കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎസ്സുകാര്‍ക്ക് മാത്രമല്ല രാഷ്ട്രീയ ദാസ്യവേലക്ക് പോലീസുകാര്‍; ഖജനാവിന് നഷ്ടം 8 കോടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് നടക്കുന്ന അന്വേഷണത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എഡിജിപി സുദേഷ് കുമാറിന് പുറമെ മറ്റൊരു എഡിജിപിയായ നിഥിന്‍ അഗര്‍വാളും പോലീസുകാരെ ദാസ്യവേലക്ക് ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നിഥിന്‍ അഗര്‍വാളിന്റെ പട്ടിയെ പരിചരിക്കാനും കുളിപ്പിക്കാനും ഡോഗ്‌സ്‌ക്വാഡിലെ പോലീസുകാരെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്ത് വിടുകയുെ ചെയ്തു

പല ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ വീട്ടു ജോലിക്കും മറ്റും സാധാരണ പോലീസുകാരെ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പോലീസുകാരെ ദാസ്യവേല ചെയ്യിക്കുന്നതിനെതിരെ കടത്തു നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. എന്നിട്ടും വര്‍ഷങ്ങളായി ഇതുപോലുള്ള ദാസ്യവേലകള്‍ തുടര്‍ന്നു വരുന്നു. ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കും മറ്റുമായി ഉപപയോഗിക്കുന്നത് രണ്ടായിരം പോലീസുകാരെ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാഷ്ടീയക്കാര്‍ക്കും

രാഷ്ടീയക്കാര്‍ക്കും

രാഷ്ട്രീയക്കാരുടെ വീടുകളില്‍ ദാസ്യവേലകള്‍ ചെയ്യുന്ന പോലീസുകാരെ സിനിമയില്‍ മാത്രമാകും നാം കണ്ടിട്ടുള്ളതെങ്കില്‍ സിനിമയില്‍ മാത്രമല്ല ഇത്തരത്തില്‍ അടിമപ്പണി ചെയ്യേണ്ടി വരുന്ന പോലീസുകാര്‍ ഉള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ പല ഉന്നത രാഷ്ട്രീയ നേതാക്കളുടേയും പോലീസുകാരുടേയും വീടുകളില്‍ ഇത്തരത്തില്‍ ജോലി ചെയ്യപ്പെടുന്നവരുണ്ട്.

'രാഷ്ട്രീയ നിയമനം'

'രാഷ്ട്രീയ നിയമനം'

രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ ജോലിക്ക് നിയോഗിപ്പെടുന്ന പോലീസുകാര്‍ പലപ്പോഴും അതത് രാഷ്ട്രീയ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ളതാവും. ഇത്തരത്തില്‍ ഇന്ന രാഷ്ട്രീയക്കാരുടെ സേവനത്തിന് നിയോഗിക്കപ്പെടണമെന്ന ആഗ്രഹം വെച്ചുപുലര്‍ത്തുന്ന പോലീസുകാരും ഉണ്ട്. പലപ്പോഴും 'രാഷ്ട്രീയ നിയമനം' ആവും ഇവരുടെ കാര്യത്തില്‍ നടക്കുക. പാര്‍ട്ടി തലത്തില്‍ ഇടപെട്ടും മറ്റും പോലീസുകാര്‍ ഇത്തരം പോസ്റ്റ് ചോദിച്ച് വാങ്ങുന്നതിനാല്‍ തന്നെ ഇവിടെ വീട്ടുജോലികള്‍ വരെ ചെയ്യേണ്ടി വന്നാലും ആരും പുറത്ത് പറയുകയില്ല.

2000 പോലീസുകാര്‍

2000 പോലീസുകാര്‍

സംസ്ഥാന്തത് എണ്‍പതിലേറെ ഐപിഎസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി നിയമിക്കപ്പെട്ടത് രണ്ടായിരത്തിലേറെ പോലീസുകാരെ ആണ്. ഇത്തരത്തില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നിയമിക്കപ്പെട്ട പോലീസുകാരുടെ ശമ്പളത്തിന് മാത്രമായി സര്‍ക്കാറിന് നീക്കി വെക്കേണ്ടി വരുന്നത് എട്ട് കോടി രൂപയാണ്.

