മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു, ആക്രമണം ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ
കൊല്ലം: അമേരിക്കയില്‍ മലയാളി യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഫിലഡല്‍ഫിയയില്‍ ആണ് സംഭവം. 21കാരനായ ജൂഡ് ചാക്കോയാണ് കൊല്ലപ്പെട്ടത്. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശിയാണ് ജൂഡ് ചാക്കോ. ഞായറാഴ്ച വൈകിട്ടാണ് അജ്ഞാതനായ യുവാവ് ജൂഡിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തിനുളള കാരണം വ്യക്തമല്ല.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്ന് സൂചനയുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ജൂഡ് ആക്രമിക്കപ്പെട്ടത്. ഫിലഡല്‍ഫിയയില്‍ തന്നെയാണ് ജൂഡ് ജോലി ചെയ്യുന്ന സ്ഥാപനം. അമേരിക്കയില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ ജൂഡ് പഠനത്തിനൊപ്പമാണ് ജോലിയും ചെയ്തിരുന്നത്.

കൊല്ലം സ്വദേശിയായ റോയ് ചാക്കോയുടേയും ആശയുടേയും മകനാണ് ജൂഡ് ചാക്കോ. ജൂഡിന്റെ കുടുംബം അമേരിക്കയില്‍ സ്ഥിര താമസമാണ്. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. ജൂഡ് ജനിച്ചും പഠിച്ചതുമെല്ലാം അമേരിക്കയില്‍ തന്നെയാണ്. ജൂഡ് വെടിയേറ്റ് മരിച്ചുവെന്ന വിവരമാണ് കൊല്ലത്തെ ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജൂഡിന്റെ സംസ്‌ക്കാരം ഫിലഡല്‍ഫിയയില്‍ നടക്കും.












Click it and Unblock the Notifications