കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്‌ ഹരീഷിന്റെ മീശ മികച്ച നോവല്‍

Google Oneindia Malayalam News

തിരുവനന്തപുരം: 2019ലെ കേരള സാഹത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എസ്‌.ഹരീഷിന്റെ മീശയ്‌ക്ക്‌ ലഭിച്ചു. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ്‌ പുരസ്‌കാരം. ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന്‌ 'ഈശ്വരന്‍ മത്രം സാക്ഷി' എന്ന പുസ്‌തകത്തിലൂടെ സത്യന്‍ അന്തിക്കാട്‌ അര്‍ഹനായി.
പി.വസത്സല, എന്‍വിപി ഉണ്ണിത്തിര എന്നിവര്‍ക്ക്‌ വിശിഷ്ടാംഗത്വം ലഭിച്ചു.50000 രൂപയും രണ്ട്‌ പവന്റെ സ്വര്‍ണപ്പതക്കവുമാണ്‌ സമ്മാനം. എന്‍.കെ ജോസ്‌,പാലക്കീഴ്‌ നാരായണന്‍,പി അപ്പുക്കുട്ടന്‍, റോസ്‌ മേരി, യു.കലാനാഥന്‍,സിപി അബൂബക്കര്‍ എന്നിവര്‍ക്ക്‌ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ്‌ പുരസ്‌കാര തുക.

meesha

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

കവിത വിഭാഗത്തില്‍ പി രാമനും എംആര്‍ രേണുകുമാറിനുമാണ്‌ പുരസ്‌കാരം.പി രാമന്റെ രാത്രി പന്ത്രണ്ടരക്ക്‌ ഒരു താരാട്ടും എംആര്‍ രേണുകുമാറിന്റെ കൊതിയനുമാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌. വിനോയ്‌ തോമസിന്റെ രാമച്ചി ചെറുകഥ വിഭാഗത്തില്‍ പുരസ്‌കാരം നേടി. സജിത മഠത്തിലിന്റെ അരങ്ങിലെ മത്സ്യഗന്ധികള്‍ നാടക വിഭാഗത്തിലും അവാര്‍ഡിന്‌ അര്‍ഹമായി.
മറ്റ്‌ പുരസ്‌കാരങ്ങള്‍
ജിഷ അഭിനയ( ഏലി എലി മാ സബക്താനി)
സാഹിത്യ വിമര്‍ശനം
ഡോ.കെഎം അനില്‍(പാന്ഥരും വഴിയമ്പലങ്ങളും)#
വൈജ്ഞാനിക സാഹിത്യം
ജി മധുസുദനന്‍( നഷ്ടമാകുന്ന നമ്മുടം സ്വപ്‌ന ഭൂമി)
ഡോ.ആര്‍.വി.ജി മേനോന്‍ ( ശാത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം)
ജിവചരിത്രം/ ആത്മകഥ
എംജിഎസ്‌ നാരായണന്‍(ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍,കാഴ്‌ചകള്‍)
യാത്രാവിവരണം
അരുണ്‍ എഴുത്തച്ഛന്‍(വിശുദ്ധപാപങ്ങളുടെ ഇന്ത്യ)
വിവര്‍ത്തനം
കെ അരവിന്ദാക്ഷന്‍(ഗോമാതാവിന്റെ പരിനിര്‍വാണം)
എന്‍ഡോവ്‌മെന്റ്‌ പുരസ്‌കാരങ്ങള്‍
പ്രൊഫ.പി മാധവന്‍ (ഐസി ചാക്കോ അവാര്‍ഡ്‌)
ഡി അനില്‍കുമാര്‍( കനകശ്രീ അവാര്‍ഡ്‌)
ബോബി ജോസ്‌ കട്ടിക്കാട്‌(സിബി കുമാര്‍ അവാര്‍ഡ്‌)
സിഎസ്‌ മീനാക്ഷി (ജിഎന്‍പിള്ള അവാര്‍ഡ്‌)
ഇഎം സുരജ (തുഞ്ചന്‍സ്‌മാരക പ്രബന്ധ മത്സരം)

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
2019 kerala sahithya academy award declared; s harish 'meesha' novel get best novel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X