കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഫയാസിന്റെ പ്രതികാരം; പെണ്‍കുട്ടികളുമായി സൗഹൃദവലയം തീര്‍ത്തത് ആദ്യകാമുകി 'തേച്ചതിന്റെ' കലിപ്പില്‍

Google Oneindia Malayalam News

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് പിടികൂടിയതോടെയാണാ ഫയാസ് മുബീന്‍ എന്ന യുവാവ് നടത്തിയ തട്ടിപ്പുകളുടെ കഥ പുറത്തുവരുന്നത്. ഫേസ്ബുക്കില്‍ ഡിജെയെന്ന് പരിചയപ്പെടുത്തുകയും 'ഫ്രീക്കന്‍' ലുക്കിലുള്ള ഫോട്ടോയോും പങ്കുവെച്ചിരുന്നു ഫയാസ് മുബിന്റെ സൗഹൃദ വലയത്തിലേറേയും ഉണ്ടായിരുന്നത് പെണ്‍കുട്ടികളായിരുന്നു.

.ചേവായൂരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായതോടെ ഫയാസിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആഢംബര ജീവിതിത്തിനോടൊപ്പമുള്ള ഭ്രമത്തിനൊപ്പം ആദ്യ കാമുകി ഇട്ടേച്ചു പോയതിന്റെ പ്രതികാരവുമാണ് ഫയാസിനെ ഈ കൃത്യങ്ങളിലേക്ക് എത്തിച്ചെതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നടപ്പും ജീവിതവും

നടപ്പും ജീവിതവും

കുമ്പളത്തെ ഒന്നരസെന്റില്‍ സ്ഥിതിചെയ്യുന്ന ചെറിയ വീട്ടിലാണ് ഫയാസ് മുബീന്റെ താമസം. പിതാവ് കുടംബത്തെ ഉപേക്ഷിച്ചു പോയി. അമ്മ വീട്ടു ജോലിക്ക് പോയാണ് കുടംബം പോറ്റുന്നത്. എന്നാല്‍ മുബീന്റെ നടപ്പും ജീവിതവുമെല്ലാം അത്യാഡബരം നിറഞ്ഞ രീതിയിലുള്ളതായിരുന്നു.

പെണ്‍സുഹൃത്തുക്കളുടെ ചിലവില്‍

പെണ്‍സുഹൃത്തുക്കളുടെ ചിലവില്‍

നഗരത്തിലെ വലിയ ഹോട്ടലുകളിലും മറ്റും സംഗീത-ഡാന്‍സ് പരിപാടികളിലെ ഡിജെയെന്നാണ് ഫയാസ് ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ പരിചയപ്പെടുത്തിയിരുന്നത്. ഇങ്ങനെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തുക്കളുടെ ചിലവിലായിരുന്നു ഫയാസ് ജീവിച്ചു വന്നിരുന്നത്.

പകപോക്കല്‍

പകപോക്കല്‍

ധാരളാം പെണ്‍സുഹൃത്തുക്കളെ ഫയാസ് സ്വന്തമാക്കിയിരുന്നു. മുന്‍പ്രണയ നൈരാശ്യത്തിന്റെ പകപോക്കലായാണ് ഫയാസ് ഒന്നിലേറെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആ സൗഹൃദങ്ങളിലെ മുതലെടുപ്പാണ് ഒടുവില്‍ ഫയാസിനെ കുടുക്കിയതും.

പെണ്‍കുട്ടി കൈവിട്ടു

പെണ്‍കുട്ടി കൈവിട്ടു

പഠിക്കുന്ന സമയത്ത് പഴയൊരു റേസിങ്ങ് ബൈക്ക് സ്വന്തമാക്കിയിരുന്നു ഫയാസ്. ഈ ബൈക്ക് ഉപയോഗിക്കുന്നതില്‍ ഫയാസിന്റെ കാമുകിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഒടുവില്‍ ബൈക്ക് ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന ഫയാസിനെ പെണ്‍കുട്ടി കൈവിടുകയായിരുന്നു.

ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ്

ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ്

ഇതിന്റെ പകയില്‍ ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ് നിരവധി പെണ്‍കുട്ടികളുമായി സൗഹൃദമുണ്ടാക്കി. ആദ്യത്തെ പെണ്‍കുട്ടിയോടുള്ള പക വീട്ടലായിരുന്നു പ്രധാന ലക്ഷ്യം. ഫേസ്ബുക്കിലൂടേയും ധാരാളം സൗഹൃദങ്ങള്‍ ഫയാസ് സ്വന്തമാക്കി.

200 മുതല്‍ 300 രൂപവരെ

200 മുതല്‍ 300 രൂപവരെ

200 മുതല്‍ 300 രൂപവരെ ദിവസവും ചെലവ് വരുന്ന ഫയാസിന്റെ സാമ്പത്തിക സ്രോതസ്സ് പലപ്പോഴും പെണ്‍കുട്ടികളായിരുന്നു. പണത്തിനാല്‍ കൂടുതല്‍ പെണ്‍കുട്ടികളുമായി സൗഹൃദം ഉണ്ടാക്കി. ഇതിനിടയിലാണ് ചേവരമ്പലം സ്വദേശിയായ പതിനേഴുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ യുവാവ് പോലീസില്‍ പിടിയിലാവുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പുകളിലും

വാട്‌സാപ്പ് ഗ്രൂപ്പുകളിലും

ഫേസ്ബുക്കിന് പുറമേ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സജീവമായിരുന്നു ഫയാസ്. അമ്പലപ്പുഴ, തൃശ്ശൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഫ്രീക്കന്‍ ആര്‍സി 200 ഗ്രീന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ഫയാസ് വിവിധ ജില്ലകളിലുള്ള 'ഫ്രീക്കന്‍'കുട്ടികളെ ഈ ഗ്രൂപ്പില്‍ ചേര്‍ത്തുന്നു.

പെണ്‍കുട്ടികളെ വലയിലാക്കിയാല്‍

പെണ്‍കുട്ടികളെ വലയിലാക്കിയാല്‍

പെണ്‍കുട്ടികളെ വലയിലാക്കിയാല്‍ കൂടെതാമസിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍പ്പെട്ട ആണ്‍കുട്ടികളുടെ വീടുകളാണ് പലപ്പോഴും ഉപയോഗിച്ചിരുന്നത്. താമസത്തിന് ഒത്താശചെയ്തു കൊടുത്ത നാലുപേര്‍ക്കായില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പോലീസ് കേസ്

പോലീസ് കേസ്

പ്രളയസമയത്ത് ഇടപ്പള്ളിയിലെ ഒരു കമ്പനിയുടെ യാര്‍ഡില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതിനും ഫയാസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രളയ ബാധിത സമയത്ത് നടത്തിയ കവര്‍ച്ചയായതിനാല്‍ ആരൂടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

നന്നായി പഠിക്കുന്ന ഫയാസിന്

നന്നായി പഠിക്കുന്ന ഫയാസിന്

ബൈക്കിന്റെ ഒരു വശത്തെ കണ്ണാടി പൊട്ടിപ്പോയതോടെ കോഴിക്കോട് ബെസ്റ്റ് ഹില്ലില്ലെ ഒരു ബൈക്ക് യാര്‍ഡില്‍ നിന്ന് 4000 രൂപ വിലയുള്ള രണ്ടു കണ്ണാടികള്‍ മോഷ്ടിച്ചതായും ഫായാസിനെതിരെ പരാതിയുണ്ട്. നന്നായി പഠിക്കുന്ന ഫയാസിന് കോഴിക്കോട്ടെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തില്‍ ബി.കോമിന് മെറിറ്റിലാണ് പ്രവേശനം ലഭിച്ചത്. എഎസ്എസ്എല്‍സിക്ക് 92% ശതമാനവും പ്ലസ്ടുവിന് 82% മാര്‍ക്കും നേടിയിരുന്നു.

English summary
20 year old arrested in calicut-updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X