കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2017ൽ മാത്രം കണ്ണൂരിൽ ആർഎസ്എസും കോൺഗ്രസും ലീഗും ആക്രമിച്ച സിപിഎമ്മുകാരുടെ പട്ടിക!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ എന്ന് കേട്ടാൽ മറ്റ് ജില്ലകാർക്ക് പേടിയാണ്. എപ്പോഴും വെട്ടും കുത്തും മാത്രം. ഭീകര ജില്ലയായിട്ട് തന്നെയാണ് മറ്റ് ജില്ലക്കാർ കണ്ണൂരിനെ കാണാറുള്ളത്. അത് ശരിവെക്കുന്ന റിപ്പോർട്ടുകളും പുറത്തു വരാറുണ്ട്. എന്നാൽ സിപിഎമ്മാണ് അക്രമങ്ങൾക്ക് കാരണക്കാരെന്നാണ് പൊതുവെയുള്ള സംസാരം. അത് ശരിയാണോ? അങ്ങിനെയല്ലെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന പോസ്റ്റുകൾ വ്യക്തമാക്കുന്നത്. എത്രത്തോളം ആധികാരികതയുണ്ടെന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

2017 അവസാനിക്കാന്‍ പോകുകയാണ് .ഈ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ആര്‍എസ്എസും എന്‍ഡിഎഫും ലീഗും ചേര്‍ന്ന് നടത്തിയ നരനായാട്ടിന്റെ കണക്ക് താഴെ വായിക്കാം. പ്രധാന അക്രമസംഭവങ്ങള്‍ മാത്രമാണിത് എന്ന തലവാചകത്തിലൂടെയാണ് പോസ്റ്റ് ഷെയർചെയ്യപ്പെട്ടിട്ടുള്ളത്. 2017ൽ സിപിഎമ്മിന് നേരെ ഉണ്ടായ അക്രമങ്ങൾ ഇതൊക്കെയാണ്....

പുതുവത്സരത്തിൽ തുടങ്ങിയ അക്രമം

പുതുവത്സരത്തിൽ തുടങ്ങിയ അക്രമം

ജനുവരി 1 -പുതുവല്‍സര ദിനത്തില്‍ ചെണ്ടയാട് വരപ്രയില്‍ രജിലേഷ്, അശ്വന്ത്, അതുല്‍ എന്നിവരെ ആര്‍ എസ് എസ് സംഘം മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചു. രക്തസാക്ഷി സഖാവ് മോഹനന്‍റെ വീടിന് സമീപത്ത് ബോംബെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. പാനൂര്‍ മാക്കൂല്‍ പീടിക അക്കാനിശേരിയില്‍ പള്ളിക്ക് നേരെ ആര്‍ എസ് എസ് ബോംബേറിയുകയാും ചെയ്തിരുന്നു. 04.01.17 - പാപ്പിനിശേരി കീച്ചേരിയില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ആയുധങ്ങൾ പിടികൂടി

ആയുധങ്ങൾ പിടികൂടി

ജനുവരി 5- പറമ്പായി പള്ളിക്ക് സമീപത്ത് നിന്ന് ബിജെപി നേതാവ് സുമേഷ്, വെണ്ടുട്ടായി ക്വട്ടേഷന്‍ തലവന്‍ പ്രേംജിത്ത് എന്നിവരയുടെ സംഘത്തെ ആയുധങ്ങളുമായി പോലീസ് പിടികൂടി. അന്ന് തന്നെ പള്ളിക്കുന്നിലെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയിരുന്നു

കൊടിമരങ്ങൾ നശിപ്പിച്ചു

കൊടിമരങ്ങൾ നശിപ്പിച്ചു

ജനുവരി 10- മുണ്ടേരിയില്‍ നിന്ന് 34 കൊടുവാളുകള്‍ പിടിച്ചെടുത്തിരുന്നു. പഴയങ്ങാടി ജംഗ്ഷനില്‍ നിന്ന് നിരവധി കൊടുവാളുകള്‍ കണ്ടെടുത്തു. കക്കാട് ലക്ഷ്ണന്‍ കടക്ക് സമീപമുള്ള കാരായി മനോജ് സ്മാരക ബസ്ഷെല്‍ട്ടര്‍ തകര്‍ത്തു. ഇതേദിവസം തന്നെ ധനലക്ഷ്മി ഹോസ്പിറ്റലിന് സമീപം, സാധുബീഡി കമ്പനി പരിസരം, കക്കാട് കോര്‍ജ്ജാന്‍ സ്കൂള്‍ പരിസരം എന്നിവിടങ്ങളിലെ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിമരവും പ്രചരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.

വായനശാലകളും വെറുതെ വിട്ടില്ല

വായനശാലകളും വെറുതെ വിട്ടില്ല

ജനുവരി 10 ന് രാത്രി പുഴാതി ഗോപാലന്‍കടക്ക് സമീപമുള്ള യുവചേതന ക്ലബ്ബില്‍ കയറി ടിവി, ഫര്‍ണ്ണിച്ചറുള്‍പ്പെടെയുള്ള മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ത്തു. ക്ലബ്ബ്കെട്ടിടത്തിന് നേരെയും ആക്രമണം നടത്തി.ക്ലബ്ബിന് മുന്‍വശമുള്ള പാര്‍ട്ടിയുടെയും ഡിവൈഎഫേഐയുടെയും കൊടിമരം നശിപ്പിച്ചു. കൊമ്പ്രക്കാവ് , എടച്ചേരിവയല്‍, തുടങ്ങിയ പ്രദേശങ്ങളിലെ പാര്‍ട്ടിയുടെയും ഡിവൈഎഫ്ഐയുടെയും കൊടിമരങ്ങളും, പ്രചരണബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.

ജില്ലാ കമ്മിറ്റി ഓഫീസിന് നേരം ആക്രമണം

ജില്ലാ കമ്മിറ്റി ഓഫീസിന് നേരം ആക്രമണം

19-1-2017 രാവിലെ പഴയബസ്റ്റാന്‍റിനടുത്തുള്ള എന്‍ജിഒ യൂനിയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ബോംബെറിഞ്ഞും കല്ലെറിഞ്ഞും തകര്‍ത്തു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസായ സി കണ്ണന്‍ സ്മാരകമന്ദിരത്തിനുനേരെയും ആക്രമണമുണ്ടായി. കര്‍ഷകസംഘം സംസ്ഥാനസമ്മേളന പ്രചരണാര്‍ത്ഥം കണ്ണൂര്‍ ടൗണില്‍ സ്ഥാപിച്ച പ്രചരണബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സിപിഎമ്മിന്റെയുംയും , വര്‍ഗ്ഗ-ബഹുജന സംഘടനകളുടെയും കൊടിയും കൊടിമരങ്ങളും പ്രചരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.തളിപ്പറമ്പ് സിഐടിയു ഓഫീസ് കല്ലെറിഞ്ഞു തകര്‍ത്തു. തളിപ്പറമ്പ് സിപിഎം ഏറിയ കമ്മിറ്റി ഓഫീസിന് നേരേ കല്ലേറുണ്ടായി. അന്നു തന്നെ ധര്‍മ്മടം സിപിഎം പള്ളിപ്പറം ബ്രാഞ്ച് ഓഫീസ് , ധര്‍മ്മടം ബേങ്കിന്‍റെ മീത്തലെപീടിക ബ്രാഞ്ച് ഓഫീസ് എന്നിവ അടിച്ചും എറിഞ്ഞും തകര്‍ത്തു. ബ്രണ്ണന്‍കോളേജിനടുത്തുകൂടി ബൈക്കില്‍ പോവുകയായിരുന്ന രണ്ട് പേരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ബൈക്ക് തകര്‍ത്ത് ബൈക്കിന്റെ കീ എടുത്തുകൊണ്ടുപോയ സംഭവവും ഉണ്ടായിരുന്നു.

ജനുവരി 20 ന്

ജനുവരി 20 ന്

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്തെ കെ കെ ഹൗസില്‍ പ്രിയേഷ്(23) നെ ആര്‍ എസ് എസ് സംഘം ആശുപത്രിയില്‍ നിന്ന് ഭീഷണിപ്പെടുത്തി ഓടിച്ചു.ആശുപത്രിയില്‍ പാര്‍ക്ക് ചെയ്ത പ്രിയേഷിന്‍റെ വാഹനവും നശിപ്പിച്ചു. പെരിങ്കളത്തെ സി പി ഐ എം പ്രവര്‍ത്തകന്‍ നിജേഷ് യാത്ര ചെയ്ത മില്‍മ വാഹനം പുന്നോല്‍ ആച്ചുകുളങ്ങരയില്‍ വെച്ച് ആക്രമിച്ചു. ഡിവൈഎഫ്ഐ ധര്‍മ്മടം സൗത്ത് മേഖലാ കമ്മറ്റിയംഗം കിഴക്കേ പാലയാട് ഹെല്‍ത്ത് സെന്ററിലെ ഷാനിസ്,നഫ്സല്‍,സുനീര്‍ എന്നിവര്‍ യാത്ര ചെയ്ത ബൈക്ക് തീയിട്ട് നശിപ്പിച്ചു. മുഴപ്പിലാങ്ങാട് പോവുകയായിരുന്ന കിഴക്കേ പാലയാട് സാരഥി നിവാസിലെ ജിജേഷ്(25) ന്റെ ബൈക്ക് നശിപ്പിച്ചു. ധര്‍മ്മടത്തെ സിപിഎം പള്ളിപ്രം ബ്രാഞ്ച് ഓഫീസ് അടിച്ചു തകര്‍ത്തു. ചുവപ്പ് മുണ്ടുടുത്തതിന് കുട്ടിമാക്കൂലിലെ ദളിത് യുവാക്കളായ പ്രിന്‍സ്,വിപിനേഷ് എന്നിവരെ ഉടുമുണ്ടഴിച്ച് നഗ്നരാക്കി മര്‍ദ്ദിച്ചു.

