Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം LIVE: വോട്ടെടുപ്പ് അവസാനിച്ചു... ഭേദപ്പെട്ട പോളിംഗ്

സംസ്ഥാനത്ത് ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ അവസാനിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകള്‍ ആണ് ഇന്ന് വിധിയെഴുതിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിത്. രാവിലെ 7 മണിക്കായിരുന്നു വോട്ടിംഗ് ആരംഭിച്ചത്. പലയിടത്തും ഭേദപ്പെട്ട പോളിംഗ രേഖപ്പെടുത്തി.

595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. അതില്‍ 3 കോര്‍പ്പറേഷനുകള്‍, 39 മുനിസിപ്പാലിറ്റികള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. 11,168 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഏഴ് ജില്ലകളില്‍ 15,432 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കി.

vote

വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവിലാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവുമൊക്കെയാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായത്. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള ഇക്കുറി വലിയ വിവാദമായതോടെ ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ജനവിധി മൂന്നു മുന്നണിയും ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളിലുള്‍പ്പെടെ ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെങ്കില്‍ നഷ്ടപ്പെട്ട ജനസമ്മതി തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എല്ലാ വാര്‍ഡുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

Dec 09, 2025, 10:06 pm IST

75 ശതമാനത്തോളം പോളിംഗ് പ്രതീക്ഷിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. അന്തിമ കണക്കുകള്‍ നാളെ പുറത്തുവരും
Dec 09, 2025, 9:13 pm IST

തിരുവനന്തപുരം ജില്ലയില്‍ രാത്രി 8 മണിക്കുള്ള കണക്ക് പ്രകാരം 67.42 % പോളിങ്
Dec 09, 2025, 8:17 pm IST

വൈകീട്ട് 6.30നുള്ള പോളിങ് ശതമാനം. എറണാകുളം 73.96%, പത്തനംതിട്ട 66.35%, തിരുവനന്തപുരം 66.53%, കൊല്ലം 69.08%, കോട്ടയം 70.33%, ഇടുക്കി 70.98%, ആലപ്പുഴ 73.32%, ആകെ 70.28 %
Dec 09, 2025, 7:29 pm IST

അടൂര്‍ കടമ്പനാട് വോട്ടിംഗ് മെഷീനെ ചൊല്ലി തര്‍ക്കം. ആകെ പോള്‍ ചെയ്തത് 443 വോട്ടുകള്‍, വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയത് 504
Dec 09, 2025, 7:08 pm IST

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ 84% പോളിംഗ്‌
Dec 09, 2025, 6:56 pm IST

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം
Dec 09, 2025, 6:45 pm IST

പാലക്കാട് മണ്ണാര്‍ക്കാടില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം. പൊലീസ് ലാത്തി വീശി
Dec 09, 2025, 6:28 pm IST

സംസ്ഥാനത്തെ ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ പോൡഗ് 70% കടന്നു. കൂടുതല്‍ പോളിംഗ എറണാകുളത്ത്, കുറവ് തിരുവനന്തപുരത്ത്‌
Dec 09, 2025, 6:10 pm IST

പോളിംഗ് സമയം അവസാനിച്ചു. ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം
Dec 09, 2025, 5:30 pm IST

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഗവ ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് നിര്‍ത്തിവെച്ചു. വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേര് തെളിയാത്തതിനെ തുടര്‍ന്നാണ് വോട്ടിംഗ് നിര്‍ത്തിവച്ചത്. ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു.
Dec 09, 2025, 4:54 pm IST

എറണാകുളം പെരുമ്പാവൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു.
Dec 09, 2025, 4:34 pm IST

സംസ്ഥാനത്ത് ഏഴു ജില്ലകളിലും പോളിങ് 55 ശതമാനത്തിന് മുകളില്‍. ഉച്ചയോടെ തെന്നെ പോളിങ് 50 ശതമാനത്തിലെത്തി.
Dec 09, 2025, 2:49 pm IST

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി
Dec 09, 2025, 2:13 pm IST

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപും കാവ്യാമാധവനും ആലുവയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
Dec 09, 2025, 2:09 pm IST

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും കാവ്യാമാധവനും ആലുവയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
Dec 09, 2025, 1:19 pm IST

എഴ് ജില്ലകളില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ പോളിങ് 40.34 ശതമാനമാണ്.
Dec 09, 2025, 12:04 pm IST

ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 31.86 ശതമാനമായി ഉയര്‍ന്നു. എറണാകുളത്തും ആലപ്പുഴയിലുമാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 11.45 വരെയുള്ള കണക്കുപ്രകാരം 33.83 ശതമാനമാണ് പോളിങ്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്.
Dec 09, 2025, 11:21 am IST

ആലപ്പുഴ പുന്നപ്രയില്‍ വോട്ട് ചെയ്യാനെത്തി ജി. സുധാകരന്‍. കാലിന് പരിക്ക് പറ്റി വിശ്രമത്തിലായിരുന്ന ജി. സുധാകരന്‍ വാക്കറിന്റെ സഹായത്തോടെ പോളിങ് ബൂത്തില്‍ എത്തിയത്.
Dec 09, 2025, 10:44 am IST

തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളില്‍ വോട്ട് ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
Dec 09, 2025, 10:42 am IST

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 3 മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 20.41. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. കൂടുതല്‍ ആലപ്പുഴയിലും
Dec 09, 2025, 9:51 am IST

പത്തനംതിട്ടയില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു. സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിങ് ഓഫീസര്‍ പി.എസ് സരിനാണ് കുഴഞ്ഞു വീണത്. സരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Dec 09, 2025, 9:50 am IST

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ രാവിലെ 9.30വരെ മികച്ച പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ 14.95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Dec 09, 2025, 9:00 am IST

ആലപ്പുഴയില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍. ചിലയിടങ്ങളില്‍ പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. മറ്റിടങ്ങളില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Dec 09, 2025, 8:52 am IST

നടന്‍ ആസിഫ് അലിയും സഹോദരന്‍ അസ്‌കര്‍ അലിയും തൊടുപുഴ കുംഭംകല്ല് ബിടിഎം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
Dec 09, 2025, 8:32 am IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇക്കുറി ബിജെപി അധികാരം പിടിക്കുമെന്ന് സുരേഷ് ഗോപി എംപി. എത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രവചനം നടത്താന്‍ താനില്ല. അതെല്ലാം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Dec 09, 2025, 8:11 am IST

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11-നാണ് നടക്കുക.
Dec 09, 2025, 8:06 am IST

സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെതുടര്‍ന്ന് വിഴിഞ്ഞത്തും പാമ്പാക്കുടയിലും വോട്ടെടുപ്പ് മാറ്റിവെച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു.
Dec 09, 2025, 7:20 am IST

ശാസ്തമംഗലത്ത് ആദ്യ വോട്ടര്‍മാരില്‍ ഒരാളായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുടുംബാംഗങ്ങളും ഒപ്പമുണ്ട്. മേയര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍ ശ്രീലേഖ ഐപിഎസ് മത്സരിക്കുന്നത് ശാസ്തമംഗലം വാര്‍ഡിലാണ്.
Dec 09, 2025, 7:12 am IST

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ വിധിയെഴുത്ത് തുടങ്ങി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+