അനീതി

അനീതി

നിലവില്‍ പോലീസ് സേവനത്തില്‍ ഉള്ളവര്‍ക്ക് പുറമേ വിരമിച്ച ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പോലീസുകാരെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കാലങ്ങളായി പോലീസ് സേനയില്‍ ഉണ്ടായിരുന്ന ഈ അനിതീക്കെതിരെ ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരും തന്നെ കാര്യമായിവിഷയത്തെ സമീപിച്ചിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനിഷ്ടത്തിന് ഇടയാക്കേണ്ടത് കരുതി പലരും എല്ലാം സഹിച്ച് ജോലിയില്‍ തുടര്‍ന്നു പോരുന്നു. പലപ്പോഴും ഭീഷണികളും ഇവരുടെ വായയടപ്പിച്ചു.

പത്ത് പോലീസുകാര്‍

പത്ത് പോലീസുകാര്‍

നിലവില്‍ സംസ്ഥാനത്ത് ഐപിഎസ് പദവിയിലുള്ളവരുടേയെല്ലാം സേവനത്തിന് നാലുമുതല്‍ പത്ത് വരെ പോലീസുകാരെ ഒപ്പം നിര്‍ത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരില്‍ ആദ്യം ഭരണ നേതൃത്വത്തിനും വേണ്ടതിലേറെ പോലീസുകാരെ നല്‍കി തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കും. പിന്നീട് തങ്ങള്‍ക്ക് വേണ്ട പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥരും വീതം വെച്ച് എടുക്കും.

നായയെ കുളിപ്പിക്കണം മീന്‍വാങ്ങണം

നായയെ കുളിപ്പിക്കണം മീന്‍വാങ്ങണം

ബറ്റാലിയനുകളില്‍ എത്തുമ്പോള്‍ സ്ഥിതി ഒന്നുകൂടെമാറും. പട്ടിയെ കുളിപ്പിക്കല്‍ മുതല്‍ വീടുകളിലേക്ക് മീന്‍ വാങ്ങല്‍വരെ ഇവിടെ പോലീസുകാരുടെ ജോലിയാണ്. ബറ്റാലിയനിലെ ക്യാംപ് ഫോളവര്‍മാരേയും പലപ്പോഴും ഉദ്യോഗസ്ഥര്‍ വീട്ട് ജോലിക്ക് ഉപയോഗിക്കുന്നു. നായ പരിചരണം,പാചകം അലക്ക് തുടങ്ങി മുടിവെട്ടാന്‍ വരെ പല ഇതരസംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ ഉണ്ട്

രണ്ടുപേര്‍

രണ്ടുപേര്‍

പഴ്‌സന്‍ സെക്യൂരിറ്റ് ഓഫീസര്‍ എന്നാണ് ഇത്തരത്തില്‍ വീട്ടു ജോലിക്ക് നിയോഗിക്കപ്പെടുന്നവരുടെ ഔദ്യോഗിക സ്ഥാനം. ക്രമസമാധന ചുമതലയില്‍ സുരക്ഷാ ഭീഷണിയുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ രണ്ടുസായുധ പോലീസുകാരെ നല്‍കാന്‍ വ്യവസ്ഥയുള്ളു. കേരളത്തില്‍ സുരക്ഷാ ഭീഷണിയുള്ള ഏക ഐപിഎസ് ഉദ്യോഗസ്ഥന്‍ പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയാണെങ്കിലും വ്യാജ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെ പലര്‍ക്കും സര്‍ക്കാര്‍ ചിലവില്‍ രണ്ട് പേരെ വെച്ച് നല്‍കിയിട്ടുണ്ട്.

നടപടി വേണം

നടപടി വേണം

ഉന്നത പോലീസ് ഉദ്യേഗസ്ഥര്‍ ക്യാംപ് ഫോളോവര്‍മാരെ എന്നല്ല ആരേയും സ്വാകരായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമമെന്ന് മുന്‍ഡിജിപി സെന്‍കുമാര്‍ പറയുന്നു. ഇത്തരം അനാരോഗ്യ പ്രവണതകള്‍ തടയുന്നതിന് താന്‍ ഡിജിപിയായ സമയത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീടത് കൃത്യമായി പാലിച്ചില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. ഇന്ന കാര്യമാത്രം ചെയ്യാവു എന്ന കൃത്യമായ നിര്‍ദ്ദേശം നല്‍കണമെന്നും സെന്‍കുമാര്‍ പറയുന്നു

English summary
2000 policemen for officers domestic duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X