ജനുവരി 21

ജനുവരി 21

കുറുവ കടലായി വാട്ടര്‍ ടാങ്കിന് സമീപത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍റെ വീട്ടുപറമ്പില്‍ നിന്ന് ആയുധശേഖരം പിടികൂടി. ചിറക്കല്‍ എളമ്പിലായിയില്‍ സി പി ഐ എം പ്രവര്‍ത്തകന്‍ കൂലോത്തും കണ്ടി ഷൈജുവിനെ വീട്ടിലേക്ക് പോവുന്ന വഴിയില്‍ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.

ജനുവരി 23

ജനുവരി 23

സിപി എം തളിപ്പറമ്പ് ഏരിയ കമ്മറ്റി ഓഫീസിന് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു. രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. സിപിഎം കോടിയേരി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം ടി സുജിത്തിന്റെ വീടിന് നേരെയും അതേ ദിവസം ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞിരുന്നു.

 കോടിയേരി സംസാരിച്ച വേദിയിലും...

കോടിയേരി സംസാരിച്ച വേദിയിലും...

തലശേരി ഇല്ലത്തുതാഴെ മണോളിക്കാവിനടുത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് മഴു കണ്ടെടുത്തിരുന്നു. ജനുവരി 26 ന് രക്തസാക്ഷി കെപി ജിജേഷ് അനുസ്മരണ പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ വേദിക്ക് സമീപത്ത് ആര്‍എസ്എസ് ബോംബേറ് നടത്തി. ബോംബേറില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ശരത്ത് ശശിക്ക് പരിക്കേറ്റു. കോടിയേരി പ്രസംഗിച്ച വേദിക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് നടുവനാട് നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയും ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞിരുന്നു. കെ പി ജിജേഷ് രക്തസാക്ഷി സ്മാരകത്തിലെ പതാക കത്തിച്ചു,ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. കെപി ജിജേഷ് രക്തസാക്ഷി സ്തൂപത്തില്‍ ആര്‍ എസ് എസ് ക്രിമിനല്‍ സംഘം മലമൂത്ര വിസര്‍ജ്ജനം നടത്തി. ന്യൂ മാഹി വേലായുധന്‍ മൊട്ടയില്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ചു. മട്ടന്നൂര്‍ പരിയാരത്ത് ഡി വൈ എഫ് ഐ, കര്‍ഷകസംഘം പതാകകള്‍ ആര്‍ എസ് എസുകാര്‍ തീയിട്ട് നശിപ്പിച്ചു.

പയ്യന്നൂർ ഏരിയ സെക്രട്ടറിക്ക് വധഭീഷണി

പയ്യന്നൂർ ഏരിയ സെക്രട്ടറിക്ക് വധഭീഷണി

ജനുവരി 29ന് മുഴപ്പിലങ്ങാട് മുസ്ലിം പള്ളി ആര്‍ എസ് എസുകാര്‍ ആക്രമിച്ചു.പള്ളിയുടെ ചുറ്റുമതില്‍,ഗ്രില്‍സ്,വാട്ടര്‍ ടാങ്ക്,മുന്‍ വാതില്‍ എന്നിവ ആക്രമണത്തില്‍ തകര്‍ന്നു. ജനുവരി 30ന് പാട്യം പത്തായക്കുന്നിലെ കോണ്‍ഗ്രസ്സ് നേതാവ് എം സുകുമാരനെ കടയില്‍ കയ്യറി വെട്ടിക്കൊല്ലാന്‍ ശ്രമം.ഇരു കാലുകളുടെയും കയ്യുടെയും എല്ലുകള്‍ വെട്ടും അടിയുമേറ്റ് നുറയുങ്ങി. ഡി വൈ എഫ് ഐ പെരിങ്ങോം ബ്ലോക്ക് കമ്മറ്റി കാങ്കോലില്‍ സംഘടിപ്പിച്ച വര്‍ഗ്ഗീയ വിരുദ്ധ കൂട്ടായ്മ അലങ്കോലമാക്കാന്‍ ആര്‍ എസ് എസ് ശ്രമം നടത്തി. സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. രാജീവന്‍ , ബിജു എന്നിവര്‍ക്ക് സംഭവത്തിൽ പരിക്ക് പറ്റി. ജനുവരി 31ന് പാനൂര്‍ കല്ലുവളപ്പില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബുകള്‍ പിടിച്ചെടുത്തു. പഴയങ്ങാടിയില്‍ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ്സുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. മാടായി കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ ആനന്ദിന് പരിക്കേറ്റു. സിപി എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി ഐ മധുസൂദനന് വധഭീഷണി മുഴക്കി പയ്യന്നൂരില്‍ ആര്‍ എസ് എസ് പ്രകടനത്തിയിരുന്നു.

 അധ്യാപികയുടെ വീടിന് നേരെ ബോംബേറ്

അധ്യാപികയുടെ വീടിന് നേരെ ബോംബേറ്

ഫെബ്രുവരി 4ന് കൊമ്മല്‍വയലില്‍ ആര്‍ എസ് എസ് ശാഖാ പരിശീലന കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം നടന്നിരുന്നു. തില്ലങ്കേരി കുണ്ടേരിഞ്ഞാലിലെ ആര്‍എസ് എസ് കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. 13 സ്റ്റീല്‍ ബോംബ്,ഒരു ഐസ് ക്രീം ബോംബ്,രണ്ട് വാള്‍,കഠാര,ബോംബ് നിര്‍മ്മാണ സാമഗ്രികള്‍,വെടിമരുന്ന് എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഫെബ്രുവരി 8ന് കാക്കയങ്ങാട് കുരാറ്റില്‍ മുത്തപ്പന്‍ മടപ്പുര ഉല്‍സവത്തിനിടെ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. പാല ബ്രാഞ്ചംഗം ദീപ് ചന്ദ്(24),ലിജിത്ത്(24) എന്നിവര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊട്ടയാട് കോലാത്തിപ്പുറത്ത് ധനീഷ്(20) നെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. അന്നേ ദിവസം തന്നെ തലശേരിയിലെ സിപിഎം ചാലില്‍ ബ്രാഞ്ച് ഓഫീസിന് നേരെ സാമൂഹ്യവിരുദ്ധര്‍ കരി ഒയ്യില്‍ പ്രയോഗം നടത്തി. ഫെബ്രുവരി 9ന് കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്കൂള്‍ പരിസരത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടി. കോടിയേരി ഒണിയന്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപികയുടെ വീടിന് നേരെ ബോംബേറ് നടത്തി. ബുധനാഴ്ച്ച എബിവിപി പഠിപ്പ് മുടക്കാന്‍ ശ്രമിച്ചിരുന്നു. സ്കൂള്‍ വിടാന്‍ പ്രധാനാധ്യാപിക തയ്യാടിയില്ല. ഇതിന്റെ ഭാഗമാണ് ബോംബേറിഞ്ഞത്.

ശ്രീകണ്ഠാപുരത്ത് ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീകണ്ഠാപുരത്ത് ആയുധ ശേഖരം പിടിച്ചെടുത്തു

ഫെബ്രുവരി 12ന് ശ്രീകണ്ഠാപുരം കല്ല്യാട് പാറ്റക്കലില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ ബോംബ് സ്ഫോടനം. മലബാര്‍ ക്രഷറിന് മുന്‍ വശത്തുള്ള കശുമാവിന്‍ തോട്ടത്തിലാണ് സ്ഫോടനം നടന്നത്. ഈ പ്രദേശത്ത് ആര്‍ എസ്എസുകാര്‍ ആയുധസംഭരണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

സമാധാന യോഗത്തിന് ശേഷവും ആർഎസ്എസിന്റെ ആക്രമണം

സമാധാന യോഗത്തിന് ശേഷവും ആർഎസ്എസിന്റെ ആക്രമണം

2017 ഫെബ്രുവരി 14 ന് മുഖ്യമന്ത്രി പങ്കെടുത്ത് കൊണ്ട് നടന്ന സമാധാന യോഗത്തിന് ശേഷവും ജില്ലയില്‍ സിപിഎമ്മിനെതിരെ നിരന്തര ആക്രമണങ്ങൾ നടന്നിരുന്നു. ഫെബ്രുവരി 14ന് പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് വൈകീട്ട് 4 മണിയോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അക്ഷയ് യെ ആര്‍ എസ് എസ് ക്രിമിനല്‍ നടേശന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. രാത്രിയോടെ കാട്ടില്‍ അടൂട മടപ്പുര ഉല്‍സവം കഴിഞ്ഞ് വരികയായിരുന്ന ഇര്‍ഷാദ്,സൗരവ് എന്നിവരെ മൂന്നാം മൈലില്‍ വെച്ച് ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. മഞ്ഞോടിയില്‍ സിപിഐ എം,ഡി വൈ എഫ് ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഫെബ്രുവരി 16 ന് പേരാവൂര്‍ പാലപ്പുഴയില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. തലശ്ശേരി മണോളിക്കാവിനടുത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളുകളും പോലീസ് പിടിച്ചെടുത്തു.

