Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാപ്ടോപ്പിനുള്ളിലും 22 കാരറ്റ് സ്വർണം; പഴയതാണെന്ന് വെച്ച് കളയല്ലേ..വേർതിരിച്ചെടുത്തത് ഇങ്ങനെ

ഇലക്ട്രോണിക് മാലിന്യം (ഇ-മാലിന്യം) ലോകമെമ്പാടും വർദ്ധിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളനുസരിച്ച്, ഓരോ വർഷവും 60 ദശലക്ഷം ടണ്ണിലധികം ഇ-മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടത്രേ. ഇവയിലുള്ള സ്വർണം അടക്കമുള്ള അമൂല്യ ലോഹങ്ങൾ പലപ്പോഴും പാഴായി പോകുകയോ, നശിപ്പിക്കപ്പെടുകയോ കത്തിക്കപ്പെടുകയോ കുഴിച്ചിടുകയോ ആണ് ചെയ്യുന്നത്.

വില ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് ഈ ഉപകരണങ്ങളിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കാനായാലോ? അതിനൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് സ്വിറ്റ്സർലൻഡിലെ ഗവേഷകർ. ചീസ് ഉൽപ്പാദനത്തിന്റെ ഉപോൽപ്പന്നമായ 'വെ' (whey) ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. പ്രോട്ടീൻ സ്പോഞ്ചുകൾ ഉപയോഗിച്ചാണ് പഴയ കമ്പ്യൂട്ടർ ഭാഗങ്ങളിൽ നിന്ന് സ്വർണ അയോണുകളെ മാത്രം വേർതിരിച്ചെടുക്കുന്നത്. പരമ്പരാഗത പുനരുപയോഗ രീതികൾക്ക് ഇത് ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ ഒരു ബദലാണ്.

laptopgold-

പഴയ കമ്പ്യൂട്ടർ മദർബോർഡുകളിൽ ഏകദേശം 450 മില്ലിഗ്രാം 22 കാരറ്റ് സ്വർണ്ണം അടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ. സർക്യൂട്ട് ബോർഡുകളിൽ പ്ലാസ്റ്റിക്, ഫൈബർഗ്ലാസ് പാളികൾക്കുള്ളിൽ സ്വർണ്ണം, ചെമ്പ്, മറ്റ് ലോഹങ്ങൾ എന്നിവയുടെ നേർത്ത പാതകളുണ്ട്. സാധാരണ പുനരുപയോഗ രീതികളിൽ ബോർഡുകൾ കീറിമുറിച്ച് ഉയർന്ന ചൂടോ രാസവസ്തുക്കളോ ഉപയോഗിക്കലാണ് പതിവ്. ഈ പ്രക്രിയയ്ക്ക് വലിയ അളവിൽ ഊർജ്ജം ആവശ്യമാണ്, കൂടാതെ ദോഷകരമായ മാലിന്യങ്ങളും ഇത് ഉണ്ടാക്കുന്നു.

എഥ് സൂറിച്ചിലെ ശാസ്ത്രജ്ഞർ പരിസ്ഥിതി സൗഹൃദമായ ഒരു പരിഹാരമാണ് തേടിയത്. റാഫേലെ മെസെൻഗയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം ഉപേക്ഷിക്കപ്പെട്ട സർക്യൂട്ട് ബോർഡുകൾ ശേഖരിച്ചാണ് പരീക്ഷണം നടത്തിയത്. ചീസ് നിർമ്മാണത്തിന്റെ ഉപോൽപ്പന്നമായി ലഭിക്കുന്നതും, കുറഞ്ഞ മൂല്യമുള്ളതായി പൊതുവെ കരുതുന്നതുമായ വേ (whey) ദ്രാവകമാണ് അവർ ഇതിനായി ഉപയോഗിച്ചത്. അഡ്വാൻസ്ഡ് മെറ്റീരിയൽസ് ജേണലിൽ 2024-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണ്ണം പോലുള്ള ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ വേ പ്രോട്ടീനുകൾക്ക് കഴിയും.

ആസിഡിൽ വെ പ്രോട്ടീനുകൾ ചൂടാക്കുമ്പോൾ, അവ നേരിയ നാരുകളായ "അമിലോയിഡ് ഫൈബ്രിൽസ്" ആയി മാറുന്നു. ഈ നാരുകൾ ജെല്ലായി രൂപാന്തരപ്പെടുകയും ഉണങ്ങുമ്പോൾ, ലോഹങ്ങളെ പിടിച്ചെടുക്കാൻ കഴിവുള്ള സുഷിരങ്ങളുള്ള ഒരു 'പ്രോട്ടീൻ സ്പോഞ്ചായി' മാറുകയും ചെയ്യും

പരീക്ഷണത്തിനായി 20 പഴയ കമ്പ്യൂട്ടർ മദർബോർഡുകൾ ഗവേഷകർ ഉപയോഗിച്ചു. ബോർഡിലെ ലോഹഭാഗങ്ങൾ ആസിഡിൽ ലയിപ്പിച്ച് ദ്രാവകമാക്കി. ഈ ലായനിയിലേക്ക് പ്രോട്ടീൻ സ്പോഞ്ച് നിക്ഷേപിച്ചപ്പോൾ, അത് സ്വർണ്ണ അയോണുകളെ മാത്രം ആകർഷിക്കുകയും ഇരുമ്പ്, അലുമിനിയം, ചെമ്പ് പോലുള്ള മറ്റ് ലോഹങ്ങളെ അവഗണിക്കുകയും ചെയ്തു.

സ്പോഞ്ച് സ്വർണ്ണം ശേഖരിച്ചതിന് ശേഷം ശാസ്ത്രജ്ഞർ അതിനെ വീണ്ടും ചൂടാക്കി. ഈ പ്രക്രിയ സ്വർണ്ണ അയോണുകളെ ചെറിയ ഖരരൂപത്തിലുള്ള കഷണങ്ങളാക്കി മാറ്റി, അവ ഉരുകിച്ചേർന്ന് 450 മില്ലിഗ്രാം സ്വർണ്ണക്കട്ടയായി. ഇതിൽ 91% ശുദ്ധമായ 22-കാരറ്റ് സ്വർണ്ണവും ഏകദേശം 9% ചെമ്പും ഉണ്ടായിരുന്നു. വീണ്ടെടുത്ത സ്വർണ്ണത്തിന് 'വെ'യുടെ വിലയുടെ 50 ഇരട്ടി മൂല്യമുള്ളതിനാൽ, ഈ രീതി പരിസ്ഥിതി സൗഹൃദപരവും സാമ്പത്തികമായി ആകർഷകവുമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+