കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധർമജന്റെ ഫിഷ് ഹബ്ബിൽ നിന്നും പിടിച്ചെടുത്തത് 200 കിലോ പഴകിയ മത്സ്യം; തങ്ങളുടെ മീനല്ലെന്ന് ധർമജൻ

Google Oneindia Malayalam News

കൊച്ചി; നടന്‍ ധര്‍മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധര്‍മൂസ് ഫിഷ് ഹബ്ബിൽ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. 200 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധനയിലായിരുന്നു പഴകിയ മത്സ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചിട്ടുണ്ട്.

dharmajan1-1651

കഞ്ഞിക്കുഴിയിലാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കോട്ടയത്ത് പിടിച്ചെടുത്തത് ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ മീനല്ല എന്നാണ് ധർമ്മജന്റെ പ്രതികരണം. തങ്ങൾ ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്നും. ഫ്രാഞ്ചൈസിയുടെ പേര് വെച്ച് ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ധർമജൻ ആരോപിച്ചു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലാഭം കൂട്ടാന്‍ വേണ്ടി ചെയ്യുന്ന ഇത്തരക്കാരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കുമെന്നും ധർമജൻ പറഞ്ഞു.

ദിലീപിന് കുരുക്ക്?; പൾസർ സുനിക്ക് 1 ലക്ഷം കൈമാറിയതിന് തെളിവെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽദിലീപിന് കുരുക്ക്?; പൾസർ സുനിക്ക് 1 ലക്ഷം കൈമാറിയതിന് തെളിവെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ

അതേസമയം സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ 25 ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി 4290 പരിശോധന നടത്തി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 331 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 5029 പരിശോനയാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേർക്ക് നോട്ടീസ് നൽകി. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങൾ പരിശോധിച്ചു. 181 സാമ്പിളുകൾ ശേഖരിച്ചു. 11 പേർക്ക് നോട്ടീസ് നൽകി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകൾക്ക് നോട്ടീസ് നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
സഞ്ജുവിന്റെ കൂടെ മുഴുവൻ കേരളവും | Sanju Samson On Post Match Presentation

English summary
200 kg old fish seized from Dharmajan's fish hub; Dharmajan says it is not their fish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X