മൂസ്ലീം ലീഗുകാരും മോശമല്ല

മൂസ്ലീം ലീഗുകാരും മോശമല്ല

ഫെബ്രുവരി 18ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോസഫിന്‍റെ വീട് ആര്‍ എസ് എസുകാര്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി. അതേ ദിവസം തന്നെ ചാലാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സഫ്വാന്‍, ജംഷീര്‍, ഷഹബാസ് എന്നിവര്‍ക്ക് പരിക്കേറ്റു.
ഫെബ്രുവരി 20ന് എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാനൂര്‍ പാലക്കൂലില്‍ നിര്‍മ്മിച്ച സംഘാടകസമിതി ഓഫീസ് ആര്‍ എസ് എസുകാര്‍ തീവെച്ച് നശിപ്പിച്ചു. ഫെബ്രുവരി 21ന് പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അരുണിനെ വധിക്കുമെന്ന് ആര്‍എസ് എസ് ക്രിമിനല്‍ പ്രബേഷിന്‍റെ നേതൃത്വത്തില്‍ ഭീഷണി മുഴക്കി. ഫെബ്രുവരി 22ന് പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ നിവേദിനെ ചാന്ദിനി പ്രദീപന്‍ എന്ന ആര്‍എസ്എസ് ക്രിമിനലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചു. ഇതേ ദിവസം കോമത്ത് പാറ ചെഗുവേര മുക്കില്‍ ബൈക്കിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. ഫെബ്രുവരി 24ന് എ ടി സുഗേഷ് ദിനത്തിന്‍റെ ഭാഗമായി ഇല്ലിക്കുന്ന് മേഖലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ആര്‍ എസ് എസ് സംഘം നശിപ്പിച്ചു. കോടിയേരി കുറ്റിവയലില്‍ ഫെബ്രുവരി 26 ന് ഡി വൈ എഫ് ഐ "നീതിസാക്ഷ്യം" പരിപാടി നടത്തുന്ന സ്ഥലത്ത് രാത്രിയില്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു. ഫെബ്രുവരി14ന് പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അക്ഷയിയെ ആര്‍എസ്എസ് പ്രവര്‍ത്തകനായ നടേശന്‍ എന്ന അക്ഷയ് ആക്രമിച്ചു. പരിക്ക് പറ്റിയ അക്ഷയിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ ദിവസം ഉത്സവം കഴിഞ്ഞ് മടങ്ങുന്ന സൗരവ്, ഇര്‍ഷാദ് എന്നിവരെ രാത്രി പൊന്ന്യം മൂന്നാം മൈലില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതേ ദിവസം തന്നെ മഞ്ഞോടിയില്‍ സിപിഐ(എം) ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു

അംഗനവാടികളെയും വെറുതെ വിട്ടില്ല

അംഗനവാടികളെയും വെറുതെ വിട്ടില്ല

മാർച്ച് 8ന്പൊന്ന്യം നായനാര്‍ റോഡില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വൈകുന്നേരം 5.45 ന് നടന്ന ബോംബാക്രമണത്തില്‍ കടകളില്‍ സാധനം വാങ്ങാനെത്തിയവര്‍ക്കും, കച്ചവടക്കാര്‍ക്കും പരിക്ക് പറ്റി, ടാക്സി ഡ്രൈവറും പാര്‍ട്ടി പ്രവര്‍ത്തകനുമായ സുരേന്ദ്രന് നേരെയാണ് ബോംബെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനും, പാര്‍ട്ടി മെമ്പര്‍ റിനീഷ് എറണാകുളം സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ ശ്രീകുമാര്‍, സുഹൃത്ത് അനീഷ്കുമാര്‍ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാർച്ച് 14ന് തലശ്ശേരി ജഗനാഥ ക്ഷേത്രത്തില്‍ ഉത്സവസ്ഥലത്ത് ആര്‍എസ്എസുകാര്‍ സിപിഐ(എം) പ്രവര്‍ത്തകരെ ആക്രമിച്ചു. ചുവന്ന വസ്ത്രം ധരിച്ച് പോയവരെയാണ് അക്രമിച്ചത്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമൂുള്ള പുളബസാറിലെ പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. പരിക്ക് പറ്റിയ നിരവധിപേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (പിണറായി എ.സി യിലുള്ളവര്‍).ദക്ഷ (4 മാസം),ഷെറിന്‍,ജിബിന്‍, ഷിബിന്‍, നിജില്‍,വൈശാഖ്,രാഗില്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. മാർച്ച് 17ന് തലശ്ശേരി നോര്‍ത്ത് ലോക്കലിലെ കുയ്യാലി പപ്പുവേട്ടന്‍ സ്മാരക മയ്യിരത്തിനുനേരെ ആര്‍എസ്എസ് ആക്രമണം. കരി ഓയില്‍ ഒഴിച്ച് സ്മാരക മന്ദിരം വികൃതമാക്കി. ഈ മന്ദിരത്തില്‍ അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവങ്ങാട് ടെമ്പിൾ ഗേറ്റ്

തിരുവങ്ങാട് ടെമ്പിൾ ഗേറ്റ്

മാർച്ച് 18ന് തിരുവങ്ങാട് ടെമ്പിള്‍ ഗേറ്റിലെ പാര്‍ട്ടി മെമ്പര്‍ മണിയെ ആര്‍എസ്എസുകാര്‍ ടെമ്പിള്‍ ഗേറ്റില്‍വെച്ച് ആക്രമച്ചു. പരിക്കേറ്റ മണിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ ദിവസം തന്നെ കോടിയേരി സൗത്ത് ലോക്കൽ കമ്മറ്റിയിലെ നങ്ങാറത്ത് പീടിക സ: ജിജേഷ് മന്ദിരത്തിനടുത്ത് റോഡില്‍ ബൈക്കില്‍ വന്ന ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു. മാർച്ച് 30ന് തലശ്ശേരി ചാലില്‍ സിപിഎം അനുഭാവികളായ 4 പേരെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു. ജിമ്മില്‍ പോയി വരുന്നവരെയാണ് അക്രമിച്ചത്.
ദില്‍നേഷ്,സിബിന്‍,രാഹുല്‍രാജ്,അഭിജിത്ത്, എന്നിവരെയാണ് ആക്രമിച്ചത്.

ഏപ്രിൽ മാസത്തിലും...

ഏപ്രിൽ മാസത്തിലും...

ഏപ്രിൽ 2ന് ഗോപാലപ്പേട്ടയില്‍ അച്ചുതന്‍ വായനശാലക്ക് നേരെ രാത്രി 1.30 ന് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു. ഏപ്രില്‍ 6 ന് തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപൊയിലിനും സംഘത്തിനും നേരെ നടന്ന അക്രമം. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പ്രതിയായ പുത്തക്കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രനൂപ് നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാന്‍ വന്ന പോലീസിനെ മമ്പറം പടിഞ്ഞിറ്റാമുറിയില്‍ വെച്ച് അക്രമിച്ചു. സി.ഐ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക് പറ്റി. ഏപ്രിൽ 20ന് മഞ്ഞോടിയില്‍ വെച്ച് 74 കാരനായ പാര്‍ട്ടി മെമ്പര്‍ മറോളി രാഘവനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. പരിക്കേറ്റ മറോളി രാഘവനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 മെയ് മാസം...

മെയ് മാസം...

മെയ് 5ന് നങ്ങാറത്ത് പീടിക പാര്‍ട്ടി മെമ്പറായ രവീന്ദ്രന്‍റെ വീട് രാത്രി 8.30 ന് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ രവീന്ദ്രന്‍റെ മകള്‍ നിതയ്ക്ക് പരിക്കേറ്റു. പരിക്കേക്ത നിതയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ ദിവസം തന്നെ രാത്രി 11 മണിക്ക് കോടിയേരി സൗത്ത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ രാജീവ് കുമാറിന്‍റെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. കാര്‍ നശിപ്പിച്ചു. 12 മണിക്ക് ചാലി ജയന്‍, വിവി കൃഷ്ണന്‍ എന്നിവരുടെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ചാലി ജയന്‍റെ മകളുടെ മക്കളായ 9 വയസുകാരന്‍ കാര്‍ത്തിക്, 11 വയസുകാരന്‍ ഋതിക് എന്നിവര്‍ക്ക് പരിക്കേറ്റു ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി.വി കൃഷ്ണന്‍റെ ഭാര്യ കാര്‍ത്തായേനിക്കും മള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 10ന് നങ്ങാറത്ത് പീടികയിലെ തലശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിജയന്‍ മാസ്റ്ററുടെ വീടിനു നേരെ ആര്‍എസ്എസുകാര്‍ കല്ലേറി നടത്തി. ഇതിന് മുമ്പും ആര്‍എസ്എസുകാര്‍ വിജയന്‍ മാസ്റ്ററുടെ വീട് ആക്രമിച്ചിട്ടുണ്ട്. മെയ് 12നേ പാര്‍സിക്കുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ മധുവിന്‍റെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. ഭാര്യയേയും മകനേയും തലശ്ശേരി സ;ഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് 13ന് പരിയാരം മെഡിക്കല്‍ കോളേജും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആമ്പുലന്‍സും ആര്‍ എസ് എസുകാര്‍ അടിച്ചു തകര്‍ത്തു. മെയ് 21ന് അഞ്ചരക്കണ്ടിയിലെ സിപിഎം പ്രവര്‍ത്തകന്‍ പാളയത്തെ ഷൈജുവിനെ ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. മെയ് 23ന് കൂത്തുപറമ്പ് നീര്‍വേലിയിലെ സ:യു കെ കുഞ്ഞിരാമന്‍ സ്മൃതികുടീരം ആര്‍ എസ് എസുകാര്‍ വികൃതമാക്കി
മെയ് 30ന് കോടിയേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ നങ്ങാറത്ത് പീടികയിലെ ശ്രീജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ആര്‍ എസ് എസുകാര്‍ ശ്രമിച്ചു.

ജൂൺ മാസം...

ജൂൺ മാസം...

ജൂൺ നാലിന് സിപിഎം ശങ്കരനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി ശ്രുതിലയത്തില്‍ സി കെ ചന്ദ്രന്‍റെയും പാര്‍ട്ടി അംഗം കൈപ്പച്ചേരി രമേഷ് ബാബുവിന്‍റെയും വീടുകള്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു.
ജൂൺ ആറിന് തലശേരി നങ്ങാറത്ത് പീടികയിലെ പാര്‍ട്ടി അംഗം ശരത്ത് ശശിയുടെ വീടിന് ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു. ജൂൺ എട്ടിന് കോടിയേരി പുന്നോല്‍ ആച്ചുകുളങ്ങരയിലെ പാര്‍ട്ടി അനുഭാവി അനില്‍കുമാറിന്‍റെ വീട് ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു അതേദിവസം തന്നെ കോടിയേരി കൊമ്മല്‍വയലിലെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചെടുത്തു. ജൂൺ 10ന് പയ്യന്നൂര്‍ കോറോത്തെ ബിജെപി കാര്യാലയത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. ജൂൺ 15ന് കണ്ണൂര്‍ സിറ്റിയില്‍ എസ് ഡി പി ഐ ഭീകരത, അഞ്ച് പേര്‍ക്ക് വെട്ടേറ്റു. എസ് എഫ് ഐ ജില്ലാ ജോയിന്‍റെ സെക്രട്ടറി എപി അന്‍വീര്‍,ഏരിയ സെക്രട്ടറി കെ റിജേഷ്,ഷിബിന്‍ കാനായി,ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്‍റ് ശ്രീജേഷ് ദാസ്,യൂണിറ്റ് ഭാരവാഹി പി പി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂൺ 18ന് പേരാവൂര്‍ നിടുംപൊയിലില്‍ വ്യാപക ആര്‍ എസ് എസ് അക്രമം നടത്തി. സിപി ബസ് വെയ്റ്റിംഗ് ഷെല്‍ടറുകളും സ്തൂപങ്ങളും തകര്‍ത്തു.

