പാലക്കാട് 2789 പേർ കൊവിഡ് ചികിത്സയിൽ; ഇന്ന് 227 പേർക്ക് രോഗം
പാലക്കാട്: ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 125 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 97 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തുനിന്നുമായി വന്ന 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 142 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ- 26 പേർ
ഷൊർണൂർ സ്വദേശികൾ - 14 പേർ
വിളയൂർ സ്വദേശികൾ - 12 പേർ
കോങ്ങാട്, ഓങ്ങല്ലൂർ സ്വദേശികൾ - 10 പേർ വീതം
ഒറ്റപ്പാലം, പല്ലശ്ശന സ്വദേശികൾ - 9 പേർ വീതം
കണ്ണമ്പ്ര സ്വദേശികൾ - 8 പേർ
കൊപ്പം സ്വദേശികൾ - 7 പേർ
ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കുത്തനൂർ സ്വദേശികൾ - 6 പേർ വീതം
പട്ടാമ്പി, പെരുവമ്പ്, അയിലൂർ, മുതുതല സ്വദേശികൾ - 5 പേർ വീതം
വടകരപ്പതി, കോട്ടായി, വല്ലപ്പുഴ, മരുതറോഡ്, ചിറ്റൂർ തത്തമംഗലം നഗരസഭ, മണ്ണാർക്കാട്, നാഗലശ്ശേരി സ്വദേശികൾ - 4 പേർ വീതം
കൊടുവായൂർ, തിരുവേഗപ്പുറ, തേൻകുറിശ്ശി, നെല്ലായ, കൊഴിഞ്ഞാമ്പാറ, അനങ്ങനടി സ്വദേശികൾ - 3 പേർ വീതം
ചളവറ പറളി അമ്പലപ്പാറ, മാത്തൂർ, കൊടുമ്പ്, പുതുശ്ശേരി, വാണിയംകുളം ആലത്തൂർ, പുതുപ്പരിയാരം, പുതുനഗരം സ്വദേശികൾ - 2 പേർ വീതം
പട്ടിത്തറ, തൃക്കടീരി, പിരായിരി, എലപ്പുള്ളി, കാവശ്ശേരി, നെന്മാറ, കുമരംപുത്തൂർ, മുണ്ടൂർ, കണ്ണാടി, കപ്പൂർ, തൃത്താല, കാരാകുർശ്ശി, ചെറുപ്പുളശ്ശേരി, തരൂർ, അഗളി, തച്ചമ്പാറ, തെങ്കര, കരിമ്പ സ്വദേശികൾ - ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2789 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിലും, രണ്ടുപേർ ഇടുക്കി, 4 പേർ വീതം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 8 പേര്‍ കോഴിക്കോട്, 35 പേർ തൃശ്ശൂര്‍, 23 പേർ എറണാകുളം ജില്ലകളിലും, 98 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.












Click it and Unblock the Notifications