കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി ഉയരുന്നു! സംസ്ഥാനത്ത് 200 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം! ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 211 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം 200ൽ അധികം പേർക്ക് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗമുക്തി നിരക്കും 200 കടന്നു. ഇന്ന് രോഗമുക്തി 201 പേർക്കാണുളളത്. രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവർ 39 പേർ. സമ്പർക്കത്തിലൂടെ 27 പേർക്ക് കൊവിഡ് ബാധിച്ചു.

യു.എ.ഇ.- 49, സൗദി അറേബ്യ- 45, കുവൈറ്റ്- 19, ഖത്തര്‍- 10, ഒമാന്‍- 10, ബഹറിന്‍- 2, ഐവറികോസ്റ്റ്- 1, ഖസാക്കിസ്ഥാന്‍- 1, നൈജീരിയ- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. ഡല്‍ഹി- 9, മഹാരാഷ്ട്ര - 7, കര്‍ണാടക- 7, തമിഴ്‌നാട് - 6, തെലുങ്കാന- 4, ജമ്മുകാശ്മീര്‍- 3, ഛത്തീസ്ഗഡ്- 1, മധ്യപ്രദേശ്- 1, ജാര്‍ഘണ്ഡ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 12 പേര്‍ക്കും എറണാകുളം ജില്ലയിലെ 4 പേര്‍ക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉളളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 35 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്ത് 23, ആലപ്പുഴയില്‍ 21, എറണാകുളത്ത് 17, തൃശൂരില്‍ 21, കണ്ണൂരില്‍ 18, തിരുവനന്തപുരത്ത് 17, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 14, കാസര്‍കോട് 7, പത്തനംതിട്ട, 7, ഇടുക്കിയില്‍ 2, വയനാട്ടില്‍ ഒരാള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

Recommended Video

cmsvideo
Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam
cm

പാലക്കാട് ജില്ലയില്‍ നിന്നും 68 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 20 പേരുടെയും (തൃശൂര്‍-1), കോട്ടയം ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (പത്തനംതിട്ട-1), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (എറണാകുളം-1, കാസറഗോഡ്-1), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 10 പേരുടെവീതവും, തിരുവനന്തപുരം (കൊല്ലം-1), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 14 ജില്ലകളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഗുരുതര സാഹചര്യം ഉളളത്. പൊന്നാനി താലൂക്കിലും സ്ഥിതി ഗുരുതരമാണ്.

സമ്പര്‍ക്കത്തിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്ന ദിവസം കൂടിയാണ് ഇന്ന്. 2098 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉളളത്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 378 പേരെയാണ്. സംസ്ഥാനത്ത് ആകെ 130 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ ആണുളളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

English summary
211 Covid positive cases confirmed in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X