 ജുലൈ മാസം...

ജുലൈ മാസം...

ജൂലൈ 3 ന് പാര്‍ട്ടി അംഗവും ഓട്ടോറിക്ഷ ഡ്രൈവറുമായ സ.ശ്രീജന്‍ ബാബുവിനെ തലശ്ശേരി നായനാര്‍ റോഡില്‍ വെച്ച് ഉച്ചക്ക് 3 മണിക്ക് ആര്‍എസ്എസുകാര്‍ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് സ: രമ്യയുടെ ഭര്‍ത്താവാണ് ശ്രീജന്‍ ബാബു.
2017 ജൂലൈ 9 ന് രാത്രി പുതിയതെരു ദേശോദ്ദാരണ യുവജനസംഘം വായനശാലയും പള്ളിക്കുന്നില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ച് നശിപ്പിക്കുകയുണ്ടായി. ഈ സംഘം ഇവിടെ സ്ഥാപിച്ച സിസി ടിവി യില്‍ കുടുങ്ങി. കളരിവാതുക്കല്‍ സ്വദേശി ആനന്ദ്, പനങ്കാവിലെ സജേഷ്, അഴീക്കോടുള്ള രാഹുല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സ: ധനരാജിന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി കുന്നരുവിലേക്ക് വരുന്ന എട്ടിക്കുളം പ്രദേശത്തുനിന്ന് വരുന്ന സഖാക്കള്‍ക്ക് നേരെ വൈകുന്നേരം 4.45 മണിക്ക് പയ്യന്നൂര്‍ മൊട്ടക്കുന്ന് കുതിരക്കല്ലില്‍ വെച്ച് രണ്ട് സ്റ്റീല്‍ ബോംബ് എറിയുകയും ചെയ്തു. ബോംബേറില്‍ മൊട്ടക്കുന്ന് സ്വദേശികളായ ബഷീര്‍, മുഹമ്മദ് അബൂബക്കര്‍(19), അദീപ് (22), അന്‍സാര്‍ പി.പി (21),അഷ്വാക്ക് (19),നജീബ് (17), സുബൈര്‍ (22), ഷമില്‍ (17), ഹബീബ് (19),സുഫൈല്‍ എം.പി (22).എന്നിവര്‍ക്ക് പരിക്കേറ്റു. ജൂലൈ 11 ന് രാത്രി പയ്യന്നൂര്‍ ഏരിയയില്‍ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമം അഴിച്ചുവിട്ടു. കക്കംപാറ ബ്രാഞ്ച് സെക്രട്ടറി സ: പിപി ജനാര്‍ദ്ദനന്‍റെ വീട്ടുപകരണങ്ങള്‍ അടക്കം അടിച്ചുതകര്‍ത്ത സംഘം ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ചശേഷം പൈപ്പ് ഇളക്കി മാറ്റുകയും. 20,000 രൂപയടങ്ങിയ പേഴ്സും മൊബൈല്‍ ഫേണും മോഷ്ടിക്കുകയും ചെയ്തു.

ജുലായിൽ അറുതിയില്ലാത്ത അക്രമങ്ങൾ

ജുലായിൽ അറുതിയില്ലാത്ത അക്രമങ്ങൾ

ജൂലൈ 12 ന് പുലര്‍ച്ചെ എട്ടിക്കുളം അമ്പലപ്പാറയില്‍ കുന്നരു ലോക്കല്‍ കമ്മിറ്റി അംഗവും രാമന്തളി പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സ: ദാമോദരന്റെ വീടിന് നേരെ ബോംബെറിഞ്ഞു. പയ്യന്നൂര്‍ സഹകരണ ആശപത്രി ജീവനക്കാരി ശകുന്തളയുടെയും അമ്പലപ്പാറയിലുള്ള പരത്തി ബാലന്റെയും വീടിന് നേരെയും ബോംബേറ് നടത്തി. അനൂരിലെ പാര്‍ട്ടി വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഖാദി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ സ: കെയു രാധാകൃഷ്ണന്റെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. 2017 ജൂലായ് 30 കൂത്തുപറമ്പ് തൊക്കിലങ്ങാടി വെച്ച് ഹര്‍ത്താലിന്‍റെ മറവില്‍ വാഹനം തടഞ്ഞു നിര്‍ത്തി 2 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തത് തിരുവനന്തപുരക്കാരനായ പ്രചാരകന്‍ ദിനു വിന്റെ നേതൃത്വത്തിലാണ്. 2017 ആഗസ്ത് 11 ന് രാത്രി മട്ടന്നൂര്‍ നെല്ലൂന്നിയില്‍ അക്ഷര ഷാജിയുടെ കാര്‍ തകര്‍ത്തു.

ധർമ്മടം ബ്രാഞ്ച് ഓഫീസ് തകർത്തു

ധർമ്മടം ബ്രാഞ്ച് ഓഫീസ് തകർത്തു

3.9.2017 മട്ടന്നൂര്‍ നെല്ലൂന്നിയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ജിജീഷിനെ ആര്‍.എസ്.എസുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. എ.കെ.ജി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. കിഷോര്‍, അഭിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ് സംഘമാണ് ആക്രമണം നടത്തിയത്. ഇതേ ദിവസം തന്നെ അബ്ദുള്‍ ഖാദറിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. 2017 ആഗസ്ത് 12 ന് രാത്രി ധര്‍മ്മടം സ്വാമിക്കുന്നിലെ സിപിഎം ബ്രാഞ്ച് ഓഫീസ് ആര്‍എസ്എസ് അക്രമിസംഘം അടിച്ചു തകര്‍ത്തു. മേലൂര്‍ ചെഗുവേര ക്ലബ്ബിന് സമീപം സ്ഥാപിച്ച സിപിഎം സ്തൂപവും, കൊടിമരവും ആര്‍.എസ്.എസുകാര്‍ നശിപ്പിച്ചു. 16.8.2017 വേങ്ങാട് ഇകെ നായനാര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കയറി എസ്എഫ്ഐ പ്രവര്‍കരെ മാരകായുധങ്ങളുമായി ചെന്ന് ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തി. മോഹനന്‍ കേസിലെ പ്രതി സായൂജിന്റെ നേതൃത്വത്തിലായിരുന്നു ഭീഷണിപ്പെടുത്തിയത്. 26.8.2019 പിണറായി ഏറിയയിലെ പാതിരിയാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് (കായലോട്), ശ്രീനാരായണ വായനശാല എന്നിവ അടിച്ചു പൊളിച്ചു. ഇതേ ദിവസം തന്നെ വേങ്ങാട് പഞ്ചായത്തിലെ പാച്ചപൊയ്ക, ചേരിക്കമ്പനി, വാളാങ്കിച്ചാല്‍, ചെറിയവളപ്പ്, കുറുമാത്തൂര്‍, എന്നിവിടങ്ങളില്‍ പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും, കൊടിയും കൊടിമരവും വ്യാപകമായി നശിപ്പിച്ചു. 21.9.2017 വേങ്ങാട് ഊര്‍പ്പള്ളി ഇഎംഎസ് മന്ദിരത്തില്‍ കയറി ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരെ വാളാങ്കിച്ചാല്‍ മോഹനന്‍ കേസിലെ പ്രതി സായൂജ്, രാഹുല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലുമെന്ന ഭീഷണിപ്പെടുത്തി. 19.9.2017 സിപിഎം പ്രതിഷേധ പ്രകടനത്തിന് നേരെ പിണറായി ഏറിയയിലെ പടുവിലായി കാവിന് സമീപം വെച്ച് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ബോംബ്, വടിവാള്‍, തുടങ്ങിയ മാരകായുധങ്ങളെടുത്ത് മോഹനന്‍ കേസിലെ പ്രതികളുള്‍പ്പെടെയുള്ള സംഘമായിരുന്നു ഭീഷണിപ്പെടുത്തിയത്. 2017 സപ്തംമ്പര്‍ 9 ന് രാത്രി തൊക്കിലങ്ങാടി പലാപ്പറമ്പില്‍ നിന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ജിതിന്‍,റെജിനാസ് എന്നവരെ ബോംബ് എറിഞ്ഞു പരിക്കേല്‍പ്പിച്ചു. 2017 സപ്തമ്പര്‍ 10 മുതല്‍ തൊക്കിലങ്ങാടി സംഘമന്ദിരത്തിന്‍റെ റോഡിലുടെ പോകുന്ന പാര്‍ടി പ്രവര്‍ത്തരെ തെറിപറയുന്നരീതിയാണ് തുടര്‍ച്ചയായി ഉണ്ടാകുന്നത്. 2017 സപ്തമ്പര്‍ 18 ന് രാവിലെ 10 മണിക്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മെമ്പര്‍ ജിജോയെ സുരേഷ് മണി, ആദര്‍ശ് ( ശിക്കൂട്ടന്‍) ഭീഷണിപ്പെടുത്തി . 20.9.2017 ന് സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായികണ്ണൂരില്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനുനേരെ കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം വെച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. എസ്എഫ്ഐ കണ്ണൂര്‍ ഏറിയ ജോയിന്‍റ്റ് സെക്രട്ടറി സനന്ത് , അര്‍ജ്ജുന്‍,ആകാശ് എന്നിവര്‍ക്ക് പരിക്ക് പറ്റി. 27.9.2017 ന് കോളേജ് കോമേഴ്സില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകരായ രണ്ട് പേരെ ആക്രമിച്ചു. വൈഷണവ് , ശ്യാം എന്നിവര്‍ക്ക് പരിക്ക് പറ്റി.

