പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽ കുളത്തിൽ 23കാരൻ മുങ്ങിമരിച്ചു!!
തിരുവനന്തപുരം: പിരപ്പൻകോട് നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. വെമ്പായം സ്വദേശി ശ്രീജിത്ത് ആണ് മുങ്ങി മരിച്ചത്. 23 വയസ്സായിരുന്നു. പിരപ്പൻകോട് അന്താരാഷ്ട്ര സ്വിമ്മിങ് പൂളിൽ പരിശീലനത്തിനെത്തിയതായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരം സ്വദേശിയാണ്.

പത്തോളം പേരാണ് പിരപ്പൻകോട് നീന്തല്‍ക്കുളത്തിൽ പരിശീലത്തിന് എത്താറുള്ളത്. ഇതിലൊരാളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഇവിടെ സെക്യൂരിറ്റിയും പരിശീലകരും മറ്റും ഉണ്ടാകാറുള്ളതാണ്. ശ്രീജിത്തിന്‍റെ മരണവിവരം പുറത്തറിയാൻ വൈകിയതായും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഇപ്പോൾ ശ്രീജിത്തിന്റെ മൃതദേഹം ഉള്ളത്. സംഭവത്തിൽ അതൃപ്തരായ നാട്ടുകാരും പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. മരണപ്പെട്ട ശ്രീജിത് ഫയർഫോഴ്സിന്റെ ഏറ്റവും പുതിയ ലിസ്റ്റിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടതായതാണ് വിവരം.












Click it and Unblock the Notifications