കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2015ലെ വോട്ടര്‍ പട്ടിക വേണ്ട; യുഡിഎഫ് അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. പിന്നീട് യുഡിഎഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് യുഡിഎഫ് അപ്പീല്‍ ശരിവച്ചു.

Ke

2015ലെ വോട്ടര്‍പട്ടിക വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് യുക്തിയല്ല എന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളുടെ അപ്‌ഡേറ്റ് ചെയ്ത വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ആവര്‍ത്തിക്കുകയും ഫെബ്രുവരി 14വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു. അതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്എഎപിയിലേക്ക് ജനം ഒഴുകുന്നു; 24 മണിക്കൂറിനിടെ 11 ലക്ഷം അംഗങ്ങള്‍, വന്‍ കുതിപ്പ്

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍ കൂടി ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് നടത്താനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സാധിക്കുമോ എന്ന് നേരത്തെ ഹര്‍ജി പരിഗണിക്കവെ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ തയ്യാറാണെന്ന് കമ്മീഷന്‍ മറുപടിയും നല്‍കി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയാണ് വാര്‍ഡ് അടിസ്ഥാനത്തില്‍ ക്രമീകരിച്ച് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. വന്‍ തുക ചെലവഴിച്ച് തയ്യാറാക്കിയ ഈ വോട്ടര്‍പട്ടിക ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്.

കോടതി തീരുമാനം തിരിച്ചടിയല്ലെന്ന് കമ്മീഷണര്‍ ഭാസ്‌കരന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രം അപ്പീല്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും അപ്പീല്‍ പോകേണ്ട കാര്യമില്ലെന്നും മന്ത്രി എസി മൊയ്തീന്‍ പ്രതികരിച്ചു.

English summary
2015 Voters List: High Court Division Bench cancelled Single Bench Order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X