2015ലെ വോട്ടര്‍ പട്ടിക വേണ്ട; യുഡിഎഫ് അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. പിന്നീട് യുഡിഎഫ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ച് യുഡിഎഫ് അപ്പീല്‍ ശരിവച്ചു.

2015ലെ വോട്ടര്‍പട്ടിക വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് യുക്തിയല്ല എന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളുടെ അപ്ഡേറ്റ് ചെയ്ത വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് ആവര്‍ത്തിക്കുകയും ഫെബ്രുവരി 14വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു. അതിനിടെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സാധിക്കുമോ എന്ന് നേരത്തെ ഹര്‍ജി പരിഗണിക്കവെ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ തയ്യാറാണെന്ന് കമ്മീഷന് മറുപടിയും നല്കി.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. വന്‍ തുക ചെലവഴിച്ച് തയ്യാറാക്കിയ ഈ വോട്ടര്‍പട്ടിക ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്.
കോടതി തീരുമാനം തിരിച്ചടിയല്ലെന്ന് കമ്മീഷണര്‍ ഭാസ്കരന് പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം അപ്പീല്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും അപ്പീല്‍ പോകേണ്ട കാര്യമില്ലെന്നും മന്ത്രി എസി മൊയ്തീന് പ്രതികരിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications