കോട്ടയം മാത്രം പോര.. പത്തനംതിട്ടയും ഇടുക്കിയും വേണ്ടി വരും; അധിക സീറ്റിനായി കേരള കോണ്‍ഗ്രസ് എം
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ എല്‍ ഡി എഫില്‍ സീറ്റിനായി ചരടുവലി ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫിനുള്ളില്‍ ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. നിലവില്‍ കോട്ടയം ലോക്സഭാ സീറ്റാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളത്. ഇതിന് പുറമെ ഇടുക്കി, പത്തനംതിട്ട സീറ്റുകള്‍ കൂടി എല്‍ ഡി എഫിനോട് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം.
കേരളത്തില്‍ ആകെ 20 ലോക്സഭാ സീറ്റാണ് ഉള്ളത്. കഴിഞ്ഞ തവണ യു ഡി എഫില്‍ ആയിരുന്നു കേരള കോണ്‍ഗ്രസ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ വി എന്‍ വാസവനെ പരാജയപ്പെടുത്തിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടന് വിജയിച്ചത്. വര്‍ഷങ്ങളായി സി പി എമ്മും ജനതാദളും മാറി മാറി മത്സരിക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് എം തന്നെയായിരിക്കും മത്സരിക്കുക.

ഇതിന് പുറമെയാണ് പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങള്‍ കൂടി ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുന്നത്. പത്തനംതിട്ടയില്‍ വര്‍ഷങ്ങളായി യു ഡി എഫ് ആണ് വിജയിക്കുന്നത്. ആ സീറ്റ് തങ്ങള്‍ക്ക് തന്നാല്‍ യു ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കും എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യം എല്‍ ഡി എഫിലും കേരള കോണ്‍ഗ്രസ് എം ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് എം ആണ് എം എല്‍ എ സ്ഥാനത്തുള്ളത്. ഇതും കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദത്തിന് ആക്കം കൂട്ടുന്നുണ്ട്. അതിനാല്‍ തന്നെ പത്തനംതിട്ട സീറ്റിനായി ശക്തമായ അവകാശവാദം തന്നെ കേരള കോണ്‍ഗ്രസ് എം ഉന്നയിക്കാനാണ് സാധ്യത.
അതേസമയം ഇടുക്കി മണ്ഡലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യമാണ് കേരള കോണ്‍ഗ്രസ് എമ്മിന് ഊര്‍ജമാകുന്നത്. എന്നാല്‍ ഇത് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്‍ബലം എന്നതാണ് ദൗര്‍ബല്യവും. ഇടുക്കി ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിലെ മറ്റ് കക്ഷികള്‍ക്കാണ് മുന്‍തൂക്കം. അതിനാല്‍ ഇടുക്കി സീറ്റില്‍ കാര്യമായ അവകാശവാദം കേരള കോണ്‍ഗ്രസ് ഉന്നയിച്ചേക്കില്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications