കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും മടങ്ങിയവര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽനിന്ന് എട്ടു പേർക്കും, ഇടുക്കി ജില്ലയിൽനിന്ന് അഞ്ചുപേർക്കും, കൊല്ലം ജില്ലയിൽനിന്ന് രണ്ടുപേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം;ഗുജറാത്തില്‍ ദിനംതോറും വിറ്റുപോവുന്നത് 6000 ലിറ്റര്‍ വരെകൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം;ഗുജറാത്തില്‍ ദിനംതോറും വിറ്റുപോവുന്നത് 6000 ലിറ്റര്‍ വരെ

കൊല്ലത്ത് രോഗം ബാധിച്ചവരില്‍ ഒരാള്‍ 27 വയസുള്ള ഗര്‍ഭിണിയാണ്. വിവിധ ജില്ലകളിലായി 165934 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 165291 പേർ വീടുകളിലും, 643 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 7 ജില്ലകൾ കേന്ദ്ര സർക്കാരിന്റെ കൊവിഡ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉല്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

 coronaa

കാസര്‍ഗോഡ്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകളും, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളാണ് തീവ്രബാധിത പട്ടികയില്‍ ഉള്‍പ്പെട്ടത്. സംസ്ഥാനത്തിന് 157 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം നടന്നിരുന്നു. വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

മലയാളികളെ കര്‍ണാടക അതിര്‍ത്തി കടത്തരുതെന്ന് സിദ്ധരാമയ്യ പറഞ്ഞോ? പ്രചാരണത്തിലെ സത്യവസ്ഥ ഇങ്ങനെമലയാളികളെ കര്‍ണാടക അതിര്‍ത്തി കടത്തരുതെന്ന് സിദ്ധരാമയ്യ പറഞ്ഞോ? പ്രചാരണത്തിലെ സത്യവസ്ഥ ഇങ്ങനെ

വിദേശത്ത് പോയി ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളോടെ ലഭ്യത ഉറപ്പാക്കണം. കൊവിഡ് അല്ലാത്ത കാരണം കൊണ്ട് വിദേശത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങള്‍ നീക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടതായും പിണറായി വിജയന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

കേരളത്തില്‍ കൂടുതൽ ടെസ്റ്റിം​ഗ് സെന്ററുകൾ തുടങ്ങേണ്ടതിന്റെ ആവശ്യകതയും സംസ്ഥാനം റാപ്പിഡ് ടെസ്റ്റ് തുടങ്ങാൻ പോകുന്ന കാര്യവും പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിനെല്ലാം കേന്ദ്ര സര്‍ക്കാറിന്‍റെ പിന്തുണ സംസ്ഥാനത്തിന് വേണമെന്നും അഭ്യര്‍ത്ഥിച്ചു. എൻസിസി-എൻഎസ്എസ് വളണ്ടിയർമാരെ കൂടെ ചേർത്ത് സന്നദ്ധപ്രവർത്തനം ശക്തമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അത്തരത്തില്‍ കൂടിയുള്ള കാര്യങ്ങള്‍ സംസ്ഥാനം നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയുടെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്, കടുത്ത അനീതിയെന്ന് സംഘടനകൊറോണയുടെ പേരില്‍ പണപ്പിരിവ് നടത്തിയ എംഎസ്എഫ് നേതാവിനെതിരെ കേസ്, കടുത്ത അനീതിയെന്ന് സംഘടന

English summary
21 more COVID-19 cases reported in kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X