കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റമ്പും; ഭീമ ഹര്‍ജിയുമായി 24 നേതാക്കള്‍, സുരേന്ദ്രന് പിടി വീഴുമോ

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കും വരെ മൗനം പാലിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് നല്‍കിയെങ്കിലും ബിജെപിയില്‍ വിവാദം അകലുന്നില്ല. കൂടുതല്‍ നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ശോഭയും വേലായുധനുമാണ് സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിടുകയാണ്. 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് വിശദമായ പരാതി സമര്‍പ്പിച്ചിരിക്കുന്നു. ഈ പോക്ക് പോയാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ ഉള്‍പ്പെടെ നിരത്തിയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതി. വിശദാംശങ്ങള്‍....

എല്ലാം കൈവിടുന്നു

എല്ലാം കൈവിടുന്നു

സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം പിഎം വേലായുധന്‍ എന്നിവരാണ് കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നത്. ഇവരെ ആശ്വസിപ്പിക്കാന്‍ ബിജെപി നേതൃത്വം ഇടപെടല്‍ നടത്തുന്നതിനിടെയാണ് കൂടുതല്‍ നേതാക്കള്‍ പരാതി ഉന്നയിച്ചത്. കേരളത്തില്‍ ബിജെപിയിലെ അസ്വാരസ്യം കൂടുതല്‍ മൂര്‍ഛിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

ഒതുക്കി... വഞ്ചിച്ചു

ഒതുക്കി... വഞ്ചിച്ചു

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് ബിജെപിയില്‍ ഭിന്നത രൂക്ഷമായത്. സംസ്ഥാന ഉപാധ്യക്ഷ പദവിയില്‍ ശോഭയെ ഒതുക്കി എന്നാണ് ആരോപണം. തൊട്ടുപിന്നാലെയാണ് സുരേന്ദ്രന്‍ വഞ്ചിച്ചുവെന്നും വാക്ക് പാലിച്ചില്ലെന്നും വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞത്.

നേതാക്കള്‍ പറയുന്നത്

നേതാക്കള്‍ പറയുന്നത്

ഇപ്പോള്‍ 24 സംസ്ഥാന നേതാക്കളാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ബിജെപിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്നില്ല. നേതാക്കള്‍ക്ക് പ്രവര്‍ത്തന മേഖല തിരിച്ചു നല്‍കുന്നില്ല. സംസ്ഥാന അധ്യക്ഷനും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. താഴെ തട്ടിലുള്ള പ്രവര്‍ത്തനം നിലച്ചു എന്നെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കനത്ത നഷ്ടം നേരിടേണ്ടിവരും

കനത്ത നഷ്ടം നേരിടേണ്ടിവരും

കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് കേരളത്തിലെ ബിജെപില്‍ നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത നഷ്ടം പാര്‍ട്ടി നേരിടേണ്ടിവരും. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമം നടത്തണം. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ വന്‍ മുന്നേറ്റം നടത്താനാകുമെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു.

കണക്കുകള്‍ നിരത്തി

കണക്കുകള്‍ നിരത്തി

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളും തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവഴി നേട്ടമുണ്ടാക്കാനുള്ള സാധ്യതകളും കണക്ക് നിരത്തിയാണ് പരാതി. സുരേന്ദ്രനെ തിരുത്തണം. ശോഭക്കെതിരായ നീക്കം അവസാനിപ്പിക്കണം. അല്ലെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ ക്ഷീണം നേരിടേണ്ടി വരുമെന്ന സൂചനയും കത്തിലുണ്ട്.

 ആര്‍എസ്എസ് നിര്‍ദേശം അവഗണിച്ചു

ആര്‍എസ്എസ് നിര്‍ദേശം അവഗണിച്ചു

ഭാരവാഹി പട്ടിക തയ്യാറാക്കുമ്പോള്‍ ആര്‍എസ്എസ് ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. അത് നടപ്പാക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെയാണ് നിലവില്‍ ബിജെപിയിലെ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ തലത്തിലെ നേതാക്കളുടെ പരാതി കൂടി ഉടന്‍ കേന്ദ്ര നേതൃത്വത്തിന് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
കെ സുരേന്ദ്രനെതിരെ പരാതിപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കൾ; തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടം സഹിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

English summary
24 BJP State Leaders Sent Letter to Central Leadership against K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X