈലേറ്റ് റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നു, 15 പേര്‍ കൊല്ലപ്പെട്ടു, കാരണക്കാര്‍ ഇസ്രായേലെന്ന് റഷ്യ

ഡിജെ

ഡിജെ

ആഡംബര ഹോട്ടലിവ്‍ ഡിജെയാണെന്നായിരുന്നു ഫയാസ് എല്ലാവരോടും പറഞ്ഞിരുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിൽ മോർഫ് ചെയ്ത് തന്റെ ചിത്രങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

കുടുങ്ങിയവർ

കുടുങ്ങിയവർ

ഒറ്റ നോട്ടത്തിൽ വലിയൊരു പണക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ഫേസ്ബുക്കിലെ ഫയാസിന്റെ ചിത്രങ്ങൾ. 2000ൽ അധികം സുഹൃത്തുക്കളുമുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഫയാസിന്റെ വലയിൽ വീണത്.

വ്യാജ വിവരങ്ങൾ

വ്യാജ വിവരങ്ങൾ

വ്യാജ വിവരങ്ങൾ നവമാധ്യമങ്ങളിൽ ഉൾപ്പെടുത്തി സ്ത്രീകളെ ആകർഷിച്ചായിരുന്നു ഫയാസിന്റെ തട്ടിപ്പ്. ബോളിവുഡ് നടന്മാരുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഫേസ്ബുക്കിൽ ഉള്ളത്.

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ്

അഭിനയം, സംഗീതം അങ്ങനെ താനൊരു ബഹുമുഖപ്രതിഭയാണെന്നാണ് ഫേസ്ബുക്കിൽ ഫയാസ് സ്വയം വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം എഡിറ്റ് ചെയ്ത ചിത്രങ്ങളും ചേർത്തും.

നിരവധി പേർ

നിരവധി പേർ

ഫയാസിന്റെ പ്രൊഫൈലിലെ വ്യാജ വിവരങ്ങൾ കണ്ടും നേരിട്ടും നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണവും

മോഷണവും

മൂന്ന് മാസം മുൻപ് എറണാകുളത്ത് നിന്ന് ഫയാസും സുഹൃത്തും ചേർന്ന് ആഡംബര ബൈക്ക് മോഷ്ടിച്ചിരുന്നു. പിന്നീട് ഇതിലായിരുന്നു ഇരുവരുടെയും കറക്കം. പിടിക്കപ്പെടാതിരിക്കാൻ വ്യാജനമ്പർ പതിപ്പിച്ച് ഓടിക്കുകയായിരുന്നു.

പ്രണയം

പ്രണയം

കഴിഞ്ഞ പത്ത് മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു ഫയാസ്. ഇവിടെവെച്ചാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്.

ഒളിച്ചോട്ടം

ഒളിച്ചോട്ടം

പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാർ സമ്മതിക്കില്ലെന്ന് അറിയുന്നതുകൊണ്ട് ഇരുവരും നാടുവിട്ട് പോയി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

പരാതി

പരാതി

ഒരാഴ്ച മുൻപാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിന് പരാതി നൽകുന്നത്. തുടർന്ന് നടത്തിയി അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ കഥകൾ പൊളിയുന്നത്. ബൈക്കിൽ ഇന്ധനം നിറയ്ക്കാനും ആഢംബരത്തിനുമെല്ലാം പെൺകുട്ടിയും സുഹൃത്തുക്കളുമാണ് ഫയാസിന് പണം നൽകിയിരുന്നത്.

രണ്ട് സെന്റിൽ

രണ്ട് സെന്റിൽ

കുമ്പളയിലെ രണ്ട് സെന്റ് വീട്ടിലാണ് ഫയാസിന്റെ താമസം. പെൺകുട്ടിയുമായി നാടുവിട്ട ഫയാസ് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു.

സുഹ്യത്തുക്കൾ

സുഹ്യത്തുക്കൾ

സുഹൃത്തുക്കളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ പിന്തുടർന്നെത്തിയത്. മോഷ്ടിച്ച ആഡംബര ബൈക്കിലായിരുന്നു ഇരുവരുടെയും കറക്കം. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഇവർ സ്ഥലം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

English summary
20 year old arrested in calicut for fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X