ബൈക്ക് തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു

ബൈക്ക് തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു

2017 സപ്തമ്പര്‍ 29 ന് തൊക്കിലങ്ങാടി ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്ന ജിജോയെ സംഘമന്ദിരത്തിന് സമീപത്ത് വെച്ച് ഭീഷണിപ്പെടുത്തി . 2017 സപ്തംബര്‍ 27 ന് തിരുവങ്ങാട് വയലളം സെന്‍ററില്‍ സമ്മേളനത്തിന്‍റെ ഭാഗമായി ഉയര്‍ത്തിയ കൊടിയും കൊടിമരവും, വയലളം ബ്രാഞ്ച് ഓഫീസിന്റെ ബോര്‍ഡ് മായ്ച്ചുകളയുകയും ചെയ്തു. 3.10.2017 ന് രാത്രി മമ്പറത്ത് ലോക്കല്‍ സമ്മേളനത്തിന്‍റെയും, ബ്രാഞ്ച് സമ്മേളനത്തിന്‍റെയും ഭാഗമായി സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും, കൊടികളും നശിപ്പിച്ചു. കുമ്മനത്തിന്‍റെ ജാഥയുടെ തലേന്നാണ് ഈ സംഭവം. 2017 ഒക്ടോബര്‍ 3 ന് രാത്രി കരിവെള്ളൂര്‍ ഓണക്കുന്നില്‍ കെ.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍മാസ്റ്റര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും, സിന്‍റിക്കേറ്റ് ബേങ്ക് എ.ടി.എം., ടെലഫോണ്‍ എക്സ്ചേഞ്ച് എന്നിവ എറിഞ്ഞു തകര്‍ത്തു. കുമ്മനത്തിന്‍റെ ജാഥ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴാണ് ഈ സംഭവം. ഒക്ടോബര്‍ 6 ന് രാത്രി കുന്നോത്ത്പറമ്പ് ലോക്കലില്‍ സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച കൊടികളും പ്രചരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. 2017 ഒക്ടോബര്‍ 7 ന് രാത്രി 7 മണി യോടെ ജോലികഴിഞ്ഞ് വാഹനങ്ങളില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെ കക്കറയിലും ഡൈമണ്ട്മുക്കിനും ഇടയില്‍ വെച്ച് ആര്‍എസ്എസുകാര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ചുണ്ടങ്ങാപൊയില്‍ ബിജിന്‍ ഭവനില്‍ ബബിത്ത് (28), എരുവട്ടി പെനാങ്കിമെട്ടയിലെ കാട്ടില്‍പറമ്പില്‍ സുജിത്ത് (36), തില്ലങ്കേരി പുതിയപുരയില്‍ വീട്ടില്‍ ബിജു (31) എരുവട്ടി കാപ്പുമ്മല്‍ പവിത്രത്തില്‍ ശ്യാംരൂപ് (24) എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരിക്ക് പറ്റിയത്. ഇവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാറില്‍ വരുമ്പോഴാണ് ബിജു ആക്രമിക്കപ്പെട്ടത്. കാര്‍ തകര്‍ക്കുകയും ചെയ്തു. ബബിത്തിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ചു. ഇവരുടെ കൂടെ ബൈക്കിലുണ്ടായിരുന്ന സുജിത്തിനും, ശ്യാംരൂപിനും പരിക്ക് പറ്റി.

സ്ത്രീകൾക്ക് നേരെയും ബോംബേറ്

സ്ത്രീകൾക്ക് നേരെയും ബോംബേറ്

2017 ഒക്ടോബര്‍ 2 ന് തൊക്കിലങ്ങാടി ബ്രഞ്ച് സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചു. 2017 ഒക്ടോബര്‍ 4 ന് സ്ഥാപിച്ച കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ സമ്മേളന ഭാഗമായി ബോര്‍ഡു കൊടിളും രാത്രി എടുത്തു കൊണ്ടുപോയി. 2017 ഒക്ടോബര്‍ 4 ന് തൊക്കിലങ്ങാടി പാലപ്പറമ്പില്‍ സ്ഥാപിച്ച ദേശാഭിമാനി പ്രചരണം പോസ്റ്റര്‍ ബോര്‍ഡ് രാത്രി എടുത്തു കൊണ്ടുപോയി. 2017 ഒക്ടോബര്‍ 5 ന് രാത്രി പന്ന്യോറ, ചേരക്കുളം പ്രദേശത്തെ പാര്‍ടി കൊടിമരത്തിന്‍റെ മുകളില്‍ കൊടിയും പ്രചരണ ബോര്‍ഡുകളും നശിപ്പിച്ചു. 2017 ഒക്ടോബര്‍ 5 ന് രാവിലെ തൊക്കിലങ്ങാടിയില്‍ ഉയര്‍ത്തിയ പാര്‍ടി കൊടിമരത്തിന്‍റെ മുകളിലെ കൊടി അഴിച്ചുമാറ്റി ആര്‍എസ്എസ് പതാക ഉയര്‍ത്തി. 2017 ഒക്ടോബര്‍ 9 ന് രാത്രി തൊക്കിലങ്ങാടി കുട്ടിക്കുന്ന് താനിയുടെ കീഴില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി. 2017 ഒക്ടോബര്‍ 7 ന് ചൊക്ലി ഒളവിലം തൃക്കണ്ണാപുരം ക്ഷേത്ര പരിസരത്ത് വെച്ച് സിപിഎം പ്രകടനത്തിനുനേരെ നടന്ന ബോംബെറില്‍ രചസ് രാജ്, ആകാശ് എന്നിവര്‍ക്ക് പരിക്ക് പറ്റി. ബ്രാഞ്ച് സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും, കൊടിമരവും നശിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടന്നത്. 2017 ഒക്ടോബര്‍ 7 ന് രാത്രി അലവില്‍ പാട്യം ഗോപാലന്‍ സ്മാരക മന്ദിരം കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും, അസഭ്യം എഴുതിവെക്കുകയും സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രചരണ ബോര്‍ഡുകളും, കൊടിമരവും നശിപ്പിക്കുകയും ചെയ്തു. 2017 ഒക്ടോബര്‍ 8 ന് കാലത്ത് കരിയാട് മത്സ്യവിതരണ തൊഴിലാളി ശ്രീജേഷിനെ ആര്‍എസ്എസുകാര്‍ മത്സ്യം വിതരണ സമയത്ത് മര്‍ദ്ദിച്ചുപരിക്കേല്‍പ്പിച്ചു. 2017 ഒക്ടോബര്‍ 8 ന് രാത്രി പാനൂര്‍ കൈവേലിക്കല്‍ സിപിഎം പ്രകടനത്തിനുനേരെ ആര്‍എസ്എസ് ബോംബെറിഞ്ഞു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍മാസ്റ്റര്‍ (57), പിപി സിന്ധു (36), കുനുമ്മല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഭാസ്കരന്‍ (47) , ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി ലിബിഷ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക കുണ്ടത്തില്‍ ശാന്ത, എസ്എഫ്ഐ പ്രവര്‍ത്തക നന്ദന (13), പാര്‍ട്ടി പ്രവര്‍ത്തകരായ കാട്ടീന്‍റവിട മോഹനന്‍ (45), അമ്പുവിന്റെ പറമ്പത്ത് ചന്ദ്രന്‍(50), കാട്ടീന്‍റവിട ബാലന്‍ (60) എന്നിവര്‍ക്ക് പരിക്ക് പറ്റി. ഇവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂര്‍ എസി അംഗം എന്‍.അനില്‍കുമാര്‍, പുത്തൂര്‍ എല്‍സി സെക്രട്ടറി പ്രജീഷ് പൊന്നത്ത്, എന്നിവര്‍ക്കും ബോംബിന്‍റെ ചീള്‍ തെറിച്ച് പരിക്ക് പറ്റി. ഈ സംഭവത്തിന് ശേഷം എലാങ്കോട് സിപിഎം പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. പാനൂര്‍ ഏറിയ സമ്മേളനത്തിന്‍റെയും , പുത്തൂര്‍ ലോക്കല്‍ സമ്മേളനത്തിന്‍റെ യും ഭാഗമായി ചെണ്ടയാട്, നിള്ളങ്ങല്‍, കൈവേലിക്കല്‍ ,വരപ്ര എന്നിവിടങ്ങളല്‍ സ്ഥാപിച്ച വലിയ പ്രചരണ ബോര്‍ഡുകളും, സംഘാടക സമിതി ഓഫീസും തകര്‍ത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് നടന്ന പ്രകടനത്തിനുനേരെയാണ് ബോംബേറ്. രാത്രി വീട്ടിലേക്ക് വീട്ടി പാനൂര്‍ എല്‍.സി അംഗം കെടികെ രാഘവന്‍, ബ്രാഞ്ച് സെക്രട്ടറി എകെ ചന്ദ്രന്‍ എന്നിവരെയാണ് ആക്രമിച്ചത്.

