കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മിനിറ്റിൽ 20000 ഡൗൺലോഡുകൾ, ബെവ് ക്യൂ ആപ്പിന്റെ ട്രെയൽ റണ്ണിൽ സംഭവിച്ചത്, വിൽപ്പന നാളെ മുതൽ

Google Oneindia Malayalam News

തിരുവനന്തപുരം: മദ്യപാനികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ബെവ് ക്യു ആപ്പ് ഗുഗിള്‍ പ്ലേ സ്റ്റോര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ആപ്പിന്റെ ട്രെയല്‍ റണ്‍ ഇന്ന് നിര്‍മ്മാതാക്കള്‍ വിജയകരമായി നടത്തി. രണ്ട് മിനിറ്റില്‍ 20000 ല്‍ അധികം ഡൗണ്‍ലോഡുകളാണ് പ്ലേ സ്റ്റോറില്‍ ഉണ്ടായത്. അനുമതി ലഭിച്ചതോടെ ഇന്ന് വൈകീട്ടോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. ആപ്പ് പുറത്തിറങ്ങിയതിന് ശേഷം എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടേക്കും.

bev q

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍കോട് എന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച് ഇന്ന് മുതല്‍ മദ്യം ബുക്ക് ചെയ്യാനാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നും കരതുന്നു. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം വാങ്ങാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതത് കേന്ദ്രങ്ങളില്‍ നിന്നും മദ്യം ലഭ്യമാകും. ആദ്യഘട്ടത്തില്‍ ബ്രാന്‍ഡ് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.

അതേസമയം, മദ്യവില്‍പ്പന ആരംഭിച്ചാല്‍ ഉപഭോക്താക്കള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബീവറേജ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടു. ബെവ് ക്യൂ ആപ്പ് വഴി ടോക്കണെടുത്ത് മദ്യ വില്‍പ്പന ശാലകളില്‍ വാങ്ങാനെത്തുന്നവര്‍ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം ജീവനക്കാരെ രണ്ട് തവണ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തുമെന്നും മര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.മദ്യവില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഇത് വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. വാരിലെ 9 മുതല്‍ വൈകീട്ട് 5 വെരയാണ് വില്‍പ്പന സമയം.

Recommended Video

cmsvideo
മദ്യത്തിന്റെ വില കൂട്ടിയത് താത്കാലികം | Oneindia Malayalam

ഇതിനിടെ, ബെവ്‌കോയുടെ സമാനമായ പേരിലുള്ള വ്യാജ ആപ്പുകളുടെ തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ബെവ് ക്യൂ ആപ്പില്‍ ഒരിക്കലും പണം ഓണ്‍ലൈനായി അടയ്ക്കാന്‍ ആവശ്യപ്പെടുന്നില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. 20 പേരടങ്ങുന്ന ടീമാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്.

English summary
20000 downloads in two minutes, Bev Q App trial run is a success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X