Get Updates
Get notified of breaking news, exclusive insights, and must-see stories!

21 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍; നിയന്ത്രണം കനക്കുന്നു; ആകെ 515 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പ്രദേശങ്ങളെ കൂടി പുതുതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 12), പുത്തന്‍വേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്പല്ലൂര്‍ (10, 12), തൃശൂര്‍ ജില്ലയിലെ നടത്തറ (12, 13), അരിമ്പൂര്‍ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (1, 2, 4, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

hotspot

അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (വാര്‍ഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂര്‍-നീലേശ്വരം (17), മഞ്ഞപ്ര (8), നോര്‍ത്ത് പറവൂര്‍ (15), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേല്‍ (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 515 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1234 പേര്‍ക്കാണ് രോഗമുക്തി നേടിയത്. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. വിദേശത്ത് നിന്നെത്തിയ 66 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 125 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ഇടുക്കി 58, കോട്ടയം 47, ആലപ്പുഴ 60, എറണാകുളം 35, തൃശൂര്‍ 51, പാലക്കാട് 13, മലപ്പുറം 77 ,കോഴിക്കോട് 72, വയനാട് 40, കണ്ണൂര്‍ 53, കാസര്‍കോട് 105 എന്നിങ്ങനെയാണ് കൊവിഡ് മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 274, കൊല്ലം 30, പത്തനംതിട്ട 37, ഇടുക്കി 39, കോട്ടയം 51, ആലപ്പുഴ 108, എറണാകുളം 120, തൃശൂര്‍ 86, പാലക്കാട് 4,1 മലപ്പുറം 167, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 61, കാസര്‍കോട് 12 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+