വീട് അടിച്ചു തകർത്തു

വീട് അടിച്ചു തകർത്തു

2017 ഒക്ടോബര്‍ 8 ന് രാത്രി കെസി മുക്കിലുള്ള പുത്തൂര്‍ എല്‍സി മെമ്പര്‍ ടിപി അനീഷിന്റെ വീട് അടിച്ചു തകര്‍ത്തു. 2017 ഒക്ടോബര്‍ 8 ന് രാത്രി 7 മണി യോടുകൂടി മുഴപ്പിലങ്ങാട് വീട് കയറി അമ്മയെയും 15 കാരനായ മകനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മുഴപ്പിലങ്ങാട് വി.പി റോഡില്‍ ശാന്ത നിവാസില്‍ സുധ(42) വൈശാഖ് (15) എന്നിവരെയാണ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സുധയുടെ മുഖത്ത് അടിക്കുകയും വസ്ത്രം വലിച്ചു കീറി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2017 ഒക്ടോബര്‍ 8 ന് രാത്രി കിഴക്കെ പാലയാട് രവീന്ദ്രന്‍റെ വീടിന് നേരെ ആര്‍എസ്എസു കാര്‍ ബോംബെറിഞ്ഞു. വീടിന് സാരമായ കേടുപാട് പറ്റി. 2017 ഒക്ടോബര്‍ 16 ന് രാത്രി ധര്‍മ്മടം സൗത്ത് ലോക്കലിലെ ഷണ്‍മുഖന്‍റെ കടയ്ക്ക് നേരെ ബോംബെറിഞ്ഞു. 2017 ഒക്ടോബര്‍ 16 ന് സ: കൊള്ള്യന്‍ രാഘവന്‍ സ്മാരക മന്ദിരം ബ്രാഞ്ച് ഓഫീസും, കൊടിമരവും തകര്‍ത്തു. 2017 ഒക്ടോബര്‍ 16 ന് വൈകുന്നേരം 6 മണിയോട് കൂടി ചിറക്കുനിയിലെ ഡിവൈഎഫ്ഐ ഷിനിലിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. സഹകരണ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. 2017 ഒക്ടോബര്‍ 12 ന് രാത്രി പടുവിലാകാവിന് സമീപം കൊടികെട്ടുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസിലെ പ്രതികളായ സായൂജ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബെറിഞ്ഞു. 2017 ഒക്ടോബര്‍ 23 ന് രാത്രി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച വെണ്ടുട്ടായി പുത്തന്‍കണ്ടത്തെ ജിംനേഷിനെയും പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചിരുന്നു. 2017 ഒക്ടോബര്‍ 29 ന് രാത്രി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച വെണ്ടുട്ടായി പുത്തന്‍കണ്ടത്തെ പ്രജീഷിനെ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീകരമായി മര്‍ദ്ദിച്ചു. പരിക്കേറ്റ പ്രജീഷിനെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാമക്കുന്നിലെ അഴീക്കോടന്‍ സ്മാരക മന്ദിരത്തിനുനേരെ ഒക്ടോബര്‍ 30 ന് പുലര്‍ച്ചെ ആര്‍എസ്എസ് സംഘം അടിച്ചു തകര്‍ത്തു. സിപിഎം ബ്രാഞ്ച് ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതേ സംഘം തന്നെ ചെഗുവേര ക്ലബ്ബ്, വായനശാല എന്നിവിടങ്ങളിലും കൊടിതോരണങ്ങള്‍, പ്രചരണ ബോര്‍ഡുകള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു.

എകെജി ഭവൻ അടിച്ച് തകർത്തു

എകെജി ഭവൻ അടിച്ച് തകർത്തു

2017 ഒക്ടോബര്‍ 30 ന് പുലര്‍ച്ചെ മേലൂര്‍ ഏകെജി ഭവന്‍ അടിച്ചു തകര്‍ത്തു. 2017 ഒക്ടോബര്‍ 30 ന് പുലര്‍ച്ചെ പൊയിലൂരിലെ രക്തസാക്ഷി കേളോത്ത് പവിത്രന്‍റെ വീടിന്റെ വരാന്തയില്‍ പ്ലാസ്റ്റിക് കവറില്‍ മലവിസര്‍ജ്ജ്യവും മറ്റ് മാലിന്യങ്ങളും നിക്ഷേപിച്ചു. 2017 ഒക്ടോബര്‍ 30 ന് രാത്രി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേര്‍ന്ന അമ്പാടിമുക്കിലെ ധീരജിനെ ആര്‍എസ്എസു കാര്‍ മര്‍ദ്ദിച്ചു. 2017 നവംബര്‍ ഒന്നിന് പൊയിലൂര്‍ ലോക്കല്‍ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രകടനത്തിനുനേരെ പൊയിലൂര്‍ ചിറ്റുള്ള പീടികയില്‍ സരസ്വതി വിദ്യാപീഠത്തിനു സമീപം എത്തിയപ്പോള്‍ ആര്‍.എസ്.എസു കാര്‍ ആക്രമിച്ചു. ആക്രമത്തില്‍ കരുവള്ളിയില്‍ ബാലന്‍(65), പി.സി സജിത്ത് (36), വി.കെ പ്രജിത്ത് (25), ദില്‍ജിത്ത് (27), ഷിംജിത്ത് (25) എന്നിവര്‍ക്ക് പരിക്കേറ്റു. പാനൂര്‍ സി.ഐ എം.കെ സജീവിനും ആര്‍.എസ്.എസ് കല്ലേറില്‍ പരിക്കേറ്റു. 2017 നവംബര്‍ 4ന് സിപിഎം മുത്താറിപ്പീടിക ഹൈസ്കൂള്‍ ബ്രാഞ്ചംഗം കുറ്റിയാട്ടൂര്‍ അതിനെ (23) ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി കേസില്‍ പ്രതിയായ നവനീത് കൃഷ്ണന്‍റെ ഭീഷണി. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. നവംബർ എട്ടിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി കാര്യലയത്തില്‍ നിന്നും 2 ബോംബുകള്‍ പിടികൂടി. നലംബർ ഏഴിന് ഇവിടെ സ്ഫോടനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലിടയിലാണ് കാര്യാലയത്തില്‍നിന്നും ബോംബുകള്‍ കണ്ടെത്തിയിട്ടുള്ളത്. 2017 നവംബർ 9ന് പോലീസുകാരനെ വധിക്കുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ പ്രതിയെ അന്വേഷിച്ചുപോയ പോലീസുകാരെ ആര്‍.എസ്.എസുകാര്‍ സംഘടിതകമായി ആക്രമിച്ചു. കൂത്തുപറമ്പ് ജാനകി ഫിനാന്‍സില്‍ വെച്ചാണ് കതിരൂര്‍ സ്റ്റേഷനിലെ എസ്ഐ മാരായ സി ഷാജു, സുനില്‍കുമാര്‍, സീനിയര്‍ സിപിഒ വി സുനില്‍, സിപിഒ കെപി സന്തോഷ് എന്നിവരെ ആര്‍.എസ്.എസ് നഗരകാര്യവാഹക് പി ബോബി, പി ബൈജു, വിപിന്‍ ,ഹരീഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. 2017 നവംബർ9 ന് കൂത്തുപറമ്പ് ആയിത്തറയില്‍ അത്ലറ്റ് സത്യന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന വളയങ്ങാടന്‍ രഘുവിന്റെ വീട്ടില്‍ ബോംബ് സ്ഫോടനം നടന്നു.

