വീണ്ടും മലപ്പുറം... വണ്ടിക്ക് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് വഴക്ക്.. ഒരാളെ കുത്തിക്കൊന്നു!
നിലമ്പൂര്‍: മങ്കടയില്‍ സദാചാരപോലീസ് ചമഞ്ഞ് നാട്ടുകാര്‍ യുവാവിനെ അടിച്ചുകൊന്ന സംഭവത്തിന് പിന്നാലെ മലപ്പുറത്ത് നിന്നും വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. വാഹനത്തിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ച് തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ ഒരു യുവാവിനെ കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കുത്തിക്കൊല്ലുകയായിരുന്നു. നിലമ്പൂരിലാണ് സംഭവം.
മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകനായ മുഹമ്മദ് ഷബീര്‍ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. കരുളായിയിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. കരുളായി പിലാക്കോട്ടുപാടത്ത് വെച്ചാണ് മുഹമ്മദ് ഷബീര്‍ ആക്രമിക്കപ്പെട്ടത്. റോഡില്‍ വെച്ച് കാറിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഷബീറിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പണിക്കേവീട്ടില്‍ മുനീര്‍, താഴത്തേപീടിക റസാഖ്, മുഹസീര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ മൂവരും പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കരുളായി വാരിക്കല്‍ പ്രദേശത്തുള്ള ചെറുപ്പക്കാരുമായി ഇവര്‍ മൂവരും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സംഭവത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍വെച്ച് ഇരുകൂട്ടരും ഒത്തുതീര്‍പ്പില്‍ എത്തിയതാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവരില്‍പ്പെട്ട ഒരു സംഘം പിലാക്കോട്ടുപാടം യത്തിംഖാനയുടെ മുന്നില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് തടഞ്ഞതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഷബീറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്.












Click it and Unblock the Notifications