സിപിഎം പ്രവർത്തകരെ വെട്ടി കൊല്ലാൻ ശ്രമം

സിപിഎം പ്രവർത്തകരെ വെട്ടി കൊല്ലാൻ ശ്രമം

2017 നവംബർ‌10ന് നെല്ലൂന്നിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസുകാര്‍ ശ്രമിച്ചു. നെല്ലൂന്നി സെന്‍ട്രല്‍ ബ്രാഞ്ചംഗവും കള്ളുഷാപ്പ് സെയില്‍മാനുമായ എന്‍ സൂരജ് (24), ഡ്രൈവര്‍ പി ജിതേഷ് എന്നിവരെയാണ് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടുകൂടി മാരാകായുധങ്ങളുമായ ബൈക്കിലെത്തിയ സംഘം ജിതേഷിനെയാണ് ആദ്യം വെട്ടിയത്. തുടര്‍ന്ന് കള്ള്ഷാപ്പില്‍ കയറിയാണ് സൂരജിനെ വെട്ടിയത്. ജിതേഷ് 4 മാസം മുമ്പ് ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് സി.,പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ്. 2017 നവംബർ 10 അഴീക്കോട് നീര്‍ക്കടവില്‍ 3 യുവാക്കളെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. അര്‍ജ്ജുന്‍, അമല്‍, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. നവംബർ 12ന് പൊയിലൂര്‍ ലോക്കലിലെ തട്ടില്‍ പീടിക ബ്രാഞ്ച് ഓഫീസും കൈരളി കലാ സാംസ്കാരിക കേന്ദ്രവും ആര്‍എസ്എസുകാര്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച വൈകിട്ട് 5 മണി്യോടുകൂടിയാണ് സംഭവം. നവംബർ 12 തലശ്ശേരി നഗരസഭ ഉപാദ്ധ്യക്ഷയും മഹിളാ അസോസിയേഷന്‍ നേതാവുമായ നജ്മ ഹാഷിമിന്‍റെ വീടും വാഹനങ്ങളും ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു തകര്‍ത്തു. നജ്മയുടെ മകള്‍ ഹലീമയുടെ കുഞ്ഞിന് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബർ 12ന് പുന്നോല്‍ സഹകരണ ബങ്ക് മാനേജറും സിപിഎം പ്രവര്‍ത്തകനുമായ പിസി നിഷാന്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തു. നവംബർ 13ന് പാനൂര്‍ പാലക്കൂലില്‍ ആര്‍എസ്എസ് ബോംബെറ് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ലോക്കല്‍ സമ്മേളന സംഘാടക സമിതി ഓഫീസും, 5 ബൈക്കും അടിച്ചുതകര്‍ത്തു. കെപി ശരത്ത്, മുളിയാച്ചേരിന്‍റവിട നിഖില്‍ എന്നിവര്‍ക്ക് വെട്ടേറ്റു. ബോംബേറില്‍ എംസി നിജില്‍, സലാം അവയാട്ട്കുന്ന്, പാല്കകൂല്‍ മഠപ്പുര ബ്രാഞ്ച് സെക്രട്ടറി പിഎം മോഹനന്റെയും, പാലക്കൂല്‍ ബ്രാഞ്ചംഗം താവില്‍ ഭാസ്കരന്‍റെയും വീട് ആക്രമിച്ചു.ഭാസ്കരന്‍റെ വീട്ടിലുണ്ടായിരുന്ന താവില്‍ നാണി (75), മഹിജ (48),എന്നിവര്‍ക്കും മോഹനന്‍റെ ഭാര്യ ശ്രീജക്കും (38) മകന്‍ ആഷിക് (16) എന്നിവര്‍ക്കും പരിക്ക് പറ്റി.കണ്ണന്‍പീടികയില്‍ റിട്ട.പോസ്റ്റൂമാസ്റ്റര്‍ ബാലന്‍റെ വീടിന്‍റെ മുഴുവന്‍ ജനല്‍ചില്ലുകളും അടിച്ചുപൊളിച്ചു.വീടിന്‍റെ മുറ്റത്തുണ്ടായിരുന്ന ഓള്‍ട്ടോകാറും, സ്കൂട്ടറും അടിച്ചു പൊളിച്ചു. ബാലന്‍റെ മകള്‍ പൂര്‍ണ്ണഗര്‍ഭിണിയായ അമൃതക്കും ആക്രമണത്തില്‍ പരിക്ക് പറ്റി. കുങ്കുവിന്‍റവിട പ്രണവത്തില്‍ കുമാരന്‍റെ വീടിന്‍റെ ജനല്‍ ഫ്രെയിമുകള്‍ വെട്ടിപ്പൊളിച്ചു. കുമാരന്‍റെ ഭാര്യ പ്രസീതക്കും ആക്രമണത്തില്‍ പരിക്കേറ്റു.പുത്തന്‍പുരയില്‍ ശ്രീധരന്‍റെ വീടിന്‍റെ ഇലക്ട്രിക് ബള്‍ബുകളും, ജനലുകളും . അടിച്ചു പൊളിച്ചു. ബാലസംഘം നേതാവ് അക്ഷയി പാലക്കൂലിന്‍റെ വീടും ആര്‍എസ്എസുകാര്‍ തകര്‍ത്തു. നവംബര്‍ 14 കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരത്തിന്‍റെ ഭാഗമായി മേനപ്രം മേഖലകമ്മിറ്റി അമ്പലം പരിസരത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. നവംബർ 15ന് എലാങ്കോട് വെച്ച് അക്ഷയ് ബസ് ഡ്രൈവര്‍ വിനീത്കുമാറിനെയും (36), ക്ലീനര്‍ ചമ്പാടുള്ള സായന്തിനേയും (25) ബസ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. ഇതേ ദിവസം തന്നെ എലാങ്കോട് കനകരാജ് സ്മാരക മന്ദിരത്തിന്‍റെ മുമ്പിലുണ്ടായിരുന്ന കൊടിമരം പിഴുതെറിഞ്ഞു. സെന്‍ട്രല്‍ എലാങ്കോടുള്ള പാലത്തായി കുഞ്ഞിക്കണ്ണന്‍റെയും, ഹസീബിന്‍റെയും വീട്ടില്‍ കയറി ഭീഷണി മുഴക്കി. പാലക്കൂലില്‍ ആര്‍എസ്എസ് ആക്രമത്തിനിരയായ സ്ത്രീകളെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്ന മഹിള അസോസിയേഷന്‍ നേതാവ് ബീനസജീവന്‍റെ ആക്ടീവ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നലംബർ16ന് പാനൂര്‍ പുത്തൂര്‍ മഠപ്പുരക്ക് സമീപം വെച്ച് കടയില്‍ നിന്ന് സാധനവും വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന സിപിഎംപ്രവര്‍ത്തകന്‍ തച്ചാറമ്പ്രത്ത് അഷ്റഫിനെ വീട്ടിന്‍റെ ഇടവഴിയില്‍ ഒളിച്ചു നിന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരിക്കേറ്റ അഷ്റഫ് തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂര്‍ ടൗണിലെ ആര്‍.എസ്.എസ് കാര്യലയത്തില്‍ ഇതരജില്ലകളില്‍ നിന്നുള്ള ക്രിമിനല്‍ സംഘം ക്യാമ്പ് ചെയ്താണ് ഈ ആക്രമത്തിനെല്ലാം നേതൃത്വം നല്‍കുന്നത്.
നവംബർ 19 ന് പ്രതിഷേധ പ്രകടനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ മീത്തലെപുന്നാട് അശ്വിനികുമാര്‍ സ്മാരക മന്ദിരം കേന്ദ്രീകരിച്ച് ആര്‍എസ്എസു കാര്‍ ബോംബെറിഞ്ഞു. സിപിഎം സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച 22 കൊടികളശും കൊടിമരവും ശനിയാഴ്ച രാത്രി ആര്‍എസ്എസുകാര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചിട്ടാണ് പ്രകടനം നടന്നത്. ബ്രാഞ്ച് സെക്രട്ടറി രജീഷിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. നവംബർ 19ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം എംകെ വിഷ്ണുവിനെ സുഹൃത്തിന്‍റെ കല്ല്യാണത്തിന് പോയിതിരിച്ചു വരുന്ന സമയത്ത് പടന്നക്കര തെയ്യത്താംപറമ്പില്‍ വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു.

എസ്ഡിപിയും സിപിഎമ്മിനു നേരെ...

എസ്ഡിപിയും സിപിഎമ്മിനു നേരെ...

നവംബർ19 ന് എസ്ഡിപിഐ ക്രിമിനല്‍ സംഘം സിപിഎം അഴീക്കോട് നോര്‍ത്ത് ലോക്കല്‍കമ്മിറ്റി അംഗങ്ങളായ കെ വിനോദ്, എകെ രഞ്ചിത്ത് എന്നിവരെ ഓലാടത്താഴയില്‍വെച്ച് ആയുധങ്ങളുമായി ഭീകരമായി മര്‍ദ്ദിച്ചു. നവംബർ 19ന് കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷബ്നക്ക് നേരെ യുഡിഎഫുകാര്‍ വധഭീഷണി മുഴക്കി. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കിണവക്കലില്‍ നിര്‍മ്മിക്കുന്ന ബസ്ഷെല്‍ട്ടറിന്‍റെ പണി തടസ്സപ്പെടുത്തുകയും ചെയ്തു. നവംബർ 20ന് പാനൂര്‍ പാലക്കൂലൂല്‍ വീണ്ടും ആര്‍എസ്എസ് ആക്രമം. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്ക് പറ്റിയ നിഖിലിന്റെ വീട്ടില്‍ വീണ്ടും അതിക്രമിച്ച് കയറി ആക്രമണം നടത്തി. അക്രമത്തില്‍ വീടിന്റെ വാതിലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നവംബർ 26ന് മാനന്തേരി മുടപ്പത്തൂരിലെ സിപിഎം പ്രവര്‍ത്തകരായ എം റിജു, കെ അനിരുദ്ധന്‍ എന്നിവരെ ആര്‍എസ്എസുകാര്‍ വെട്ടിപരിക്കേല്‍പ്പിച്ചു. വെട്ടേറ്റ ഇവരെ തലശ്ശേരി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 27ന് പാനൂര്‍ വള്ളങ്ങാട് വെച്ച് ഡി വൈ എഫ് ഐ നേതാക്കളെ വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചു.പാനൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ എം പി ബൈജു, മൊകേരി മേഖലാ സെക്രട്ടറി പി വി വിജേഷ് എന്നിവരെയാണ് ആര്‍എസ് എസുകാര്‍ ആക്രമിച്ചത്. അമല്‍ മോഹന്‍,പ്രജേഷ്,അതുല്‍ എന്ന കണ്ണന്‍, ജോഷി കൂറ്റേരി,വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം. ഡിസംബർ 29ന് കൂത്തുപറമ്പ് ഏറിയ സമ്മേളനത്തിന്‍റെ ഭാഗമായി കണ്ണവം ടൗണില്‍ പ്രചരണ പ്രവര്‍ത്തനം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞു. ബോംബേറില്‍ എ.സി മെമ്പര്‍ വി.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ചന്ദ്രന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പ് ഏറിയ സമ്മേനത്തിന്റെ ഭാഗമായി ചിറ്റാരിപ്പറമ്പ്, ചുണ്ടയില്‍, പനത്താറമ്പ്, എന്നിവിടങ്ങളില്‍ സ്ഥാപിച്ച സംഘാടക സമിതി ഓഫീസുകളും, തൊടീക്കളത്തെ ജി പവിത്രന്‍ സ്മാരക മന്ദിരവും ആര്‍എസ്എസുകാര്‍ തകര്‍ത്തു
. ഡിസംബര്‍ 3ന് ആലക്കോട് നടുവിലില്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്‍റ് മൂസാന്‍ കുട്ടി നടുവിലിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം കെഎം ജോസഫ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ വിളക്കന്നൂരിലെ ഫാസില്‍,കെ പി റമീസ് എന്നിവര്‍ക്കും പരിക്കേറ്റു. നൂറോളം ലീഗ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. സിപിഎം നടുവില്‍ ലോക്കല്‍ കമ്മറ്റി ഓഫീസും അടിച്ചു തകര്‍ത്തു. ഡിസംബര്‍ 3ന് എടച്ചൊവ്വയില്‍ പോലീസിനും സിപിഎം പ്രവര്‍ത്തകര്‍ക്കും നേരെ ആര്‍ എസ് എസ് ബോംബേറ്. എസ്എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കയും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കയും പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്ഐ സുരേഷ്,സിവില്‍ പോലീസ് സി വി സാബു,ഡ്രൈവര്‍ പ്യാരിലാല്‍,സിപിഎം പ്രവര്‍ത്തകരായ എംബി ബൈജു,പി പ്രജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡിസംബറിലും വീടുകൾക്ക് നേരെ ആക്രമണം

ഡിസംബറിലും വീടുകൾക്ക് നേരെ ആക്രമണം

ഡിസംബര്‍ 4ന് കക്കാട് ,എളയാവൂര്‍ മേഖലയില്‍ വ്യാപക ആര്‍ എസ് എസ് അക്രമം. സിപിഎം പ്രവര്‍ത്തകനും മുന്‍ പുഴാതി പഞ്ചായത്ത് അംഗവുമായ ജയകിഷന്റെ ഒണ്ടേന്‍പറമ്പിലെ വീട് പുലര്‍ച്ചെയോടെ അടിച്ചു തകര്‍ത്തു.കല്ലേറില്‍ ജയകിഷന്‍റെ മകള്‍ ശ്രേയയ്ക്ക് പരിക്കേറ്റു.ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എടചൊവ്വയിലെ നാസിലിന്റെ വീടിന് നേരെയും അക്രമമുണ്ടായി. കാര്‍,ബൈക്ക് എന്നിവ പൂര്‍ണ്ണമായും തകര്‍ത്തു. ഡിസംബര്‍ 5ന് പാനൂര്‍ പുത്തൂരിലെ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം കുനിമ്മല്‍ നൗഷാദിനെ മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന നൌഫലിനയും വെട്ടേറ്റു.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ് നൌഷാദിനെ ക്രൂരമായി ആക്രമിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് നൗഷാദ്. ഡിസംബര്‍ 5ന് പത്രവിതരണം നടത്തി തിരിച്ചുവരികയായിരുന്ന ദേശാഭിമാനി ഏജന്‍റ് നടുവിലെ പി ഹാരിസിനെ ലീഗ് ക്രിമിനലുകള്‍ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ചു.തലക്കും ശരീരമാസകലവും പരിക്കേറ്റു. ഡിസംബര്‍ 10ന് ചൊക്ലി ഒളവിലത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് ആര്‍ എസ് എസുകാര്‍ കത്തിച്ചു.ചൊക്ലി സൌത്ത് ലോക്കലില്‍ ഒളവിലം നാരായണന്‍ പറമ്പ് ബ്രാഞ്ച് ഓഫീസാണ് അടിച്ചു തകര്‍ത്ത ശേഷം തീവെച്ച് നശിപ്പിച്ചത്.പ്രദേശത്തെ കൊടിമരങ്ങളും വ്യാപകമായി നശിപ്പിച്ചു. ഡിസംബര്‍ 10ന് കൂത്തുപറമ്പ് ശിവപുരം പടുപാറയില്‍ ശബരിമലയ്ക്ക് പോവാന്‍ മാലയിട്ടവരെ ആര്‍ എസ് എസുകാര്‍ ക്രൂരമായി ആക്രമിച്ചു.പടുപാറയിലെ പുതിയേടത്ത് സജിത്ത്,ഷൈമ നിവാസില്‍ സുധീഷ്,വിചിത്ര നിവാസി ഷൈജു എന്നിവരെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചത്. ഡിസംബര്‍ 10ന് അഴീക്കോട് ഓലാടെത്താഴെയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ എസ് ഡി പി ഐക്കാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു.ഓലാടത്താഴെ യൂണിറ്റ് വൈസ് പ്രസിഡന്‍റ്,ഇ വി മിഥുന്‍,റനീസ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവര്‍ക്കും വയറിനാണ് കുത്തേറ്റത്.

29-ാം തവണ ഓരേ ഓഫീസിനു നേരെ ആക്രമണം

29-ാം തവണ ഓരേ ഓഫീസിനു നേരെ ആക്രമണം

ഡിസംബര്‍ 11ന് അഴീക്കോട് മേഖലയില്‍ വ്യാപക എസ്ഡിപിഐ ആക്രമണം നടന്നിരുന്നു. മൈലാടത്താഴെ അബ്ദുള്‍ സമദിന്‍റെ വീട് എസ്ഡിപിഐ ക്രിമിനലുകള്‍ അടിച്ചുതകര്‍ത്തു. പൈപ്പ് ലൈന്‍ അറുത്ത് മാറ്റി, വരാന്തയുടെ ടൈല്‍സ്,പൂച്ചട്ടി,ബൈക്ക് എന്നിവയും തകര്‍ത്തു.ചുമരില്‍ തൂക്കിയ പ്രാര്‍ത്ഥനാ ഗ്രന്ധവും തകര്‍ത്തു. ഡിസംബർ 12ന് രാത്രി ആർഎസ്എസ് അക്രമം. കണ്ണംവെളളി കല്ലുള്ള പുനത്തിൽ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് വെച്ച് ശ്രീരാഗ് സിപിഎം കണ്ണം വെള്ളി ബ്രാഞ്ച് മെമ്പർ ബിബിൻ ഡിഐഎഫ്ഐ കണ്ണം വെള്ളി യുണിറ്റ് പ്രസിഡന്റ് റിജു സിപിഎം പലിലാണ്ടി പീടിക ബ്രാഞ്ച് അംഗം സനീൽ ഡിവൈഎഫ്ഐ പലിലാണ്ടി പീടിക യുണിറ്റ് കമ്മിറ്റി അംഗം എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചു. ഡിസംബര്‍ 13ന് പിലാത്തറയിലെ അറത്തില്‍ ബ്രാഞ്ച് സെക്രട്ടറി സി കെ മധുവിനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു.കടയില്‍ നിന്ന് സാധനം വാങ്ങി വരവെയാണ് അക്രമം. ഡിസംബര്‍ 14ന് അഴീക്കോട് മേഖലയില്‍ വീണ്ടും എസ്ഡിപിഐ അഴിഞ്ഞാട്ടം. അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു. കപ്പക്കടവിലെ കരിക്കന്‍ സുനില്‍, കരിക്കന്‍ ഷാജി, ടി പി ഹരിദാസ്, മൂന്ന് നിരത്തിലെ ഓലയില്‍ ബാലകൃഷ്ണന്‍ എന്നിവരയുടെ വീടാണ് തകര്‍ത്തത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു. ലോക്കല്‍ കമ്മറ്റിയംഗം ഒ സജിത്തിന്റെ ഓട്ടോറിക്ഷ,കപ്പക്കടവിലെ റഷീദിന്‍റെ നാനോ കാര്‍ എന്നിവയും അടിച്ചു തകര്‍ത്തു. ഡിസംബര്‍ 18ന് സിപിഎം ചെറുവാഞ്ചേരി ബ്രാഞ്ച് കമ്മറ്റി ഓഫീസ് വീണ്ടും ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. ഇരുപത്തൊമ്പതാം തവണയാണ് ഈ ഓഫീസ് ആക്രമിക്കുന്നത്. ഡിസംബര്‍ 19ന് ചെറുവാഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. പാറമേല്‍ പീടിക ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകസംഘം ഏരിയ കമ്മറ്റി അംഗവുമായ കെപി അപ്പുക്കുട്ടനെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്.
ഡിസംബര്‍ 11ന് അഴീക്കോട് മേഖലയില്‍ വ്യാപക എസ്ഡിപിഐ ആക്രമണം നടന്നിരുന്നു. മൈലാടത്താഴെ അബ്ദുള്‍ സമദിന്‍റെ വീട് എസ്ഡിപിഐ ക്രിമിനലുകള്‍ അടിച്ചുതകര്‍ത്തു. പൈപ്പ് ലൈന്‍ അറുത്ത് മാറ്റി, വരാന്തയുടെ ടൈല്‍സ്,പൂച്ചട്ടി,ബൈക്ക് എന്നിവയും തകര്‍ത്തു.ചുമരില്‍ തൂക്കിയ പ്രാര്‍ത്ഥനാ ഗ്രന്ധവും തകര്‍ത്തു. ഡിസംബർ 12ന് രാത്രി ആർഎസ്എസ് അക്രമം. കണ്ണംവെളളി കല്ലുള്ള പുനത്തിൽ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് വെച്ച് ശ്രീരാഗ് സിപിഎം കണ്ണം വെള്ളി ബ്രാഞ്ച് മെമ്പർ ബിബിൻ ഡിഐഎഫ്ഐ കണ്ണം വെള്ളി യുണിറ്റ് പ്രസിഡന്റ് റിജു സിപിഎം പലിലാണ്ടി പീടിക ബ്രാഞ്ച് അംഗം സനീൽ ഡിവൈഎഫ്ഐ പലിലാണ്ടി പീടിക യുണിറ്റ് കമ്മിറ്റി അംഗം എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചു. ഡിസംബര്‍ 13ന് പിലാത്തറയിലെ അറത്തില്‍ ബ്രാഞ്ച് സെക്രട്ടറി സി കെ മധുവിനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു.കടയില്‍ നിന്ന് സാധനം വാങ്ങി വരവെയാണ് അക്രമം. ഡിസംബര്‍ 14ന് അഴീക്കോട് മേഖലയില്‍ വീണ്ടും എസ്ഡിപിഐ അഴിഞ്ഞാട്ടം. അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു. കപ്പക്കടവിലെ കരിക്കന്‍ സുനില്‍, കരിക്കന്‍ ഷാജി, ടി പി ഹരിദാസ്, മൂന്ന് നിരത്തിലെ ഓലയില്‍ ബാലകൃഷ്ണന്‍ എന്നിവരയുടെ വീടാണ് തകര്‍ത്തത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു. ലോക്കല്‍ കമ്മറ്റിയംഗം ഒ സജിത്തിന്റെ ഓട്ടോറിക്ഷ,കപ്പക്കടവിലെ റഷീദിന്‍റെ നാനോ കാര്‍ എന്നിവയും അടിച്ചു തകര്‍ത്തു. ഡിസംബര്‍ 18ന് സിപിഎം ചെറുവാഞ്ചേരി ബ്രാഞ്ച് കമ്മറ്റി ഓഫീസ് വീണ്ടും ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. ഇരുപത്തൊമ്പതാം തവണയാണ് ഈ ഓഫീസ് ആക്രമിക്കുന്നത്. ഡിസംബര്‍ 19ന് ചെറുവാഞ്ചേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍ എസ് എസുകാര്‍ ആക്രമിച്ചു. പാറമേല്‍ പീടിക ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകസംഘം ഏരിയ കമ്മറ്റി അംഗവുമായ കെപി അപ്പുക്കുട്ടനെയാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്.

English summary
2017 ; Attack against CPM in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X